കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.

12:31, 18 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്..കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.കാലിക്കറ്റ് ഗേൾസ് VHSS ൻെറ ചരിത്രസ്മിതികളിലേക്ക് കണ്ണോടിക്കുബോൾ കഠിനാധ്വാനത്തിൻെറ, വിജയത്തിൻെറ വളക്കിലുക്കങ്ങൾ കൂടി നമ്മുക്ക് കേൾക്കാൻ കഴിയും. സ്ത്രീ വിദ്യാഭ്യാസത്തിൻെറ ചരിത്രപടവുകളിൽ കാലിക്കറ്റ് ഗേൾസിൻെറ സ്ഥാനം വളരെ വലുതാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല. പെൺ ജീവിതമെന്നും വിദ്യാ ആൺ പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്

കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കുണ്ടുങ്ങൽ

കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്, കുണ്ടുങ്ങൽ, കോഴിക്കോട്- 673003
,
കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ0495 2300465
ഇമെയിൽcalicutgirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17092 (സമേതം)
എച്ച് എസ് എസ് കോഡ്10051
വി എച്ച് എസ് എസ് കോഡ്911020
യുഡൈസ് കോഡ്32041400810
വിക്കിഡാറ്റQ64550742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1867
അദ്ധ്യാപകർ100
ഹയർസെക്കന്ററി
പെൺകുട്ടികൾ650
ആകെ വിദ്യാർത്ഥികൾ650
അദ്ധ്യാപകർ27
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു എം.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീദേവി പി .എം
പ്രധാന അദ്ധ്യാപികഎം കെ സൈനബ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്നൂ൪ജഹാ൯
അവസാനം തിരുത്തിയത്
18-07-202317092-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി പി ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രക്യാപിച്ചു. കൂടുതലറിയാം

വളർച്ചയുടെ പടവുകൾ

  • 1956 സപ്തം.15: കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി നിലവിൽ വന്നു.
  • 1956 ഡിസം 19: എസ്.എ. ജിഫ്രി കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ചുമതലയേറ്റു.
  • 1958ആഗസ്റ്റ് 2 : യു.പി. സ്കൂൾ നടത്താൻ സർക്കാറിൽ നിന്നും അനുവാദം ലഭിച്ചു.
  • 1958: ആഗസ്റ്റ് കുരുത്തോലമുറ്റത്തെ തുന്നൽ ക്ലാസ്സും സ്കൂളും ജസ്റ്റിസ് അന്നാചാണ്ടി ഉദ്ഘാടനം ചെയ്തു.
  • 1958 ആഗസ്റ്റ് 4 : 26 കുട്ടികളുമായി കുരുത്തോല മുറ്റത്ത് നിന്നും സ്കൂൾ കുണ്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു.കൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

 
അടൽ ടിങ്കറിങ് ലാബ്
 
ഫിസിക്സ് ലാബ്
 
കെമിസ്ട്രി ലാബ്
 
ബയോളജി ലാബ്
 
സ്മാർട് ഓഡിറ്റോറിയം
 
സ്മാർട് ക്ലാസ്സ്
 
ഹയർസെക്കണ്ടറി കമ്പ്യൂട്ടർ ലാബ്
 
കോൺഫറൻസ് ഹാൾ
 
20KW സോളാർ ഗ്രിഡ്
 
ഹൈടെക്ക് അടുക്കളയും ഡൈനിങ്ങ് ഹാളും
 
അഗ്നിശമന മാർഗങ്ങൾ
 
ഡിജിറ്റൽ സ്റ്റുഡിയോ
 
സ്കൂൾ മാനേജ്‌മെന്റ് സോഫ്ട്‍വെയർ
 
SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം

ദൗത്യം

കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിത വിദ്യാലയം ​എന്ന തലത്തിലേക്ക് ഉയർത്തുക

