എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട് | |
---|---|
വിലാസം | |
എടവനക്കാട് എടവനക്കാട് പി.ഒ. , 682502 , എറണാകുളം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 0484 2506235 |
ഇമെയിൽ | sdpykpmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26022 (സമേതം) |
യുഡൈസ് കോഡ് | 32081400303 |
വിക്കിഡാറ്റ | Q99485939 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവനക്കാട് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 838 |
പെൺകുട്ടികൾ | 426 |
ആകെ വിദ്യാർത്ഥികൾ | 1264 |
അദ്ധ്യാപകർ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. രത്നകല |
പി.ടി.എ. പ്രസിഡണ്ട് | കെ. എ. അബ്ദുൾ റസാക്ക് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോസ്മി |
അവസാനം തിരുത്തിയത് | |
13-10-2024 | Kpmhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ എടവനക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് എസ്.ഡി പി വൈ കെ പി എം എച്ഛ് എസ് സ്കൂൾ.
ആമുഖം
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ ഏതാണ്ട് മധ്യഭാഗത്തായി എടവനക്കാട് ഗ്രാമപഞ്ചായത്തിൽ വൈപ്പിൻ മുനമ്പം റോഡിന് കിഴക്കുവശത്തായി എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്ക്കൂൾ (SDPY KPMHS)സ്ഥിതിചെയ്യുന്നു. വാഹനമാർഗം സ്കൂളിലെത്താൻ എറണാകുളത്തു നിന്നും 15 കിലോമീറ്റർ വടക്കോട്ടും പറവൂർ നിന്നാണെങ്കിൽ 12 കിലോമീറ്റർ തെക്കോട്ടും സഞ്ചരിക്കണം.
ചരിത്രം
ജില്ലയിലെ തന്നെ ആദ്യകാലസ്ക്കൂളുകളിലൊന്നായ ഈ വിദ്യാലയത്തെപ്പറ്റി ഒരല്പം ചരിത്രം പങ്കുവെക്കാം. വാഹനസൗകര്യം പോലുമില്ലാതിരുന്ന അക്കാലത്ത് ഏറെ ദൂരം നടന്നു പോകേണ്ടുന്ന ഒരു ദുരവസ്ഥ നാട്ടിലുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറെങ്കിലും നടന്നെങ്കിൽ മാത്രമേ തൊട്ടടുത്തുള്ള സ്ക്കൂളുകളിൽ എത്തുകയുള്ളു എങ്കിൽ കൂടുതലൊന്നും ആ ദുരിതപർവ്വത്തേക്കുറിച്ച് കൂടുതൽ വിസ്തരിക്കേണ്ടതില്ലല്ലോ. ഇതിന് ഒരറുതി വരുത്താൻ 1937 മെയ് മാസം 31-ം തീയതി എടവനക്കാട് ചെള്ളാമഠത്തിൽ കുമാരപ്പണിക്കരാണ് എൽ.എസ് എടവനക്കാട് എന്ന പേരിൽ സ്ക്കൂൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രൈമറിവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് 1950 ൽ എച്ച്.എസ്.എടവനക്കാട് എന്ന പേരിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ഏതാണ്ട് രണ്ട് ദശാബ്ദം മുമ്പ് വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്.
വർത്തമാനകാല ചരിത്രം
2024 ൽ വൈപ്പിൻ കരയിലെ ഏറ്റവും കൂടുതൽ കുട്ടികളെ (285)SSLC പരീക്ഷ എഴുതിച്ച് 100% വിജയം കരസ്ഥമാക്കി. 33 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
സ്കൂൾ ഒളിമ്പിക്സ് എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ സീനിയർ ആൺകുട്ടികളുടെ സെപക് താക്രോ മത്സരങ്ങളിൽ എറണാകുളം ജില്ലയ്ക്ക് ചാമ്പ്യൻഷിപ്പ്. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ സെപക് താക്രോ അക്കാദമിയിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന അദിത് അജിത് കുമാർ, ലെനോ വി.ബി, അതുൽ കൃഷ്ണ കെ.എസ് എന്നീ കുട്ടികളുടെ കൂടി മികവിലാണ് പ്രഥമ സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണ മെഡലോടെ ജില്ലയ്ക്ക് ഈ ചരിത്രനേട്ടം ലഭിച്ചിരിക്കുന്നത്.
സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലയ്ക്ക് വെങ്കലമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ വിദ്യാർത്ഥികളായ അനൗഷ്ക അനിൽ, ഹെൽന വർഗീസ്, ഋതുനന്ദ ആർ.നരനാട്ട് എന്നിവർ പെൺകുട്ടികളുടെ അഞ്ചംഗ ടീമിൽ ഉണ്ടായിരുന്നു. പെൺകുട്ടികളിൽ ഋതുനന്ദ ആർ. നരനാട്ടിനും ആൺകുട്ടികളിൽ പറവൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അദിത് അജിത് കുമാറിനും കേരള ടീമുകളിലേക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
കേരളസർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ 2021 ലെ സഹചാരി അവാർഡ് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന് ലഭിച്ചു.ഭിന്നശേഷിയുള്ള കട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ സർക്കാർ നൽകുന്ന അവാർഡാണ് ഇത്. 10000 രൂപയും പ്രശസ്തി പത്രവും മെമന്റോയും ഉൾപ്പെടുന്നതാണ് പുരസ്‌ക്കാരം. അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഭാഗമായി ഉണർവ് 2021 എന്ന പേരിൽ കാക്കനാട് ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ വച്ച് ജില്ലാ കളക്ടർ ജാഫർ മാലിക് എടവനക്കാട് എസ്ഡിപി വൈ കെപിഎം ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കൈമാറി.
മികച്ച കമ്പ്യൂട്ടർ, സയൻസ് ലാബുകളും പുസ്തകസമ്പുഷ്ടമായ ലൈബ്രറിയും വിദ്യാർത്ഥികൾക്ക് ഒരനുഗ്രഹമാണ്.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട്. മെച്ചപ്പെട്ട ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏതാണ്ടെല്ലാ രാസവസ്തുക്കളും ഉപകരണങ്ങളും കൈമുതലായുള്ള സ്ക്കൂളിലെ സയൻസ് ലാബ് കുട്ടികൾക്കൊരുക്കുന്ന പഠനസൗകര്യം നിസ്സാരമല്ല. എഴുപതിനു മേൽ വർഷങ്ങളായി സംഭരിച്ചു പോരുന്ന ഉത്തമ പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറി റഫറൻസിനൊരുക്കുന്ന അവസരങ്ങളും കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാണ്. മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുള്ള മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് സ്ക്കൂളിനുണ്ട്. ഐ.ടി@സ്ക്കൂളിന്റെ മേൽനോട്ടത്തിൽ ഐ.സി.ടി സ്ക്കീമിന്റെ ഭാഗമായതോടെ വിവരസാങ്കേതിക വിദ്യ കേരളമാകെ പടർന്നു പന്തലിച്ചതിന്റെ ഭാഗമായി ബ്രോഡ്ബാന്റ് അടക്കമുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളും സ്ക്കൂളിന് കരഗതമാക്കാനായി.
2010ൽ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും വളരെ പെട്ടന്ന് തന്നെ പൂർത്തീകരിക്കുകയും ചെയ്തു. ഇതു കൂടാതെ യുപി ക്ലാസുകളിലും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും പാൽ, മുട്ട എന്നിവ വിതരണം ചെയ്തു വരുന്നു.
2011 അധ്യയന വർഷം എം.എൽ.എ എസ്.ശർമ്മ നടപ്പിലാക്കിയ വെളിച്ചം തീവ്രവിദ്യാഭ്യാസപരിപാടിയിൽ മികച്ച പ്രധാന അധ്യാപികയായി എ,കെ ശ്രീകലയും മികച്ച അധ്യാപകനായി കെ.ജി ഹരികുമാറും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ജോജോ വിക്ടർ, സുനിൽ മാത്യു, കായികാദ്ധ്യാപകൻ ജോസഫ് ആൻഡ്രൂ എന്നിവർ മികച്ച അദ്ധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി തവണ ടീം വർക്കിനുള്ള വെളിച്ചം അവാർഡ് സ്കൂളിന് ലഭിച്ചിട്ടുണ്ട്.
