നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർഥികളിൽ ശാസ്ത്രാവബോധവും സാമൂഹികാവബോധവും വളർത്തുവാൻ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ  കാര്യക്ഷമമായി നടന്നുവരുന്നു .വിജ്ഞാന വർദ്ധനവിനോടൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പoനത്തിലൂടെ ആർജ്ജിച്ചെടുത്ത അറിവുകൾ താനുൾക്കൊള്ളുന്ന സമൂഹത്തിന് ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തൻ്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കുക,  ശാസ്ത്രം സമൂഹത്തിന് അറിവു നൽകാനുതകുന്നതാകണം എന്നതിനെക്കുറിച്ച് മനസ്സിലാക്കുക എന്നിവയൊക്കെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യങ്ങളാണ്. കുട്ടികളുടെ സാമൂഹികാവ ബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തിവരുന്നു. മോക്ക്പാർലമെൻ്റ്, സ്കൂൾ പാർലമെൻ്റ്, തെരഞ്ഞെടുപ്പ്,  സർവ്വേകൾ,...ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സാമൂഹ്യ-ശാസ്ത്ര ദിനാചരണങ്ങൾ, ക്വിസ്മത്സരം, ചുവർ പത്രിക തയ്യാറാക്കൽ, റാലി തുടങ്ങിയ പരിപാടികൾ  അവതരിപ്പിക്കുന്നു . കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത് കൂടാതെ വാരാന്ത്യ ക്വിസ്സുകളും പത്രവാർത്താധിഷ്ഠിതമായ പരിപാടികളും മത്സരങ്ങളും നടത്തിവരുന്നു.

2020-21

നേതാജി ഹയർ സെക്കണ്ടറി സ്കൂളും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ,ചൈൽഡ് ലൈനും സംയുക്തമായി നടത്തിയ ശിശുദിനാഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും സമ്മാനദാനവും, State Roller skating championship ൽ മെഡൽ ജേതാക്കളായ നേതാജി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ Angeline Glory George, Haridath, Ananthu Ajayraj എന്നിവർക്കുള്ള പുരസ്കാര വിതരണവും, ചൈൽഡ്‌ലൈന്റെ 'ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ പത്തനംതിട്ട ജില്ലാ തല ഉത്ഘാടനവും മാനേജർ .ശ്രീ.ബി.രവീന്ദ്രൻപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു:ജില്ലാ ജഡ്ജി കെ.ആർ.മധുകുമാർ നിർവഹിച്ചു. ശ്രീ.ദേവൻ കെ മേനോൻ(Secratary/Sub Judge , Legal Service Authority) ശ്രീമതി.ശ്രീലത.എൽ(HM in charge)എന്നിവർ പങ്കെടുത്തു.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടന്നുവരുന്നു. എല്ലാ ദിനാചരണങ്ങളും ഓൺലൈനായി നടന്നുവരുന്നു. ചിത്രരചന, ക്വിസ്മത്സരം, ഉപന്യാസരചന എന്നിവ നടത്തപ്പെട്ടു. ഇതിൽ ഒന്നും രണ്ടും സ്ഥാനം കിട്ടുന്ന കുഞ്ഞുങ്ങളെ അനുമോദിക്കുകയും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ലിറ്ററസി ക്ലബ് പ്രവർത്തിച്ചുവരുന്നു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തപ്പെട്ടു. ഒമ്പതാം ക്ലാസിലെ 15 കുട്ടികൾക്കാണ് ഇതിൽ അംഗത്വം ഉള്ളത്. ഈ ക്ലബ്ബിനെ ഭാഗമായി കുട്ടികൾക്ക് കോർട്ട് വിസിറ്റ്  നടത്തി.പത്തനംതിട്ട ജില്ലാ ലീഗൽ സ്വാർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റ 75 ആാം വാർഷികത്തോ ടാനുബന്ധിച്ച് ആസാദി കേ അമൃത മഹോത്സവം എന്ന ആഘോഷപരിപാടിയോട് അനുബന്ധിച്ച ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ  അദരിക്കൽ ചടങ്ങ്നടത്തി.


എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാന തല പെയിന്റിംഗ് മത്സരത്തിൽ വിജയിയായ കുമാരി.ലക്ഷ്മി പ്രിയയ്ക്ക് ( 10. E ) തിരുവനന്തപുരത്തു വച്ചു നടന്ന അനുമോദന യോഗത്തിൽ 7500 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിച്ചു. ലക്ഷ്മി പ്രിയ വരച്ച ചിത്രം ബഹു. വൈദ്യുതി വകുപ്പു മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടിക്കു സമ്മാനിക്കുകയും ചെയ്തു. A G മഹേശ്വർ വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് പെരിയാർ കടുവാസങ്കേതം സംസ്ഥാന തലത്തിൽ നടത്തിയ UP തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി

വായന പക്ഷാചരണം വായന അനുഭവ കുറിപ്പ് മത്സരം ജില്ലാതലം. HS ഒന്നാം സ്ഥാനം : ശ്രീപ്രിയ രാജേഷ് രണ്ടാം സ്ഥാനം: സ്നേഹ എസ് നായർ. മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം 2021 മലയാളം കവിതാലാപനം ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഫ്രിൻ അഷീർ. ദേശീയ ഉപഭോക്‌തൃ വാരാചരണം - ജില്ലാതല പെയിന്റിംഗ് മത്സരം - ഒന്നാം സ്ഥാനം. ലക്ഷ്മിപ്രിയ വി. മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ISRO യും മലയാള മനോരമയ പഠിപ്പുരയും ചേർന്ന് നടത്തിയ സയൻസ് ഫിഷൻ രചനാ മത്സരത്തിൽ 5000 പേരിൽ നിന്ന് 7 C യിലെ എം.എസ്.അരുന്ധതിയെ തെരഞ്ഞെടുത്തു.

നേതാജി ഹയർ സെക്കൻററി സ്കൂളിൽ 8Dയിൽ പഠിക്കുന്ന ആകാശ്.എസ്സ് എന്ന കുട്ടി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാർഹനായി. മത്സര ഇനങ്ങൾ - സ്ഥാനം

1)MQ quiz conducted by Malayala Manorama : Cash prize

2) ജവഹർ ബാലമഞ്ച് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സപ്താഹ് വാരാഘോഷത്തോട് അനുബന്ധിച്ചു നടന്ന ജില്ലാ തല ക്വിസ് മത്സരം :2nd Prize 3) AKSTU ജനയുഗം സഹപാഠി ക്വിസ് (അറിവുത്സവം ) മത്സരം HS കോന്നി സബ്ജില്ലാതലം :1st prize

4കോന്നി ലോക്കൽ അസോസിയേഷൻ നടത്തിയ സബ്ജില്ലാതല ക്വിസ് മത്സരം :2 nd prize

5)ശിശുദിനാഘോഷത്തോടനുബന്ധിച്ച് HSSTA സംസ്ഥാന തലത്തിൽ നടത്തിയ ഉപന്യാസ മത്സരം: 3rd Prize

ദിനാചരണങ്ങൾ

ജൂൺ 5- ലോക പരിസ്ഥിതി ദിനം- സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു വൃക്ഷത്തൈ വീതം നൽകിവരുന്നു.

ജൂൺ 26- ലോക മയക്കുമരുന്ന് വിരുദ്ധ ദിനം - മയക്കുമരുന്ന് ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പ്രദർശനം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ജൂലൈ 11- ലോക ജനസംഖ്യ ദിനം -  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപന്യാസ രചനാ മത്സരവും,ക്വിസ് മത്സരവും നടത്തി.