മുദ്രാവാക്യം

നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം

സന്ദേശം

ഭൂമി നമുക്ക് പൈതൃകമായി ലഭിച്ചതല്ല. നമ്മുടെ കുട്ടികളിൽ നിന്നും കടം എടുത്തതാണ്

സ്ക്കൂളിന്റെ മേന്മകൾ

സുരക്ഷ

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സന്ദർശകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുമായി സെക്യൂരിറ്റി ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 14 സി സി ടിവി ക്യാമറകൾ, 6 ഫസ്റ്റ് എയ്ഡ് ബോക്സുകൾ, 28 ഫയർ ക്സിറ്റിഷറുകൾ,10000 ലിറ്റർ പ്രവർത്തന ക്ഷമതയുളള അഗ്നി ശമന പൈപ്പ് ലൈൻ സംവിധാനം എന്നിവ ക്യാമ്പസി്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. Emergency medicine, Fire & Safety എന്നിവയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്.

വെബ് സൈറ്റ്

കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന മികച്ച വെബ് സൈറ്റ് സ്ക്കൂളിലെ മാറ്റത്തിന്റെ സ്വരവും മുഖവുമാണ് കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയയിലും സ്ക്കൂൾ സജീവ സാന്നിധ്യം അറിയിക്കുന്നു.

ലാബ്

മികച്ച സൗകര്യങ്ങളുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എം.എൽ.ടി., ബയോ മെഡിക്കൽ, കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്യാൻ കൂടുതൽ അവസരങ്ങൾ നല്കുന്നു.

പരാതിപ്പെട്ടി

കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്ക്കൂളുമായി ബന്ധപ്പെടുന്നവർക്കെല്ലാം തന്നെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കുകയും പരാതികൾ യഥോചിതം പരിഗണിച്ച് പരിഹരിക്കുകയും ചെയ്യുന്നു.

അടുക്കള

അരമണിക്കൂർ കൊണ്ട് 500 പേർക്ക് ചോറുണ്ടാക്കുന്ന ഹൈടെക്ക് സ്റ്റീം കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് ടേബിൾ മാനേഴ്സ് പരിശീലനം നൽകി. ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുകയും നല്ലൊരു ഭക്ഷണസംസ്കാരം രൂപപ്പെടുത്തുകയും ചെയ്തു.

അധ്യാപകർ

ഹയർസെക്കൻഡറി അധ്യാപകർ

പ്രിൻസിപ്പാൾ അബ്ദു .എം
ഫിസിക്സ് സിതാര വി , സിനി ആന്റണി
കെമിസ്ട്രി അബ്ദുൽ ഹക്കീം ആർ. എം, ഷമീന എം. ടി
ബോട്ടണി ഡയാന കെ ജോസഫ്
സുവോളജി ഷൈജ പർവീൺ
മാത്തമാറ്റിക്സ് ഷീബ .ടി, നൂഹ് .കെ,   
കമ്പ്യൂട്ടർ സയൻസ് ഫാത്തിമ നെഹല
അക്കൗണ്ടൻസി സാജിദ സ. കെ
ബിസിനസ് സ്റ്റഡീസ് ഫാത്തിമ ഷഫ്‌ന പി.എസ്
ഇക്കണോമിക്സ് മുഹമ്മദ് അബ്ദുൽ ജബ്ബാർ കെ.കെ, നസീബ് .പി
ഹിസ്റ്ററി ശ്രീകല ഇ .എം
പൊളിറ്റിക്കൽ സയൻസ് ഫൈസൽ എം .കെ
സോഷ്യോളജി ഷബ്‌ന ടി .പി
ഇംഗ്ലീഷ് മുഹ്സിന കെ .എസ്  .എം .എ, പി .എം നസീമ
അറബിക് അഫ്സൽ എം .കെ
മലയാളം ഹസീന ഇ .വി
ഹിന്ദി ഷഹീന ഇ. കെ
ലാബ് അസ്സിസ്റ്റന്റ്സ് അഹമ്മദ്

ആബിദ

നജുമ കെ .പി

ഹംനത് കെ .എം

ഹൈസ്കൂൾ അധ്യാപകർ

ഹെഡ് മിസ്ട്രസ്സ് എംകെ സൈനബ
ഡപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് എസ് വി ഷബാന
മലയാളം സി മിനി ഇംഗ്ലീഷ് ഫാത്തിമ അബ്ദു റഹിമാൻ
ഇ കെ റംല
കെ റസീന എം സെലീന
എൻ ഹർഷിദ ഫെബിൻ
അറബി എൻ വി ബിച്ചാമിനബി ജുസ്ന അഷ്റഫ്
ലുബ്ന
മാജിദ ഫിസിക്കൽ എ‍ജുക്കേഷൽ ഫെർഹാന
ഹിന്ദി ആർ ഷെക്കീല ഖാത്തൂൻ ഫിസിക്കൽ സയൻസ് നൂർജഹാൻ