- പ്രവൃത്തി പരിചയ ക്ലബ്ബ്
- റോഡ് സേഫ്റ്റി ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്റ്റുഡെന്റ് പോലീസ് കേഡറ്റ്
- നാഷണൽ കേഡറ്റ് കോർപ്‌സ്
- റെഡ് ക്രോസ് സൊസൈറ്റി
- ലിറ്റിൽ കൈറ്റ്സ്
- സ്കൌട്സ് ആന്റ് ഗൈഡ്സ്
മാനേജ്‍മെന്റ്
കുമാരപ്പണിക്കർ, ഭാര്യ ദ്രൗപദി അമ്മ, മകൾ ഗിരിജാദേവി എന്നിവരായിരുന്നു നാളിതുവരെയുള്ള സ്ക്കൂൾ മാനേജർമാർ. 2008 ൽ കെ.പി.എം.ഹൈസ്ക്കൂളിന്റെ ഭരണസാരഥ്യം പള്ളുരുത്തിയിലെ ശ്രീധർമ്മപരിപാലനയോഗത്തിന് കൈമാറി. ഇതോടെ സ്ക്കൂളിന്റെ പേര് SDPY KPMHS എന്നാക്കി മാറ്റി. മൂന്ന് വർഷക്കാലയളവിലേക്ക് സ്ക്കൂൾ മാനേജറെ സഭാംഗങ്ങൾ തിരഞ്ഞെടുക്കുന്നു. എ.കെ.സന്തോഷാണ് നിലവിലെ സ്ക്കൂൾമാനേജർ. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തിപ്പോരുന്ന ശ്രീധർമ്മപരിപാലനയോഗത്തിന് കീഴിൽ സ്ക്കൂൾ അഭിവൃദ്ധി പ്രാപിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
31.5.1937-18.8.1951 | കുമാരപ്പണിക്കർ |
1951-1961 | സി. കേശവമേനോൻ |
1961-1971 | കെ.എ കൃഷ്ണൻ |
1971-1985 | എം.പി ചന്ദ്രശേഖരൻ |
1985-1988 | പി.കെ പ്രകാശം |
1988-1991 | എം. എം. ജേക്കബ് |
1991-1993 | പി.എ ജോൺ |
1993-2000 | കെ.ജി. സതീദേവി |
2000-2000 | സി.കെ രാധാകൃഷ്ണൻ |
2000-2001 | എൻ.ശ്രീരാജരാജേശ്വരി |
2001-2002 | എൻ.പി. ജോയി |
2002-2006 | സി.കെ നിർമ്മല |
2006-2011 | കെ.എൻ.വിനോദം |
2011-2021 | എ.കെ.ശ്രീകല |
2021 - | സി.രത്നകല |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്രകഥകൾ തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. അവരിൽ ചിലരെപ്പറ്റി..
- ജസ്റ്റിസ് അബ്ദുൾഗഫൂർ - മുൻ ഹൈക്കോടതി ജഡ്ജി, കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ
- ജസ്റ്റിസ് കെ.ആർ.ജിനൻ - കേരളാഗവർണറുടെ നിയമോപദേഷ്ടാവ്
- എൻ.എ.കരിം - സാഹിത്യകാരൻ
- വിൻസന്റ് - സിനിമാ താരം
- സിദ്ധിഖ്- സിനിമാ താരം
- മജീദ് - സിനിമാ താരം
- ചേതൻ ജെ.ലാൽ-സിനിമാ താരം
വഴികാട്ടി
- വാഹനമാർഗം സ്കൂളിലെത്താൻ എറണാകുളത്തു നിന്നും 15 കിലോമീറ്റർ വടക്കോട്ടും പറവൂർ നിന്നാണെങ്കിൽ 12 കിലോമീറ്റർ തെക്കോട്ടും സഞ്ചരിക്കണം.
- വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയുടെ മധ്യഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എടവനക്കാട് ഹൈസ്കൂൾ എന്നാണ് ബസ്റ്റോപ്പിൻറെ പേര്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26022
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