എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൃസ്ത്യൻ - ഹിന്ദു - മുസ്ളീം ജനവിഭാഗങ്ങൾ ഐക്യത്തോടെ ഇവിടെ വസിച്ചു പോരുന്നു. ഇരുപത്തഞ്ച്‌ കിലോമീറ്റർ നീളവും ഏതാണ്ട്‌ ഒന്നര കിലോമീറ്റർ വീതിയും (എല്ലായിടത്തും അത്രയും ഇല്ല.) നാൽപ്പത്‌ ചതുരശ്രമീറ്റർ വിസ്തീർണ്ണവും ഉള്ള വൈപ്പിൻ കരയ്ക്ക്‌ 1960ന്‌ മുൻപ്‌ വരെ പുറം ലോകവുമായി ഇന്നത്തെപ്പോലെ അത്ര വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 1960സെപ്റ്റമ്പറിൽ സ്ഥാപിച്ച ചെറായി പാലമാണ്‌ വടക്കൻ പറവൂറ്‍ വഴി ഈ നാടിനെ വൻകരയുമായി ബന്ധിപ്പിച്ചത്‌. 2004ൽ ഗോശ്രീ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മൂന്നു പാലങ്ങൾ വന്നതോടെ ഇന്ന്‌ വൈപ്പിൻ കരക്കും നഗര ബാന്ധവം കൈവന്നു. അക്ഷരാർത്ഥത്തിൽ തിരക്കു പിടിച്ച ഒരു ജനതയായി വൈപ്പിൻ കരയിലേത്‌.

കൃഷിയും മത്സ്യബന്ധനവുമാണ്‌ പ്രധാന ജീവിതമാർഗ്ഗം. നെല്ലും തെങ്ങും ആണ്‌ പ്രധാന കൃഷി. പാടങ്ങളിൽ നെല്ല്‌ വിതക്കാതെ ചെമ്മീൻ കൃഷിക്ക്‌ ഉപയോഗിക്കുന്നതാണ്‌ പുതിയ ട്രെണ്റ്റ്‌. കേവലം ഒരു മുണ്ട്‌ വിരിച്ചിട്ടാലുണ്ടാകാവുന്ന നീളം മാത്രമുള്ള റോഡിലൂടെ ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്ന കാഴ്ച്ച ആരെയും അത്ഭുതപ്പെടുത്തുമെന്നതിൽ സംശയമില്ല. അത്‌ കൊണ്ട്‌ തന്നെ വൈപ്പിനിലെ ഡ്രൈവർമാർ എവിടെയും വാഹനമോടിക്കാനുള്ള പ്രാവീണ്യവും ചങ്കുറപ്പും ഉള്ളവരാണെന്ന്‌ ഞങ്ങൾ പരസ്പരം പറയാറുണ്ട്‌. പക്ഷെ,ബസ്സുകളുടെ മത്സരയോട്ടം ഇന്നും ഇവിടെയൊരു ശാപം തന്നെയാണ്‌.

ആറ്‌ പഞ്ചായത്തുകളാണ്‌ ദ്വീപിലുള്ളത്‌. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്‌, നായരമ്പലം, ഞാറക്കൽ, എളങ്ങുന്നപ്പുഴ എന്നിവയാണ്‌ അവ.

പ്രധാന സ്ഥലങ്ങൾ : മുനമ്പം, പള്ളിപ്പുറം, കൊവിലകത്തുംകടവ്‌, ചെറായി, അയ്യമ്പിള്ളി, കുഴുപ്പിള്ളി, പഴങ്ങാട്‌, എടവനക്കാട്‌, അണിയൽ, നായരമ്പലം, വെളിയത്താം പറമ്പ്‌, മാനാട്ടുപറമ്പ്‌, ഞാറക്കൽ, മാലിപ്പുറം, എളങ്ങുന്നപ്പുഴ, ഓച്ചന്തുരുത്ത്‌, വളപ്പ്‌, തെക്കൻ മാലിപ്പുറം, പുതുവൈപ്പ്‌, അഴീക്കൽ