എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


     16/10/2020 - ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ കുട്ടികൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് വെബിനാർ സംഘടിപ്പിച്ചു. ഭക്ഷ്യനിയമങ്ങളും നമ്മുടെ ഭക്ഷണരീതികളും എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ ക്ലാസ് വൈപ്പിൻ ഫുഡ് സേഫ്റ്റി ഓഫീസർ സിന്ധ്യ ജോസ് നയിച്ചു. പണം കൊടുത്തിട്ടാണ് ലഭിക്കുന്നതെങ്കിൽപ്പോലും ഗുണനിലവാരമുള്ളതും വൃത്തിയുള്ളതുമായ ഭക്ഷണം ലഭിക്കേണ്ടത് നമ്മുടെ അവകാശമാണെന്നും അതിനു സഹായിക്കുന്ന നിയമങ്ങൾ രാജ്യത്തുണ്ടെന്നും അവർ കുട്ടികളെ ബോധ്യപ്പെടുത്തി. ലോകത്ത് നിരവധി പേർ പട്ടിണി കിടക്കുമ്പോൾ അവർക്ക് കൂടി അവകാശപ്പെട്ട ഭക്ഷണം പാഴാക്കിക്കളയുന്നത് വലിയ തെറ്റാണെന്ന സന്ദേശം കുട്ടികളിലേക്കെത്തിക്കാൻ പവർ പോയിന്റ് പ്രസന്റേഷന്റെ സഹായവും പ്രയോജനപ്പെടുത്തി. ക്ലാസിനൊടുവിൽ കുട്ടികൾക്ക് സംശയനിവാരണങ്ങൾക്ക് അവസരവുമുണ്ടായി. ഹെഡ്മിസ്ട്രസ് എ.കെ ശ്രീകല ചടങ്ങ് ഉദ്ഘാടനം ചെയ്തു.
      ലോക പ്രമേഹദിനത്തോടനുബന്ധിച്ച് വിവിധ കേഡറ്റുകൾക്കായി പ്രമേഹബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലണ്ടനിലെ കെന്റ് ആന്റ് ആന്റർബറി ഹോസ്പിറ്റലിലെ ക്രോണിക് പെയിൻ ആന്റ് റീജിനൽ അനസ്‌തേഷ്യ സ്‌പെഷലിസ്റ്റായ ഡോ.ആത്മജ തോട്ടുങ്കൽ ഗൂഗിൾ മീറ്റിലൂടെ കുട്ടികളുമായി സംവദിച്ചു. പ്രമേഹത്തിന്റെ വിവിധ ഗ്രേഡുകളെക്കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളെപ്പറ്റിയും വളരെ വിശദമായി ഡോ.ആത്മജ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അദ്ധ്യാപകരായ ജോർജ്ജ് അലോഷ്യസ്, സുനിൽ മാത്യു എന്നിവർ സംസാരിച്ചു.