പി പി മറിയംബി

നുബീല എൻ ജിൻഷ കെപി
കമറുന്നിസ സാലിഹ് എം
നേച്ചറൽ സയൻസ് എൻ എം വഹീദ ഹസ്ന സി കെ
ലിജി എംകെ ഗണിതം എസ് വി ഷബാന
ഹസീമ ഹംസ ഫിറോസ മൊയ്തു

കെ

ബജിഷ

കെ പി

സാമൂഹ്യശാസ്ത്രം കെ റുഫ്സാന ബെസീന

ടി കെ

ഒ എം നുസൈബ നസീമ

പി കെ

ജെസീല ഷിനിയ
ഹഫ്‌സീന റഹ്മത്ത് പിവി പ്രവൃത്തി പരിചയം അനീഷ ബാനു
ഫെമി കെ

യ‍ു പി അധ്യാപകർ

മലയാളം ഫാത്തിമ റസിയ എം ഇംഗ്ലീഷ് ഹുദാ അഹമ്മദ് ബറാമി
ഫാത്തിമ കെ ഹബീബ കെ

ഷഹബാ പർവീൻ

ഷാനിബ എം വി ഫിസിക്കൽ എ‍ജുക്കേഷൽ ഫെർഹാന
അറബി മെറീന പിടി ഹിന്ദി രഹന പി എൻ എം
നബ്‍ല സി വി ജിൻസി പിടി
അടിസ്ഥാന ശാസ്‍‍ത്രം റഷീദ് എസ് ഗണിതം ഹസീന കെ
യാസ്മിൻ പി ബി വി നിഷാത് ടി
സാജിത എൻ അപർണ പോൾ
ആയിഷ ശബാന വി പി ഷജ്ന കെ
റാബിയ എ പി
സാമ‍ൂഹ്യ ശാസ്‍ത്രം ഷബീന എം
ജസീല പിടി
ജസീന യുകെ
താജുന്നിസ പി വി
തൻസീം റഹ്മാൻ എൻ കെ

ഓഫീസ് സ്റ്റാഫ്

പേര് സെക്ഷൻ
ശെരീഫ് കെ എം വി എച് എസ് സി
അസ്‍കർ വി പി ഹൈസ്‍ക‍ൂൾ
അജ്‍മൽ റഹ്‍മാൻ ഹൈസ്‍ക‍ൂൾ
നൗഷാദ് എ പി ഹൈസ്‍ക‍ൂൾ
ജയ്‍സൽ പി ഹൈസ്‍ക‍ൂൾ
ജ‍ുബീന വി ടി ഹൈസ്‍ക‍ൂൾ
പ്രിയ കെ ഹൈസ്‍ക‍ൂൾ
മ‍ുഹമ്മദ് ജവാദ് ഡി ഹൈസ്‍ക‍ൂൾ

പാഠ്യേതര പ്രവർത്തനങ്ങൾ

2023-24 പ്രവർത്തനങ്ങൾ

വിംഗ്സ് ലീഡർഷിപ് ക്യാമ്പ്

കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥിനികൾക്കും സ്കൂളിൽ പുതുതായി അഡ്മിഷൻ ലഭിച്ച അഞ്ചാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു.കൂടുതൽ അറിയാൻ

പ്രവേശനോത്സവം -വരവേൽപ്പ്

സ്കൂളിൽനടന്ന പ്രവേശനോത്സവം 'വരവേൽപ്പ് '2023 കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി ഉദ്ഘാടനം ചെയ്തു. കുട്ടികളെ വരവേൽക്കാൻ റോറോ റോബോര്ട്ടും ഉണ്ടായിരുന്നു .കൂടുതൽ അറിയാൻ

