നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

കേരളത്തിൻ്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന മലയോര ജില്ലയായ പത്തനംതിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ഈ ഗ്രാമത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത്‌ ധാരാളം ബ്രാഹ്മണർ അധിനിവേശം നടത്തുകയും അങ്ങനെയുള്ള ഒരുബ്രാഹ്മണ മഠത്തിൽ ആദ്യമായി ഉണ്ണി പിറന്നപ്പോൾ ആ മoത്തിനെ പിറമഠം എന്ന്വിളിക്കുകയും പിന്നീട് അത് ലോപിച്ച്പ്രമാടം ആവുകയും ചെയ്തു എന്നതാണ് സ്ഥലനാമോത്പ്പത്തി സംബന്ധമായ വിവക്ഷ. ഈ ഗ്രാമത്തിന് നാടോടി വിജ്ഞാനീയവുമായി ബന്ധപ്പെട്ട അധിക ചരിത്രമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഭഗവതി ക്ഷേത്രങ്ങളുമായി ബന്ധപ്പെട പാളക്കോലങ്ങളെഴുതിക്കലും കോലം തുള്ളലും ഇവിടത്തെ അനുഷ്ഠാന കലയാണ്. സമീപ ഗ്രാമമായ മറൂരിലെ കോട്ടകയറ്റ മഹോത്സവത്തിനും കമുകിൻ പാളയിൽ കരി കൊണ്ട് വരച്ച മനോഹരമായ രൂപങ്ങളെ കുരുത്തോല കൊണ്ട് അലങ്കരിച്ച് എഴുന്നള്ളിക്കുന്നു. പ്രമാടം ഗ്രാമത്തിൻ്റെ കാർഷിക സമൃദ്ധിയുമായുംരോഗപീഡകളിൽ നിന്ന് മോചനം നേടുന്നതുമായും ബന്ധപ്പെട്ട് ഈ ഉത്സവത്തിന് പ്രാധാന്യമുണ്ട്.ഈ ഗ്രാമത്തിൻ്റെ സാംസ്ക്കാരിക സിരാ കേന്ദ്രമായ നേതാജി ഹയർ സെക്കൻററി സ്കൂളും ഉത്സവുമായി ബന്ധപ്പെട്ട് നടത്തുന്ന ആഘോഷങ്ങളിൽ പങ്കാളിയാകാറുണ്ട്.


ചെണ്ടമേളം പ്രമാടം കരയുൾപ്പെടുന്ന ദേവീക്ഷേത്രങ്ങളാണ് വലഞ്ചുഴിയിലും താഴൂരും സ്ഥിതി ചെയ്യുന്നത്. അവിടത്തെ പ്രധാന വഴിപാടാണ് കോലം തുള്ളൽ .നാടിൻ്റെ അഭിവൃദ്ധിയ്ക്ക് വേണ്ടിയും വസൂരി രോഗമുക്തിയ്ക്ക് വേണ്ടിയും ഓരോ കരയിൽ നിന്നും ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ വിവിധ കോലങ്ങൾ ക്ഷേത്രത്തിലേക്ക് പോകാറുണ്ട്. തദ്ദേശവാസികളായനേതാജി സ്കൂളിലെ കുട്ടികൾ ഒത്തുചേർന്ന് ചെണ്ടമേള പരിശീലനം നടത്തുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു.


തപ്പുമേളം

കോലംതുള്ളൽക്ഷേത്രങ്ങളിലെത്തിച്ചേർന്നാൽ പിന്നീട് പടയണിയാണ് നടക്കാറുള്ളത് .പടയണി നടക്കുന്നു എന്ന് നാട്ടുകാരെ അറിയിക്കുന്നത് തപ്പുകൊട്ട് എന്ന അകമ്പടിയോടുകൂടിയാണ്. പ്രത്യേക താളമാണ് ഇതിനുള്ളത്.ഇതിന് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളാണ് തപ്പ്, കൈമണി, ചെണ്ട എന്നിവ .പ്രമാടം വാസികളായ കുട്ടികൾ ഇതിൽ പങ്കെടുക്കാറുണ്ട്. ആ കുട്ടികളുടെ നേതൃത്വത്തിൽ നേതാജി സ്കൂളിൽ പഠിക്കുന്ന കുറച്ച് കുട്ടികൾ ചേർന്ന് പ്രത്യേക ക്ലബ് ഉണ്ടാക്കി പരിശീലനം നടത്തി വിവിധ പരിപാടികളിൽ പങ്കെടുക്കാറുണ്ട്.

നാടൻപാട്ട്. ഗ്രാമീണ തനിമയുടെ സംഗീതമായ നാടൻ പാട്ടും നേതാജി സ്കൂളിൽ പരിശീലിപ്പിക്കുന്നുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി വ്യത്യസ്ത തരത്തിലുള്ള നാടൻ പാട്ടുകളാണ് പരിശീലിപ്പിക്കുക.

തിരുവാതിര കേരളത്തിലെ സ്ത്രീകളുടെ തനത് കലാരൂപമായ തിരുവാതിര കളിയും നേതാജി സ്കൂളിൽ പരിശീലിപ്പിക്കുന്നുണ്ട്. അനുഷ്ഠാനപരമായും അല്ലാതെയും നടത്തുന്ന ഈ കലാരൂപം പെൺകിടാങ്ങൾ ഒത്തുചേർന്ന്ഓണത്തിനും മറ്റു വിശേഷ ചടങ്ങുകളിലുംസ്കൂളിൽ നടത്തുന്നു. കോൽകളി എട്ടോ പത്തോ ജോഡി ആൺകുട്ടികൾ ചെറിയമുട്ടുവടികളുപയോഗിച്ച് പാട്ടു പാടി നൃത്തം ചെയ്യുന്ന കോൽകളി നാടൻ കലാരൂപവും നേതാജി സ്കൂളിൽ പരിശീലനം നടത്തുന്നു


ഓരോ കലയ്ക്കും പ്രത്യേക ക്ലബ് ഉണ്ടാക്കി അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായാണ് പരിശീലനം നടത്തുന്നത്.