തളിർ 2K21

ഇത് എടവനക്കാട് SDPY KPMHS ലെ പത്താം ക്ലാസ് സി. ഡിവിഷനിലെ വിദ്യാർത്ഥിനിയായ ഗോപിതകൃഷ്ണ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ചിത്രം. ഇത് സൂം ചെയ്ത് നോക്കിയാൽ കെ പി എം എച്ച് എസിലെ എല്ലാ അദ്ധ്യാപകരേയും കാണാം. പ്രധാന ചിത്രമായി കാണുന്നത് ഹെഡ്മിസ്ട്രസ്സായ സി. രത്നകല ടീച്ചറേയാണ്.
  08/03/2021 എടവനക്കാട് SDPY KPMHS ലെ അരുൺ സാർ വിക്ടേഴ്സ് ചാനലിൽ എടുത്ത ക്ലാസ്https://youtu.be/UP62iQe1cs4
   01/05/2021 -എടവനക്കാട് SDPY KPMHS ലെ 9 കുട്ടികൾക്ക് NMMS പരീക്ഷയിൽ ശ്രദ്ധേയമായ നേട്ടം.ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ഈ പരീക്ഷയിൽ വിജയികളാകുന്നവർക്ക് 4 വർഷം കൊണ്ട് 48000 രൂപയാണ് ഓരോ വിദ്യാർത്ഥിക്കും സ്കോളർഷിപ്പായി ലഭിക്കുന്നത്. ഇതോടെ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ NMMS വിജയികളെ സൃഷ്ടിച്ച വിദ്യാലയങ്ങളിലൊന്നായി എടവനക്കാട് എസ് ഡി പി വൈ കെ.പി.എം. എച്ച് എസ് മാറി.. പരീക്ഷയെഴുതിയ എല്ലാ മിടുക്കരായ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ!
   19/05/2021 ൽ കടൽക്ഷോഭത്തിലും കോവിഡ് പ്രതിസന്ധിയിലും കഷ്ടപ്പെടുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഹെൽപ്പ് ഡെസ്‌ക്ക്. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനസാധനങ്ങളുമടങ്ങിയ കിറ്റ് വിതരണം നടത്തിയാണ് സ്‌ക്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും പ്രതിസന്ധിയിൽ തണലായി മാറിയത്.ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭം രൂക്ഷമായതോടെ അദ്ധ്യാപകർ മുൻകൈയ്യെടുത്ത് ഒരു ഹെൽപ്പ് ഡെസ്‌ക്ക് രൂപീകരിച്ചിരുന്നു. വൈപ്പിൻകരയിലെ ആറ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ, സ്‌ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിരടങ്ങുന്ന ഹെൽപ്പ് ഡെസ്‌ക്കാണ് രൂപീകരിച്ചത്. മരുന്നിനും ഭക്ഷണത്തിനുമടക്കം സമീപിച്ച ആരെയും നിരാശപ്പെടുത്തിയില്ല. ഹെൽപ്പ് ഡെസ്‌ക്കിന്റെ ഭാഗമായി ലഭിച്ച ഫോൺകോളുകളിൽ നിന്നാണ് അർഹരായ കുടുംബങ്ങൾക്ക് അടിയന്തിരമായി ഭക്ഷ്യകിറ്റ് വിതരണം നടത്താനായി സ്‌ക്കൂൾ അധികൃതർ തീരുമാനിച്ചതെന്ന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി രത്‌നകല പറഞ്ഞു. സുനിൽമാത്യു, കെ. എ അയ്യൂബ് , കെ.ജി ഹരികുമാർ, ടി രത്‌നം, സംഗീത ടി എം, ഷനു എ ജെ, സാനു വി.ആർ, അഗസ്റ്റിൻ സാജൻ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
   23/05/2021 - ന്യൂനമർദ്ദത്തെത്തുടർന്ന് രൂപപ്പെട്ട കടൽക്ഷോഭത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും തണലേകാൻ രൂപീകരിച്ച ഹെൽപ്പ് ഡെസ്ക്കിൽ ലഭിച്ച ഫോൺകോളുകൾ ടീമംഗങ്ങളെ ഏറെ വേദനിപ്പിച്ചു. മരുന്നിനു പുറമേ ഭക്ഷണത്തിനായാണ് ഏറ്റവും കൂടുതൽ കോളുകളെത്തിയത്. ഇതിനെത്തുടർന്നാണ് ദുരിതക്കടലിൽപ്പെട്ട 110 പേർക്ക് ഭക്ഷ്യകിറ്റുകൾ വാങ്ങി നൽകാൻ തീരുമാനമെടുത്തത്.വെറും രണ്ടു ദിവസം കൊണ്ട് ധനസമാഹരണവും വിതരണവും പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അദ്ധ്യാപക-അനദ്ധ്യാപകരുടെ പ്രൊഫഷണലിസം ഏറെ സഹായകമായി. ദുരിതബാധിതരിൽ അർഹരായവർക്ക് ചെറിയ രീതിയിലെങ്കിലും കൈത്താങ്ങേകാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയാണ് സ്കൂളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഓരോരുത്തർക്കുമുള്ളത്. ഇനിയും ഇത് തുടരും.
   വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ അനുമോദിക്കുന്നതിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിൽ പ്രതിഭാസംഗമം നടത്തി. മൂന്നു പ്രാവശ്യം ഉത്തരധ്രുവപര്യവേഷണം നടത്തുകയും 2020ൽ അൻറാർട്ടിക്ക പര്യവേഷണം നടത്തുകയും ചെയ്ത മലയാളിയും കുസാറ്റ് മറൈൻ ബയോളജി വിഭാഗം തലവനുമായ  ഡോ.എ. എ.മുഹമ്മദ് ഹാത്ത പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ആൻറണി സാബു അദ്ധ്യക്ഷനായി. കൈറ്റ് മാസ്റ്റർ ട്രെയിനർ സി.എസ്.ജയദേവൻ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. 2020, 2021 വർഷങ്ങളിലായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച 96 പേർക്ക് മെമൻറോ നൽകി. ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റാഫിന്റെ മക്കളായ 20 പേർക്കും സമ്മാനം നൽകി.പഞ്ചായത്ത് അംഗം കെ.ജെ ആൽബി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി.രത്നകല, ജോജോ വിക്ടർ എന്നിവർ  സംസാരിച്ചു.
   എടവനക്കാട് SDPY KPMHS ൻ്റെ ഓൺലൈൻ പ്രവേശനോത്സവം - വീഡിയോ ലിങ്ക്  https://youtu.be/1fDE_BTfofs
ശ്രീമൂലനഗരം പന്ത്രണ്ടാം വാർഡിലെ ജനകീയ കൂട്ടായ്മ എടവനക്കാടിന് കൈത്താങ്ങുമായി എത്തി. കടൽക്ഷോഭത്തെത്തുടർന്നും കോവിഡ് ലോക്ഡൗണിനെത്തുടർന്നും ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനുള്ള ഭക്ഷ്യവസ്തുക്കളുമായി എടവനക്കാട് എസ്. ഡിപി വൈ കെ പി എം എച്ച്.എസിലെത്തിയത്. കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളേജ് അദ്ധ്യാപകൻ സിജോ ജോസ്, ശ്രീമൂലനഗരം പന്ത്രണ്ടാം വാർഡ് മെമ്പർ ഷിജിത സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുമനസുകൾ സഹായം എത്തിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് അസീന അബ്ദുൾ സലാം, വൈസ് പ്രസിഡൻ്റ് വി.കെ ഇക്ബാൽ, പഞ്ചായത്തംഗം കൊച്ചു ത്രേസ്യ നിഷാൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എടവനക്കാട് SDPY KPMHS ലെ എസ്.പി.സി പി.ടി.എ കോർ ടീം അംഗം ഷൈജി രാജേഷിൻ്റെ അഭ്യർത്ഥന പ്രകാരമാണ് സംഘം സഹായവുമായി എടവനക്കാടേക്ക് എത്തിയത്. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ, കപ്പ, ചക്ക, കുടപ്പൻ തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് സംഘം സമാഹരിച്ചത്. ഭക്ഷ്യവസ്തുക്കൾ ദുരിതബാധിതർക്ക് കൈമാറി.