എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/Say No To Drugs Campaign
കേരള സർക്കാരിന്റെ വിമുക്തി മിഷന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിത്തം സ്വീകരിച്ചുകൊണ്ട് സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സഘടിപ്പിക്കുകയുണ്ടായി.സെപ്തംബർ 28 ബുധനാഴ്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ.ജോസ്‌ലിൻറെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.ലഹരിയുടെ ദൂഷ്യഫലങ്ങളെകുറിച്ചും ശാരീരിക മാനസിക പ്രശ്നങ്ങളെ കുറിച്ചും അധ്യാപകർ വിദ്യാത്ഥികൾക്ക് ക്ലാസുകൾ എടുത്തു. സെപ്തംബർ29 വ്യാഴാഴ്ച വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും കൈകോർത്ത് പിടിച്ചു കൊണ്ട് ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയും വിദ്യാലയം ലഹരി വിമുക്തമാണെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. സെപ്തംബർ 30വെള്ളിയാഴ്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ.ജോസ്ലിൻ വിദ്യാലയത്തിലെ ഗൈഡ്‌സ്, റെഡ്ക്രോസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കുഴിച്ചുമൂടി. ഒക്ടോബർ 24ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ ലഹരിക്കെതിരായി ദീപങ്ങൾ തെളിയിച്ചു.
നവംബർ 1നു എൽ പി,യു പി, എച്ച് എസ്,എച്ച് എസ്എസ് തലങ്ങളിലെ വിദ്യാത്ഥിനികൾ ഒരുമിച്ച് ചാലക്കുടി ടൗണിൽ കുട്ടിച്ചങ്ങല തീർത്തുകൊണ്ട് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.നഗരസഭാ ചെയർമാൻ ശ്രീ.എബി ജോർജ് ഉദ്ഘടനം നിർവഹിച്ചു.എക്‌സൈസ് ഓഫിസർ ശ്രീ.സന്തോഷ്,ചാലക്കുടി സബ് ഇൻസ്‌പെക്ടർ ശ്രീ.പ്രതാപൻ എന്നിവർ സംസാരിച്ചു.വിദ്യാലയത്തിലെ എൻ.എസ്.എസ്, ഗൈഡ്‌സ് യൂണിറ്റംഗങ്ങൾ ആസ്വാദ്യകരമായ രീതിയിൽ നൃത്ത, നാടക കലാരൂപങ്ങളിലൂടെ ലഹരിക്കെതിരെ സന്ദേശം പകർന്നു നൽകി.പരിപാടിയിൽ വാർഡ് കൗൺസിലർ ശ്രീമതി.നിത പോൾ ,നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അനിൽകുമാർ,പി ടി എ പ്രസിഡന്റ് എന്നിവർ സന്നിഹിതരായി .ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ലിൻ നന്ദി രേഖപ്പെടുത്തി .