നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യത്തിനും ആഹ്ളാദത്തിനും ബാഡ്മിന്റൺ ! വെയിലും മഴയും കൊളളാതെ കളിക്കാൻ നേതാജിയിലെ ഇൻഡോർ കോർട്ട് ! മലയാളിക്ക് ഏറെ പ്രിയമുള്ള കളിയാണു ബാഡ്മിന്റൻ. വിനോദത്തിനായാലും വ്യായാമത്തിനായാലും കേരളത്തിൽ ഏറ്റവുമധികം ആളുകൾ കളിക്കുന്ന കായിക ഇനം. എല്ലാ വീട്ടമുറ്റത്തും ടെറസിലും ഒരിക്കലെങ്കിലും ഷട്ടിൽ കോർക്കിന്റെ തൂവൽസ്പർശം പതിഞ്ഞിട്ടുണ്ടാവും. വെയിലായാലും മഴയായാലും ബാഡ്മിന്റൺ കളിക്കാനുള്ള ഇൻഡോർ കോർട്ട് കുട്ടികൾക്കും അവധി ദിവസങ്ങളിൽ സൗജന്യമായി നാട്ടുകാർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഒരുക്കുന്നതും ഈ ഗെയിം അത്രമേൽ നമുക്ക് ഓരോരുത്തർക്കും പ്രിയങ്കരമായതിനാലാണ്. നേതാജിയിലെ അന്തരാഷ്ട്ര നിലവാരമുള്ള രണ്ട് ഇൻഡോർ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം ജനുവരി 17 ന് സ്പോർട്സ് കൗൺസിൽ പത്തനംതിട്ട ജില്ലാ പ്രസിഡിന്റ് ബഹു: കെ.അനിൽ കുമാർ , സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശ്രീ. പ്രസന്നകുമാറിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജർ. ബി രവീന്ദ്രൻ പിള്ള, പി ടി എ പ്രസിഡന്റ്. വി.ശ്രീനിവാസൻ, പ്രിൻസിപ്പൽ.ആർ.ദിലീപ്, സീനിയർ അസിസ്റ്റന്റ് എസ്.ശ്രീലത, കായികാധ്യാപകൻ കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.