എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Littlkiteskpmhs26022

    27/02/2021 - സ്റ്റെപ്‌സ് പരീക്ഷയുടെ എറണാകുളം ജില്ലാതല മത്സരത്തിൽ വിജയിച്ച എടവനക്കാട് എസ്.ഡി.പി.വൈ കെപിഎം ഹൈസ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അംജിത പ്രേംജിത്തിന് സമ്മാനം നൽകി. വിദ്യാർത്ഥികളിൽ സാമൂഹികശാസ്ത്രാഭിരുചി വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന പരീക്ഷയാണ് സ്റ്റെപ്‌സ് (സ്റ്റുഡന്റ് ടാലന്റ് എൻ റിച്ച് മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്). എടവനക്കാട് ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ വൈപ്പിൻ എ.ഇ.ഒ ബിന്ദു ഗോപി വിജയിക്ക് സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. സ്‌ക്രീനിങ്ങ് ടെസ്റ്റിൽ മികച്ച നിലവാരം കാഴ്ചവെച്ചതിനെത്തുടർന്ന് സംസ്ഥാനതല ക്യാമ്പിലേക്കും കുട്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എടവനക്കാട് വാച്ചാക്കൽ വീട്ടിൽ പ്രേജിത്തിന്റേയും ശാലിനിയുടേയും മകളാണ് അംജിത പ്രേംജിത്ത്. വൈപ്പിനിലെ പ്രഥമാദ്ധ്യാപകർ, വൈപ്പിൻ ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.ടി. പോൾ എന്നിവർ സന്നിഹിതനായിരുന്നു.
  ശാസ്ത്രരംഗം 2021 - വൈപ്പിൻ ഉപജില്ല ശാസ്ത്രരംഗം മത്സരങ്ങളിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികളായ സാന്ദ്രഷിബു പ്രാദേശിക ചരിത്രരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഈ വർഷത്തെസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വൈപ്പിൻ BRC നടത്തിയ അമൃത മഹോത്സവം മത്സരത്തിലെ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ XD യിലെ ഷാൻവിയോ പങ്കെടുത്തു. വൈപ്പിൻ BRC സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ X B യിലെ സാന്ദ്ര ഷിബു ഒന്നാം സ്ഥാനം നേടി . ജില്ലാ തല പ്രാദേശിക ചരിത്ര രചനയിൽ സാന്ദ്ര ഷിബു  പങ്കെടുത്തു.