എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പരിസ്ഥിതി ക്ലബ്ബ്
Eco and Health club Activities
ഈ വർഷത്തെ ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ അഞ്ചാം തീയതി
ആരാംഭിച്ചു. HM Sr. Jolly Rose പരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ചും
പരിസ്ഥിതി സാംരക്ഷിക്കേണ്ടതിത്തനെകുറിച്ചും ഇന്നത്തെ പരിസ്ഥിതിയിൽ
വന്നിരിക്കുന്ന മാറ്റത്തെകുറിച്ചും വളരെ വിശദമായും വ്യക്തമായും
പ്രഭാഷണം നടത്തി. അ അഞ്ചാം ക്ലാസിലെ
ശില്പ എന്ന വിദ്യാർത്ഥിനിക്ക് Symbolic online വൃക്ഷത്തെ വിതരണം
നടത്തി.
ഓഗസ്റ്റ് 19 തീയതി ഔദ്യോഗികമായ club inauguration നടത്തി.
കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ
കുട്ടികളോട് വീട്ടിൽ ത്തന്നെ കൃഷിത്തചയ്യാനുള്ള ഒരുക്കങ്ങൾ നടത്തുവാനും
നിർദ്ദേശിച്ചു. ഏറിയ പങ്ക് കുട്ടികളും വിവിധതരം കൃഷികൾ ചെയ്തു.
ചെടികളുടെയും ഫലങ്ങളുടെയും ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു. പോഷകസമൃദ്ധമായ ആയ ഭക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോഷൻ അസംബ്ലിയും നടത്തുകയുണ്ടായി. ജനുവരി പത്താം തീയതി പോട്ട പെരിയ ച്ചിറ പാടത്ത് കൊയ്ത്തുൽസവം നടന്നപ്പോൾ എക്കോ ക്ലബ്ബിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാർത്ഥികൾ വലിയ താല്പര്യത്തോടെ അതിൽ പങ്കാളികളായി. വൈറ്റ് കോളർ കാലത്തിൻറെ പ്രത്യേകതകൾ ശീലമാക്കിയ ഈ കാലഘട്ടത്തിൽ അതിൽ നെല്ലും വയലും കൊയ്ത്തും തികച്ചും അപരിചിതമായ കുട്ടികൾക്ക് ഈ കൊയ്ത്തുത്സവം വേറിട്ട അനുഭവമായി, കൃഷിചെയ്യാൻ ഒരു പ്രചോദനവുമായി.