2022-23 പ്രവർത്തനങ്ങൾ

പാരൻ്റ്സ് സ്കൂൾ 2022-23

കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.കൂടുതൽ അറിയാൻ

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ കെയർ സെൻ്ററിൽ വച്ച് പ്രത്യേക പരിശീലനം നൽകുന്നു. ക്ലാസ് റൂം പിന്തുണയും ഭൗതിക അനുരൂപീകരണവും പാoഭാഗ അനുരൂപീകരണവും നടത്തി വരുന്നു.കൂടുതൽ അറിയാൻ

"പൂമുഖം"

"പൂമുഖം" അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self".പൂമുഖം കാണുക

ഹോറിഗല്ലു ." (അത്താണി)      

ഹൊറി ഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം.  കോഴിക്കാട് കോർപ്പറേഷൻ മേയർ  ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.ഹൊറിഗല്ലുവിലേക്ക് പോകാം

വിംഗ്സ് ക്യാമ്പയിൻ

കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം രുചി എന്നിവ വളർത്തുക മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തിയ പരിപാടി. കൂടുതൽ അറിയാൻ.

റേഡിയന്റ് സ്റ്റെപ്

പാദവാർഷിക പരീക്ഷയുടെ  അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ  രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും  അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള റേഡിയന്റ് സ്റ്റെപ് പദ്ധതി ആരംഭിച്ചു. കൂടുതൽ അറിയാൻ.

SCILORE 2K22-സ്കൂൾ ശാസ്ത്രോത്സവം

കുട്ടികളുടെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിന്റെയും വളർത്തിയെടുക്കുന്നതിന്റെയും ഭാഗമായി ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി - പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി ഐ.ടി, പ്രവൃത്തി പരിചയ ക്ലബുകളുടെ നേതൃത്വത്തിൽ തത്സമയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി മറ്റ് ക്ലബുകളുടെ നേതൃത്വത്തിൽ still മോഡൽസ്, working model മത്സരങ്ങൾ സംഘടിപ്പിച്ചു.കൂടുതൽ അറിയാൻ.

കനിവ് പദ്ധതി

കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. കൂടുതൽ അറിയാൻ.

 
വാർത്താ ചാനൽ CGHS VIBES

വാർത്താ ചാനൽ CGHS VIBES

കാലിക്കറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൽലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. എല്ലാ മാസവും സ്കൂളിലെ പ്രധാന സംഭവങ്ങൾ കോർതിണക്കിക്കൊണ്ട് സ്കൂളിലെ കുട്ടികളാണ് വാർത്ത അവതരിപ്പിക്കുന്നത്. കൂടുതൽ അറിയാൻ.

സ്റ്റാർ സിസ്റ്റം

വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു.

സ്റ്റാഫ്‌ റൂം ലൈബ്രറി

 
എമർജൻസി മെഡിക്കൽ റൂം

അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ്‌ റൂം ലൈബ്രറി ഉത്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു.അദ്ധ്യാപകരുടെ കയ്യിൽ നിന്നും  fund ശേഖരിക്കുകയും ആവശ്യമായ പുതിയ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു .കൂടുതൽ അറിയാൻ.

 
സ്‌കൂൾ വെബ്‌സൈറ്റ്

സ്കൂൾ അസംബ്ലി

അധ്യയന വർഷ ആരംഭം  മുതൽ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും അസംബ്ലി നടത്തുന്നു.തിങ്കളാഴ്ചകളിൽ യുപി തലവും ബുധനാഴ്ചകളിൽ ഹൈസ്കൂൾ തലത്തിലാണ് അസംബ്ലി സംഘടിപ്പിക്കാറുള്ളത്. അസംബ്ലിയും ഓരോ ക്ലാസ്സ് തലത്തിലാണ് നടത്തുന്നത്.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2022 ഒക്ടോബർ 28,31 തീയതികളിൽ നടന്നു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗം ക്ലാസുകളിലെ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ് ഒക്ടോബർ 28 വെള്ളിയാഴ്ച നടന്നു. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ബാലറ്റ് പേപ്പർ എണ്ണകയും ക്ലാസ് ലീഡർമാരെ പ്രഖ്യാപിക്കുകയും ചെയ്തു.കൂടുതൽ അറിയാൻ.

