ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ | |
---|---|
വിലാസം | |
കൂമ്പാറ കൂമ്പാറ ബസാ൪ (പി.ഒ,) , കൂമ്പാറ 673604 , കോഴികോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04952277150 |
ഇമെയിൽ | fmhskoombaras@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47045 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴികോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ നാസർ കെ |
പ്രധാന അദ്ധ്യാപകൻ | നിയാസ് ചോല |
അവസാനം തിരുത്തിയത് | |
09-08-2018 | 47045 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര കുടിയേറ്റ ഗ്രമമായ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റക്കരുമായ നാട്ടുകോ൪ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന്ന് സാമൂഹിക പ്രവ൪ത്തകനായ വയലിൽ മൊയ്തീ൯ കോയ ഹാജി 1976 ൽ സ്കൂൾ സ്ഥാപിച്ചു.ആദ്യ ബാച്ചിൽ 70 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. 1985 ൽ 87% വിജയത്തോടെ ആദ്യ S S L C ബാച്ച് പുറത്തുവന്നു. 1994 ൽ കാരന്തൂ൪ മ൪ക്കസു സ്സഖാഫത്തി സുന്നിയ സ്കൂൾ ഏറ്റെടുത്തു. ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂളിൽ 5 മുതൽ ഹയർ സെക്കന്റെറി തലം വരെയായി ആയിരത്തോളം വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 400-ഓളം പെൺകുട്ടികൾ കാരന്തൂർ മർകസു സ്സഖാഫത്തി സ്സുന്നിയ്യയുടെ കീഴിൽ നടത്തി വരുന്ന മർകസ് ഗ്രീൻവാലി ഫോർ ഗേൾസിൽ നിന്നുള്ള അനാഥകളും അഗതികളുമായ പെൺകുുട്ടികളാണ് .കേരളത്തിന്റെ വിവിധ ഭാങ്ങളിൽ നിന്നുള്ള കുുട്ടികൾക്ക് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസഥാനങ്ങളിൽ നിന്നുള്ള കുുട്ടികളും ഈ വദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു.
-
വയലിൽ മൊയ്ദീൻ കോയ ഹാജി
-
കാന്തപുരം ഏ പി അബൂബക്കർ മുസ്ലിയാർ
കുുടിയേറ്റ-പിന്നേോക്ക മേഖലയിലെ വളരെ പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന് 2016-2017 അധ്യയന വർഷം 99.9% വിജയവും2017-18 അധ്യയന വർഷം 100% വിജയവും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ വിദ്യിർത്ഥിയുടെയും മൗലികാവകാശമാണ് എന്ന കാഴ്ചപാടിനനുസരിച്ച് പുതിയ അധ്യയന വർഷത്തേക്ക് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .വിവിധ ദിനാചരണങ്ങൾ, ക്ലബുകളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാലയ സൗന്ദര്യ വൽകരണലം, പഠനവൈകല്യമുള്ള കുുട്ടികളെ കണ്ടെത്തി പരിഗണിക്കൽ, പിന്നോക്കം നിൽക്കുന്ന കുുട്ടികളെ കണ്ടെത്തി പരിഗണിക്കൽ, ലൈബ്രറി നവീകരണം, പഠനവിനോദ യാത്രകൾ, വിജയോത്സവം, നിശാക്യാമ്പുകൾ,ഹരിതവൽകരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
5 മുതൽ 10 വരെ ക്ലാസുകളിലായി 195 ആൺകുട്ടികളും 485 പെൺകുട്ടികളുംഉൾപ്പെടെ 680 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചുവരുന്നു. UP വിഭാഗത്തിൽ 11 അധ്യാപകരും HS വിഭാഗത്തിൽ 18 അധ്യാപകരും ആണ് സ്കൂളിലുള്ളത് . ഒരു ക്ലർക്ക് ഉൾപ്പെടെ 4 നോൺ ടീച്ചിംഗ് സ്റ്റാഫും സ്കൂളിലുണ്ട്.ഹൈ ടെക് ക്ലാസ് മുറികളുൾപ്പടെ അന്താരാഷ്ട്ര നിലവാരത്തോടുകൂടിയ ഭൗതിക സാഹചര്യങ്ങളൊരുക്കാൻ മാനേജ്‍മെന്റിനായിട്ടുണ്ട്. വളരെ ഫലപ്രദമായി പ്രവർത്തിക്കുന്ന PTA, MPTA കമ്മിറ്റികളുംനിലവിലുണ്ട് . പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കുും അർഹമായ പ്രാധാന്യം ഈ സ്കൂളിൽ നൽകി വരുന്നു. കലാ-കായിക, ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ മേളകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും നിരവധി പേർ ജേതാക്കളായി വരികയും ചെയ്യുന്നു. ഉച്ചഭക്ഷണംകാര്യക്ഷമമായി നടത്തുന്നു. കുട്ടികളുടെ സാമൂഹിക സമ്പത്തിക പശ്ചാത്തലം മനസിലാക്കുന്നതിനും വ്യക്തിഗത വിഷയങ്ങൾ കണ്ടെത്തുന്നതിനുമായി അധ്യാപകരുടെ നേതൃത്വത്തിലുള്ള ഭവന സന്ദർശനം വളരെ ഫലപ്രദമായി നടന്നു വരുന്നു .