ജൂലൈ -16 ദേശീയസ്കൂൾ സുരക്ഷാ ദിനം ദിനം - സ്കൂൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ നടത്തി

ഓഗസ്റ്റ് 6,9- ഹിരോഷിമ, നാഗസാക്കി ദിനം - വീഡിയോ പ്രദർശനം, പോസ്റ്റർ പ്രദർശനം നടത്തി. കുട്ടികളെയും കൊണ്ട് സഡാക്കോ സസാക്കി കൊക്ക് നിർമ്മാണം നടത്തി.

ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം - സ്കൂളിൽ ദേശീയ പതാക ഉയർത്തി. വീഡിയോ പ്രദർശനം നടത്തി  ക്വിസ്മത്സരം, ഉപന്യാസമത്സരം, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ നടത്തി.

ഓഗസ്റ്റ് 17- കർഷകദിനം - ഗോപാലൻ നായർ അവറുകൾ വന്നു കൃഷിയെപ്പറ്റിയുള്ള പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ്‌ നടത്തി.

മികവുകൾ കരസ്ഥമാക്കിയ പ്രതിഭകൾ

ഡി ഗൗരി ശങ്കരി

ഡി ഗൗരി ശങ്കരി - സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ചരിത്ര ക്വിസ് റെവെന്യു ജില്ലാ തലം 3rd prize

2016-17

കേരള സ്കൂൾ കലോത്സവം :

മലയാളം കവിതാരചന കോന്നി സബ് ജില്ലാ തലം A ഗ്രേഡ്

ഓസോൺ ദിനാചരണം :

ഓസോൺ ദിന essay - 2 nd price

2017-18

യുറീക്ക വിജ്ഞാനോത്സവം നാടകീകരണം :

കോന്നി സബ് ജില്ലാ തലം 1st price

പത്തനംതിട്ട ജില്ലാ തലം 1 st price

നായർ സർവീസ് സൊസൈറ്റി രാമായണം ക്വിസ് :

യൂണിയൻ തലം 2nd price

2018-19


അഖില കേരള ബാലജനസംഖ്യം സംസ്ഥാന സിവിൽ സർവീസ് ക്യാമ്പ് :

സംസ്ഥാന തലം മികച്ച ക്യാമ്പ് ഡയറി

അഖില കേരള ബാലജനസംഖ്യം സർഗോത്സവം :

പത്തനംതിട്ട യൂണിയൻ തലം ഇംഗ്ലീഷ് കവിതാ രചന 1st price

സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ചരിത്ര ക്വിസ് :

റെവെന്യു ജില്ലാ തലം 3rd price

2019-20

മലയാള ഭരണഭാഷാ വാരാഘോഷം :

ജില്ലാ തല ക്വിസ് മത്സരം 2 nd price

കേരള സ്കൂൾ കലോത്സവം :

ഇംഗ്ലീഷ് കവിതാരചന പത്തനംതിട്ട റെവെന്യു ജില്ലാ തലം A ഗ്രേഡ്

ശ്രീ സത്യസായി essay competition 2019 :

ജില്ലാതലം 1st price

ദിനാവിജ്ഞാനകോശം പുസ്തക പ്രകാശനം :

ദിനവിജ്ഞാന ക്വിസ് - 1st price

Anjitha S Nair                                 

*സ്റ്റുഡൻ്റ്സ്  ടാലൻ്റ് എൻറിച്മെൻ്റ് പ്രോഗ്രാം_ ജില്ലാതല വിജയി,സംസ്ഥാന തല മത്സരാർത്ഥി.

*കേരള സ്റ്റേറ്റ് സ്റ്റുഡൻ്റ്സ് എനർജി കോൺഗ്രസ്സ് 2020- ജില്ലാതല ഒന്നാം സ്ഥാനം,സംസ്ഥാന തല മത്സരാർത്ഥി.