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതി ദിന സന്ദേശം,കവിത ആലാപനം, റാലി,പ്ലക്കാർഡ് നിർമ്മാണം,സ്കൂൾ ശുചീകരണം,സീഡ് പെൻ നിർമ്മാണം,ഔഷധത്തോട്ട നിർമ്മാണം എന്നിവക്ക് പുറമേ കുട്ടികൾ പരസ്പരം ചെടികൾ കൈമാറുകയും സ്കൂളിലേക്ക് ചെടികൾ നൽകുകയും ചെയ്തു.കൂടുതൽ അറിയാൻ.

Catch Them Young

ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന സവിശേഷ പദ്ധതിയാണ് Catch Them Young. ഇനിയറിയാൻ

 

അവാർഡുകൾ

  • നബറ്റ് അക്രഡിറ്റേഷൻ
  • മികവ് 2019 -20 എസ്.സി.ഇ.ആർ.ടി പുരസ്‌കാരം
  • കരിയർ 360 അവാർഡ്
  • സ്വച്ഛ്‌ വിദ്യാലയ 2017 പുരസ്‌കാരം
  • വി.എച്ച്.എസ്.ഇ എൻ.എസ്.എസ് അവാർഡുകൾ
  • ഹയർസെക്കണ്ടറി എൻ.എസ്.എസ് അവാർഡുകൾ
  • കരിയർ ഗൈഡൻസ് അവാർഡുകൾ
  • ഹരിത വിദ്യാലയം റിയാലിറ്റി ഷോ

ഹരിത വിദ്യാലയം റിയാലിറ്റി ഷോ

 

കൈറ്റ് വിക്സിൽ സംപ്രേഷണം ചെയ്യുന്ന 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് ജില്ലയിൽനിന്ന് കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് തിരഞ്ഞെടുക്കപ്പെട്ടു. 29/11/2022 സ്കൂളിൽ വച്ച് സ്കൂൾ പ്രവർത്തനങ്ങളുടെ ഷൂട്ടിംഗ് നടന്നു. 9 12 2002 തിരുവനന്തപുരം വെച്ച് നടന്ന ഫ്ലോർ ഷൂട്ടിങ്ങിൽ പ്രിൻസിപ്പൽ അബ്ദു സാർ എച്ച് എം സൈനബ ടീച്ചർ, ഹരിത വിദ്യാലയം കോഡിനേറ്റർ ജിൻഷ ടീച്ചർ, പിടിഎ പ്രസിഡണ്ട് അബ്ദുൽനാസർ  എന്നിവരും 8 വിദ്യാർത്ഥികളും പങ്കെടുത്തു .

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

 
Dr. V Ali Faizal

Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.

സ്കൂൾ മാനേജ്മെന്റ്

ഡോ. അലി ഫൈസൽ പ്രസിഡണ്ട്
പി.എസ് അസ്സൻകോയ മാനേജർ & സെക്രട്ടറി
പി.എം മമ്മദ് കോയ ജോയിന്റ് സെക്രട്ടറി

മുൻ സാരഥികൾ

വി.ഉമ്മു കുൽസി 1958-1962
സുശീല മാധവൻ 1962-1966
പി..പി.രാധ 1966-1979
പരിമള ഗിൽബർട്ട് 1979-1996
പി.വി.സുജയ 1996-1997
ടി.കെ.പാത്തു 1997-2002
സി.പി.ആമിന 2002-2006
കെ.ഏം.ശ്രീദേവി 2006-2007
ഷീല ജോസഫ് 2007-2011
കെ. എം. റഷീദാ ബീഗം 2011 -2022
എംകെ സൈനബ 2022-.......
 