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികൾ. കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫലകം:സ്കൗട്ട്
- ഫലകം:ജെ ആ൪ സി
- ജാഗ്രതാ സമിതി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അടിസ്ഥാന സൗകര്യങ്ങൾ
- കുട്ടികൾക്കുള്ള ഡസ്ക്, ബെഞ്ച്, ബോർഡ്, ഡിസ്പ്ലേ സ്റ്റാന്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കൽ.
- ക്ലാസ്സ് മുറികൾ അടച്ചുറപ്പുള്ളതാക്കൽ .
- കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരയും, കക്കൂസും ഉറപ്പാക്കൽ.
- കുടിവെള്ള ലഭ്യത ഉറപ്പാക്കൽ.
- വേസറ്റ് ബാസ്ക്കറ്റ്, ഡെസ്റ്റ്പാൻ, ചൂൽ, വേസറ്റ് പിറ്റ് എന്നിവയുടെ ലഭ്യമാക്കൽ.
- ലാബ്, ലൈബ്രറി വിപുലികരണം.
- കളിസ്ഥലം സജ്ജമാക്കൽ.
- കായിക ക്ഷമത വർധനവിനാവശ്യമായ സാധന സാമഗ്രികൾ ഉറപ്പാക്കൽ.
- സ്മാർട്ട് ക്ലാസ് റൂം, മൾട്ടിമീഡിയ സൗകര്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തൽ.
പഠനമേഖല
- SRG യുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ.
- SSG യുടെ
- സബ്ജക്ട് കൗൺസിൽ പ്രവർത്തനം ശക്തിപ്പെടുത്തൽ.
- ക്ലസ്റ്റർ യോഗങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കൽ.
- PEC യുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം.
- LSS, USS കോച്ചിംഗ്.
- വിവിധ മത്സര പരിക്ഷകൾക്കുള്ള കോച്ചിംഗ്.( ബാലരമ ഡൈജസ്റ്റ്, യൂറിക്ക വിജ്ഞാനോത്സവം)
- CWNS കുട്ടികളെ കണ്ടത്തെൽ.
- എസ് എസ് എൽ സി വിജയോൽത്സവ പരിപാടി , സ്പെഷ്യൽ കോച്ചിംഗ്, നിശാക്യാമ്പുകൾ, ഭവന സന്ദർശനം , മോട്ടിവേഷൻ ക്ലാസുകൾ.
- PTA, MPTA, CPTA
- യുണിറ്റ് ടെസ്റ്റ്കൾ, ക്ലാസ് ടെസ്റ്റകൾ, ടേം മൂല്യനിർണ്ണയം.
സാമുഹ്യ മേഖല
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
- വിവിധ ബോധവൽക്കരണ ക്ലാസുകൾ
- സ്കൂൾ പരിസര ശൂചീകരണം .
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
- പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
ഭാഷാഭേഷി വർദ്ധിപ്പിക്കൽ
- വായനാ മത്സരങ്ങൾ സംഘടിപ്പിക്കൽ. (മലയാളം, ഇംഗ്ലീഷ്)
- പതിപ്പുകൾ തയ്യാറാക്കൽ . ( മലയാളം, ഇംഗ്ലിഷ് )
- ക്ലാസ് അടിസ്ഥാനത്തിൽ സ്കിറ്റ് തയ്യാറാക്കി മത്സരം.
- ഞങ്ങളുടെ രചനകൾ ലൈബ്രറിയിലേക്ക് എന്ന ആശയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ ==
ഹൈസ്കൂൾ ഹയർ സെക്കന്ററി സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ 10.30 ന് അസംബ്ലി ചേർന്നു. പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ജോഷി കൂമ്പുങ്ങൽ അധ്യക്ഷത വഹിച്ചു.കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ സണ്ണി പെരികിലം തറപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനെപറ്റിയും ഗ്രീൻ ക്യാമ്പസ്
ഹൈസ്കൂൾ ഹർസെക്കന്ററി സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ 10.30ന് അസംബ്ലി ചേർന്നു. .................
മാനേജ്മെന്റ്
കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു . ശ്രീ നെൽസൺ ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സി മൂസ്സ മാസ്റ്റർ |
വി മരക്കാർ മാസ്റ്റർ |
ടി ജെ ജോസഫ് |
ഇ എ ഏലിയാമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<{{#multimaps:11.3194654,76.0711959 | width=800px | zoom=13 }}>