കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുൽപ്പെട്ട പയ്യന്നൂർ ഉപജില്ലയിലെ ഒരു വിദ്യാലയമാണിത്. 1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം 100 വർഷം പിന്നിട്ടിരിക്കുന്നു.പയ്യന്നുർ - ചെറുപുഴ റോഡിൽ പെരിങ്ങോം പോലീസ് സ്റേറഷന് സമീപത്തായി ടൌണിൽനിന്ന് ഉദ്ദേശം 400 മീറ്റർ വടക്ക്മാറി സ്കൂൾ സ്ഥിതിചെയ്യുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർസുഗതൻ.പി.പി.യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ മോഹനൻ ചാമണ്ടി യുമാണ്.
alt textsslcSchool kalolsavam
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
*കെ ശാന്ത
*കെ പി കുഞ്ഞിരാമൻ
*വേണുഗോപാലൻ .ടി.കെ 2013
*ഗംഗാധരൻ .കെ 2014
*ജയശ്രീ .ഐ .സി .2014
*മോഹനൻ.സി 2016
*രാജമ്മ.എ.എം 2017
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*മോഹൻകുമാർ പി.വി,
*ഡോ .കെ. ശ്രീകുമാർ ,
*ഡോ .ജയേഷ് പി വി
* അസാപ്പ് .
* ക്ലാസ് മാഗസിൻ.
* പയ്യന്നൂർ ഉപജില്ലാ കലോത്സവം 2016
ദിനാചരണങ്ങൾ
ദേശീയദിനങ്ങളായ ആഗസ്ററ് 15,ഒക്ടോബർ 2 ,ജനുവരി 26 എന്നിവ സമുചിതമായി ആഘോഷിക്കുന്നു.
പ്രവേശനോത്സവം 2018
ജുൺ ഒന്നാം തീയതി സ്കൂളിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. അമ്പരപ്പോടെയും അത്ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.
pravesanolsavamബഷീർ ദിനാചരണം - 2018 ജൂലൈ 5
ബേപ്പൂർ സുൽത്താനായ ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിന്റെ സാഹിത്യ സംഭാവനകളെ അടിസ്ഥാനമാക്കി ഒരു സാഹിത്യ ക്വിസ് നടത്തുകയും വിജയികളായവർക്ക് പുസ്തകം സമ്മാനിക്കുകയും ചെയ്തു.ബഷീർ കഥാപാത്രങ്ങൾ അതേ വേഷവിധാനങ്ങളോടെ വേദിയിൽ അവതരിപ്പിച്ചു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി
എൻ എച്ച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ---രാജഗിരി റോഡിൽ കാങ്കോൽ വഴി 15കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കിൽ
തളിപ്പറമ്പിൽ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി, 12കി മീ പടിഞ്ഞാറോട്ട്( പയ്യന്നൂർ ഭാഗത്തേക്ക് )യാത്ര ചെയ്യുക.
ബസ് റൂട്ട്
പയ്യന്നൂർ-- പുളിങ്ങോം ,
പയ്യന്നൂർ-- ചെറുപുഴ ,
പയ്യന്നൂർ-- കോഴിച്ചാൽ,
പയ്യന്നൂർ--തിരുമേനി.