എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
        ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുണ്ട്. അത്രയ്ക്ക് വിശാലമല്ലെങ്കിലും സമാന്യം മെച്ചപ്പെട്ട ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏതാണ്ടെല്ലാ രാസവസ്തുക്കളും ഉപകരണങ്ങളും കൈമുതലായുള്ള സ്ക്കൂളിലെ സയൻസ് ലാബ് കുട്ടികൾ​ക്കൊരുക്കുന്ന പഠനസൗകര്യം നിസ്സാരമല്ല. എഴുപതിനു മേൽ വർഷങ്ങളായി സംഭരിച്ചു പോരുന്ന ഉത്തമ പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറി റഫറൻസിനൊരുക്കുന്ന അവസരങ്ങളും കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാണ്. ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുള്ള മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് സ്ക്കൂളിനുണ്ട്. ഐ.ടി@സ്ക്കൂളിന്റെ മേൽനോട്ടത്തിൽ ഐ.സി.ടി സ്ക്കീമിന്റെ ഭാഗമായതോടെ വിവരസാങ്കേതിക വിദ്യ കേരളമാകെ പടർന്നു പന്തലിച്ചതിന്റെ ഭാഗമായി ബ്രോഡ്ബാന്റ് അടക്കമുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളും സ്ക്കൂളിന് കരഗതമാക്കാനായി. 2010ൽ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും വളരെ പെട്ടന്ന് തന്നെ പൂർത്തീകരിക്കുകയും ചെയ്തു.

| പെൺകുട്ടികളുടെ എണ്ണം=455 | ആൺകുട്ടികളുടെ എണ്ണം=884 | വിദ്യാർത്ഥികളുടെ എണ്ണം= 1339

  . പരിസ്ഥിതി ക്ലബ്
  .  വിദ്യാരംഗം കലാ സാഹിത്യ വേദി.
  . ക്ലാസ് മാഗസിൻ.
  . പ്രവൃത്തി പരിചയ ക്ലബ്ബ്
  .  റോഡ് സേഫ്റ്റി ക്ലബ്
  . ക്ലബ്ബ് പ്രവർത്തനങ്ങൾ.
  . സ്റ്റുഡെന്റ് പൊലീസ് കാഡെറ്റ്
  . നാഷണല് കാഡെറ്റ് കോർപ്‌സ്‌
  .  റെഡ് ക്രോസ് സൊസൈറ്റി
  . ലിറ്റിൽ കൈറ്റ്സ്
  . സ്കൗട്ട്&ഗൈഡ്സ്
  . വിദ്യാരംഗം‌
  . സോഷ്യൽ സയൻസ് ക്ലബ്ബ്
  . സയൻസ് ക്ലബ്ബ്
  . ഗണിത ക്ലബ്ബ്
  . പരിസ്ഥിതി ക്ലബ്ബ്
  . ആർട്‌സ് ക്ലബ്ബ്
  . സ്പോർ‌ട്സ് ക്ലബ്ബ്
  .  ടൂറിസം ക്ലബ്ബ്