നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കലാരംഗത്ത് മികവ് പുലർത്തുവാൻ നേതാജി ഹൈസ്കൂളിന് ആയിട്ടുണ്ട്.ലഹരി വിരുദ്ധ ദിനത്തിൽ 21 കുട്ടികൾ പങ്കെടുത്ത പെയിന്റിംഗ് പ്രദർശനം നടത്തി.ലക്ഷ്മി പ്രിയ, സ്നേഹS നായർ എന്നിവരുടെ പെയിന്റിംഗുകൾ എക്സൈസ് ഡിപ്പാര്ട്ട്മെൻറിനു കൈമാറി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നേതാജിയിൽ വെച്ചു നടത്തിയ പോസ്റ്റ് കാർഡ് ചിത്രരചനാ മത്സരത്തിൽ 60-ൽപ്പരം കുട്ടികൾ പങ്കെടുത്തു.ശിശുക്ഷേമ സമിതി കോഴഞ്ചേരിയിൽ വച്ചു നടത്തിയ ജില്ലാ കലോത്സവത്തിൽ ഭരതനാട്യം, നാടോടി നൃത്തം,ക്വിസ്സ്, ചിത്രരചന, എന്നിവയിൽ കുട്ടികൾ ഒന്നാം സ്ഥാനം നേടി.തുടർന്ന് തിരുവനന്തപുരത്തു വച്ച് സംസ്ഥാന തലത്തിൽ നടന്ന ക്വിസ്സ് മത്സരത്തിൽ ലക്ഷ്മി ദിലീപ് പങ്കെടുത്തു.വി കോട്ടയത്തു വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിൽ ചിത്രരചന പെൻസിൽ, ജലച്ചായം എന്നിവയിൽ Up, Hട വിഭാഗങ്ങളിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കവിതാ രചന ഇംഗ്ലീഷ് Hട, കുച്ചുപ്പുടിHട, മോഹിനിയാട്ടം Hട, ഭരതനാട്യംHs, മോണോ ആക്ട് Hട മിമിക്രിHs എന്നിവയിലും ഒന്നാം സ്ഥാനത്തെത്തി.റാന്നി MSHSSൽ വച്ചു നടന്ന ജില്ലാ കലോത്സവത്തിൽ ഇവർ പങ്കെടുത്തു. ചിത്രരചനയിൽ ലക്ഷമി പ്രിയ ഒന്നാം സ്ഥാനവും മോണോ ആക്ടിൽ ഹരിശ്രീ രണ്ടാം സ്ഥാനവും നേടി. കാസർഗോഡ് വച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ ലക്ഷ്മിപ്രിയ വി.പങ്കെടുത്തു.വിവിധ ഡിപ്പാർട്ട് മെന്റുകളും സംഘടനകളും നടത്തിയ ചിത്രരചനാ മത്സരങ്ങളിൽ ലക്ഷ്മിപ്രിയ വി, സ്നേഹ എസ്  നായർ എന്നിവർ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഉപന്യാസം,ക്വിസ് എ ന്നിവയിൽ  ലക്ഷ്മി ദിലീപ് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തി.