Anjitha S Nair - കേരള സ്കൂൾ ശാസ്ത്രോത്സവം സാമൂഹ്യ ശാസ്ത്ര ക്വിസ് - സംസ്ഥാന തല  *ബി ഗ്രേഡ്.

*ശാസ്ത്ര രംഗം ശിൽപശാല 2020- ജില്ലാതല വിജയി,

കേരള സ്കൂൾ ശാസ്ത്രോത്സവം സാമൂഹ്യ ശാസ്ത്ര ക്വിസ് - സംസ്ഥാന തല  *ബി ഗ്രേഡ്.

*പത്തനംതിട്ട ലൈബ്രറി കൗൺസിൽ അക്ഷരോത്സവം 2019 - കഥാപാത്ര നിരൂപണം, ആസ്വാദന കുറിപ്പ് - ഒന്നാം സ്ഥാനം.

*കോന്നി കൾച്ചറൽ ഫോറം നാടൻ പാട്ട് - രണ്ടാം സ്ഥാനം.

*ശാസ്ത്ര രംഗം 2021 ശാസ്ത്ര ഗ്രന്ഥാസ്വാധനം - ജില്ലാതല ഒന്നാം സ്ഥാനം.

BHAGYA J

2021-22 അധ്യയന വർഷം

1. ആത്മനിർഭർ ഭാരത് ആർട്ട് എക്സലൻസ് അവാർഡ്- ചിത്ര രചന-

BHAGYA J-ആത്മനിർഭർ ഭാരത് ചിത്രരചന മൽസരം- ബെസ്റ്റ് പെർഫോമൻസ് അവാർഡ്- ദേശീയ തലം

സംസ്ഥാനതലം

2.ആത്മനിർഭർ ഭാരത് ചിത്രരചന മൽസരം- ബെസ്റ്റ് പെർഫോമൻസ് അവാർഡ്- ദേശീയ തലം

Lekshmipriya. V

»» ഫൈൻ ആർട്സ് & കൾച്ചർ സർവീസ് സൊസൈറ്റി, പെയിൻറിംഗ് കോമ്പറ്റീഷൻ==1st prize

»» ഫുഡ്‌ സിവിൽ സപ്ലൈസ് & കൺസ്യൂമർ ഓഫീസ് ഡിപ്പാർട്ട്മെൻറ് പെയിൻറിംഗ് കോമ്പറ്റീഷൻ== 1st prize

»» പത്തനംതിട്ട ജില്ലാ ഭരണകൂടം ഹരിത തിരഞ്ഞെടുപ്പ് പെയിൻറിംഗ് കോമ്പറ്റിഷൻ == 2nd prize

»» വിവര പൊതുജന സമ്പർക്ക വകുപ്പ് ജില്ല ഇൻഫോർമേഷൻ ഓഫീസ്, ഗാന്ധിജയന്തി വാരാഘോഷം drawing competition == 1st prize

»» മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ ഡിപ്പാർട്ട്മെൻറ് ലോക മണ്ണ് ദിനം പെയിന്റിംഗ് കോമ്പറ്റീഷൻ== 1st prize

Lekshmipriya. V - ഫുഡ്‌ സിവിൽ സപ്ലൈസ് & കൺസ്യൂമർ ഓഫീസ് ഡിപ്പാർട്ട്മെൻറ് പെയിൻറിംഗ് കോമ്പറ്റീഷൻ - 1st prize

»» ഫോറസ്റ്റ് & വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറ് പെയിൻറിംഗ് കോമ്പറ്റീഷൻ == 1st prize & പെൻസിൽ ഡ്രോയിങ്== 2nd prize

»» ശിലാ മ്യൂസിയം വാർഷികം, പെയിന്റിംഗ് കോമ്പറ്റിഷൻ == 3rd prize

»»വിവര പൊതുജന സമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് വായനപക്ഷാചരണം, പെയിന്റിംഗ് കോമ്പറ്റിഷൻ== 1st prize





ചിത്രങ്ങളിലൂടെ