Dr.Sumayya Pullat


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എന്റെ സ്കൂൾ ജീവിതത്തിലെ വലിയൊരു ഭാഗവും ഞാൻ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിലാണ് പഠിച്ചത്. സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് നല്ല ഓർമ്മകളാണ്  ഉള്ളത്. അതിൽ പ്രധാനം അവിടുത്തെ അധ്യാപകർ തന്നെയാണ്. വളരെ ആത്മാർത്ഥതയും സ്നേഹവും ഉള്ള അധ്യാപകർ ആയിരുന്നു അവിടെയുള്ള ഓരോരുത്തരും. അവർ നൽകിയ ആത്മവിശ്വാസത്തിനും പ്രോത്സാഹനത്തിനും  സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. അവരുടെ അധ്വാനങ്ങൾക്ക് പകരമായി ഓരോ പരീക്ഷയിലും കൂടുതൽ മാർക്ക് വാങ്ങി അവരുടെ സന്തോഷം കാണുന്നത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാം കൂടുതൽ ഉത്തരവാദിത്വത്തോട് കൂടി തുടർന്നു പഠിക്കാനുള്ള ഊർജ്ജം നൽകി. എല്ലാത്തിനും നന്ദിയും സ്നേഹവും പ്രാർത്ഥനയും.

- Dr.സുമയ്യ പുള്ളാട്ട് (MBBS, MD, PGDPH(NZ) Assistant Professor ,Govt. Medical College, Kasaragode

 
Dr.Rabeena Mariyam


അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ചത് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു. സ്കൂളിന്റെ തൊട്ടടുത്തായിരുന്നു എന്റെ വീട്. സെക്കൻഡ് ബെൽ അടിക്കാൻ ആകുമ്പോഴേക്കും സ്കൂളിലേക്ക് ഓടുന്നത്  ഇന്നും ഓർക്കുമ്പോൾ രസമാണ്.ചെറുപ്പം തൊട്ടേ ഡോക്ടർ ആകുവാൻ ആഗ്രഹമുണ്ടായിരുന്നു. സ്കൂളിലെ സയൻസ് ക്ലബ് സോഷ്യൽ ക്ലബ് എന്നിവയിൽ എല്ലാം ഞാൻ പങ്കെടുക്കുമായിരുന്നു. കുടുംബത്തിന്റെയും ഒപ്പം ടീച്ചേഴ്സിനെയും പ്രോത്സാഹനവും സഹകരണവും കൊണ്ടു മാത്രമാണ് എനിക്ക് ഈ നേട്ടം കൈവരിക്കാൻ ആയത്. എ.പി.ജെ. അബ്ദുൽ കലാം പറഞ്ഞതുപോലെ " നിങ്ങൾ സ്വപ്നം കാണുക, അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിക്കുക, അതിനുവേണ്ടി അധ്വാനിക്കുക, പ്രാർത്ഥിക്കുക വിജയം നമ്മോടൊപ്പം ഉണ്ടാവും..

-Dr.റബീന മറിയം(MBBS, DNB Family Medicine ) Medical Officer, Family Health Centre, Thurayur

 
Jamsheena


ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച കലാലയമാണ് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ.എന്റെ ജീവിതത്തിലെ ഏറ്റവും നല്ല  ബന്ധങ്ങൾ എനിക്ക് ഈ സ്കൂളിൽ നിന്നാണ് ലഭിച്ചത്. നല്ല അധ്യാപകർ നല്ല സുഹൃത്തുക്കൾ അങ്ങനെ... പ്ലസ് ടുവിന് പഠിക്കുമ്പോൾ സ്കൂളിൽ നടന്ന ഒരു അവയർനസ് ക്ലാസിലെ മുഖ്യാതിഥി അന്നത്തെ അസിസ്റ്റന്റ് കലക്ടർ നൂഹ് മുഹമ്മദ് സാർ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ തന്ന ഊർജ്ജം ചെറുതല്ല. ഉന്നത പഠനത്തിനുശേഷം UPSC എഴുതി സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റിൽ (Central Government Of India) ജോലിയിൽ കയറാൻ സാധിച്ചു. ഏത് സ്കൂളിലാണ് പഠിച്ചത് എന്ന് ചോദിക്കുമ്പോൾ ഞാൻ ഇന്നും അഭിമാനത്തോടെ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിന്റെ പേര് പറയുന്നു.

-ജംഷീന (Sales Tax Department )Central Government Employee




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
  • കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.
  • latitude : 11.2381276
  • longitude : 75.7807785999999

{{#multimaps:11.2381276, 75.78077859999999|zoom=18}}