നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം | |
---|---|
വിലാസം | |
പ്രമാടം മല്ലശ്ശേരി പി ഒ, , പത്തനംതിട്ട 689646 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 30 - 05 - 1949 |
വിവരങ്ങൾ | |
ഫോൺ | 04682335681 |
ഇമെയിൽ | netajihspramadom@gmail.com |
വെബ്‍സൈറ്റ് | http://netajihs.webs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38062 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആർ.ദിലീപ് |
പ്രധാന അദ്ധ്യാപകൻ | ജയകുമാർ. കെ |
അവസാനം തിരുത്തിയത് | |
15-08-2018 | 38062 1 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'
ചരിത്രം
വിദ്യാഭ്യാസം ഒരു തുടർപ്രക്രിയയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നാളെയുടെ വാഗ്ദാനങ്ങളെ സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന ഈ കലാലയത്തിന് സംക്ഷിപ്ത ചരിത്രം ഇവിടെ ചുരുളഴിയുന്നു. മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 69 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. 1949 മെയ് 30ന് യശ്ശശരീരനായആക്ലേത്ത് എം ചെല്ലപ്പൻ പിളള സ്ഥാപിച്ചതാണ് ഈ.വിദ്യാലയം. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സി ഫിലിപ്പ് ആയിരുന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാണത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യം മിഡിൽ സ്കൂളായി തുടങ്ങിയ ഇവിടെ അടുത്തവർഷം ഹൈസ്കൂൾ ക്ലാസുകളും ആരംഭിച്ചു. 1951-ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജനുവരി 23-ാം തീയതി നേതാജി സുഭാഷ് ചന്ദ്രബോസിനെ ജന്മദിനം, സ്കൂൾ ഡേ ആയി ആചരിക്കുന്നു. 1953-ൽ സ്കൗട്ട് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. 1974 സ്കൂളിന്റെ രജതജൂബിലി വർഷമായി ആഘോഷിച്ചു. 1984 -ൽ റവന്യൂ സ്കൂൾ യുവജനോത്സവത്തിന് ആതിഥ്യമരുളി. 1988 ശ്രീ രാമചന്ദ്രൻ നായർ ശ്രീ ചന്ദ്രശേഖരൻ എന്ന വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപഥക് ലഭിച്ചു. 1992 ശ്രീ അനിൽകുമാർ ടി എന്ന വിദ്യാർത്ഥി ജീവൻ രക്ഷാപഥക് അർഹനായി. 1994 ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 1996 ഡിസംബർ 11ന് സ്കൂൾ സ്ഥാപക മാനേജർ ശ്രീ ചെല്ലപ്പൻ പിള്ള അന്തരിച്ചു. 1997 ജനുവരി 23 ആം തീയതി നേതാജി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. 1999 പ്രധാന അദ്ധ്യാപകനായ ശ്രീ ശശികുമാറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. 1999 ജനുവരി 23 ആം തീയതി സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് വിളംബര ഘോഷയാത്രയോടെ തുടക്കം കുറിച്ചു. 2014 ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഓഫീസ് സ്റ്റാഫ് ഉൾപ്പടെ അൻപതോളം അധ്യാപകരും അധ്യാപകേതര സ്റ്റാഫും ജോലി ചെയ്യുന്നു. 2014 ൽ അനുവദിച്ച സയൻസ്, കൊമേഴ്സ് ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളം കുട്ടികളും ഇരുപതോളം അധ്യാപക, അധ്യാപകേതര സ്റ്റാഫും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂണിയർ റെഡ്ക്രോസ്
- സ്കൗട്ട് & ഗൈഡ്
- സൗഹൃദ ക്ലബ്
- നാഷ്ണൽ സർവീസ് സ്കീം
- നല്ല പാഠം യൂണിറ്റ്
- മാതൃഭൂമി സീഡ്
-
ബാഗ് ലെസ് ക്യാമ്പസ്
-
-
മാനേജ്മെന്റ്
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാണത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ ശ്രീ ബി രാജപ്പൻ പിള്ള യാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1950-1963 | ശ്രീ.സി ഫിലിപ്പ് |
963-1988 | ശ്രീ.കെ .കെ സോമശോഖരൻ |
1988-1988 | ശ്രീ.സി കെ മാത്തുണ്ണി |
1988-1992 | ശ്രീ..ത്രിവിക്രമൻ നായർ |
1992-1995 | ശ്രീമതി.മേരിജോൺ |
1995-1996 | ശ്രീമതി.ആനന്ദവല്ലിയമ്മ |
1996-1996 | ശ്രീമതി.പാറുക്കൂട്ടിയമ്മാൾ |
1996-1999 | ശ്രീ വി ശശികുമാർ |
1999-2000 | ശ്രീ ആർ മൂരളീധരൻ ഭട്ടതിരി |
2000-2001 | ശ്രീ എ. ഇ. ഗീവർഗീസ് |
2001-2002 | ശ്രീ ജെ പ്രസന്ന കുമാർ |
2002-2007 | ശ്രീ എൻ കെ മുരളീധരൻ |
2007-2014 | ശ്രീമതി. പി. എ. മോളിക്കുട്ടി |
2014-2016 | ശ്രീ.മോഹൻ കെ ജോർജ് |
2016-2018 | ശ്രീ.എൻ. രവികുമാർ |
2018- | ശ്രീ.ജയകുമാർ. കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റോബി൯പീറ്റ൪ (ഗ്രാമപഞ്ചായത്ത് പ്രസിഡ൯ഡ്)
- വർഗ്ഗീസ് പി തോമസ് (ഡി. വൈ.എസ്. പി)
- ഡോ. എൽദോ ഈശോ ഉമ്മൻ (മെഡിസിൻ)
- ഹാപ്പി ജീ നായർ (പൈലറ്റ്)
- ഡോ. അനുജ തങ്കപ്പൻ (മെഡിസിൻ)
- ഡോ. ലക്ഷ്മി പണിക്കർ (മെഡിക്കൽ ഓഫീസർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
പ്രമാടം പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതം നേരിടുന്നവരുടെ ശ്രദ്ധയ്ക്ക് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്ന ആളുകൾ ഉടനടി ഈ നമ്പറിൽ ബന്ധപ്പെടുക
- 9961265272**9447454747*
പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിൽ സഹായം ആവശ്യമുള്ളവർ കൺട്രോൾ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു...
കൺട്രോൾ റൂം ഫോൺ നമ്പർ : കലക്ട്രേറ്റ് : 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകൾ കോഴഞ്ചരി : 04682222221 അടൂർ : 04734224826 കോന്നി : 04682240087 മല്ലപ്പള്ളി : 04692682293 റാന്നി : 04735227442 തിരുവല്ല : 04692601303