നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രാദേശിക പത്രം
സ്കൂൾ പ്രവേശനോത്സവം
2022-2023 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30 ന് സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ചു. സ്കൂൾ പ്രവേശനകവാടം മുതൽ ആഡിറ്റോറിയം വരെ പ്രകൃതി വിഭവങ്ങൾ അണിനിരത്തിയാണ് കുട്ടികളെ സ്വീകരിച്ചത്.ആഡിറ്റോറിയത്തിൽ ഒരുക്കിയിരുന്ന നാട്ടുപഴങ്ങൾ ഏറെ മാധുര്യത്തോടെ കുട്ടികൾ ആസ്വദിച്ചു. അധ്യാപകർ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന നാട്ടുപഴങ്ങൾ ശേഖരിച്ചാണ് നാട്ടു പഴകൂട് തയ്യാറാക്കിയത്. വിത്തുകൾ അടങ്ങിയ പേനയും കുട്ടികൾക്ക് സമ്മാനിച്ചു. പുതിയ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് നാടൻ പാട്ടരങ്ങ് പുതിയൊരു അനുഭവമായിരുന്നു.
അഖിലകേരള ബാലചിത്രരചനാ മൽസരം
മനോരമ ഓൺലെെനും 'ഇബിലിസ്' സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നൊരുക്കിയ അഖിലകേരള ബാലചിത്രരചനാ മൽസരം നേതാജിയുടെ ഹിമ.പി.ദാസ് സംസ്ഥാന തല മൂന്നാം സ്ഥാനം നടൻ ആസിഫ് അലിയിൽ നിന്നും വാങ്ങിയപ്പൊൾ .....ഹിമ.പി.ദാസിന് അഭിനന്ദനങ്ങൾ ..
-
അഖിലകേരള ബാലചിത്രരചനാ മൽസരം
-
ഹിമ.പി.ദാസ് സംസ്ഥാന തല മൂന്നാം സ്ഥാനം നടൻ ആസിഫ് അലിയിൽ നിന്നും വാങ്ങിയപ്പൊൾ
ഉപന്യാസ മത്സരത്തിൽ ഒന്നാം സമ്മാനം
ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലീഗൽ സർവീസ് സൊസൈറ്റി നടത്തിയ ഉപന്യാസ മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ അപർണ്ണ എസ്സിന് അഭിനന്ദനങ്ങൾ!!!
-
അപർണ്ണ എസ്സിന് അഭിനന്ദനങ്ങൾ
പൂർവവിദ്യാർഥികളുടെ സംഗമം
69 വർഷം പിന്നിടുന്ന നേതാജി സ്‌കൂൾ ചരിത്രത്തിൽ ഇതാദ്യമായി കേരളത്തിന് വെളിയിലും ഇന്ത്യക്കുപുറത്തും താമസിക്കുന്ന പൂർവവിദ്യാർഥികളുടെ സംഗമം നടത്തും. പൂവിളി-2018 എന്ന പേരിലുള്ള പരിപാടിയിൽ നേതാജി അലുമ്‌നി യു.എ.ഇ. ചാപ്റ്ററും സഹകരിക്കും. 17-ന് 10 മുതൽ രണ്ടുവരെ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ ആഡിറ്റോറിയത്തിലാണ് പരിപാടി.