ജി.എച്ച്.എസ്.എസ് നാവായിക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
ജി.എച്ച്.എസ്.എസ് നാവായിക്കുളം | |
---|---|
വിലാസം | |
നാവായിക്കുളം ജി എച്ച്എസ്എസ് നാവായിക്കുളം , നാവായിക്കുളം , നാവായിക്കുളം പി.ഒ. , 695603 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0470 2692092 |
ഇമെയിൽ | navaikulamhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42034 (സമേതം) |
എച്ച് എസ് എസ് കോഡ് | 01031 |
യുഡൈസ് കോഡ് | 32140501113 |
വിക്കിഡാറ്റ | Q64036963 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നാവായിക്കുളം,, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 747 |
പെൺകുട്ടികൾ | 655 |
ആകെ വിദ്യാർത്ഥികൾ | 1402 |
അദ്ധ്യാപകർ | 49 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 167 |
ആകെ വിദ്യാർത്ഥികൾ | 337 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ ആർ |
വൈസ് പ്രിൻസിപ്പൽ | സിനി എം ഹല്ലാജ് |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ ഖാൻ എം ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷജിന എസ് |
അവസാനം തിരുത്തിയത് | |
17-03-2023 | 42034 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാന്നൂർ ഉപജില്ലയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്.എസ് നാവായിക്കുളം. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കലാ സാഹിത്യ സാംസ്കാരിക പാരമ്പര്യത്തിന്റെ ചരിത്ര ഭൂമികയിൽ തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിക്കൊണ്ടിരിക്കുന്ന നാവായിക്കുളത്തിന്റെ വിദ്യാലയ മുത്തശ്ശി നൂറ്റി ഇരുപതാം വയസ്സിലേക്ക് കടക്കുകയാണ്. കൂടുതൽ വായിക്കുക
ചരിത്രം
ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശനത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് നാഷണൽ ഹൈ വേ യിൽ ഏതുക്കാട് വാതുക്കൽ വിശ്രമം കൊള്ളുന്ന ശിലാസ്തംഭത്തിനു അല്പം തെക്കുമാറി പള്ളിക്കൂടം വിള എന്ന പേരിൽ അറിയപ്പെടുന്ന പറമ്പിൽ കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എയിറോബിക്സ്.
- കരാട്ടെ പരിശീലനം
- ജേ .ആർ സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം
പ്രവേശനോത്സവം
2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ ഫൈസൽ ഖാൻ എം ആർ അവർകളുടെ സാന്നിധ്യത്തിൽ പ്രവേശനോൽസവം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബാബു സർ, ഹെഡ്മിസ്ട്രസ്സ് ഗിരിജ ടീച്ചർ, സ്റ്റാഫ്‌സെക്രട്ടറി സലിം സാർ, സീനിയൻ അധ്യാപകരായ ലിജുകുമാർ സാർ, ജയ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു. പി ടി എ അംഗങ്ങൾ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു . കൂടുതൽ അറിയുക
എ പ്ലസ് മികവ്
2021 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നാവായിക്കുളം സ്കൂളിന് സാധിച്ചു . 107 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി. പി റ്റി എ യുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം നടത്തി.
സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. കൂടുതൽ അറിയുക
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ് .കൂടുതലറിയുക
സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ്
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. വായിക്കുക
ഗാന്ധിദർശൻ
മഹാത്മാഗാന്ധിയുടെ ജീവിതവും ആദർശങ്ങളും നമ്മൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതും ആവശ്യമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .വായിക്കുക
യൂത്ത് പാർലമെന്റിന് പുരസ്കാരം കൂടുതൽ അറിയുക
ഫിലിം ക്ലബ്
ശ്രീ. ജയപ്രകാശ് തിരക്കഥ എഴുതി ശ്രീ . പാർത്ഥസാരഥി സംവിധാനം നിർവഹിച്ച.........
മാനേജ്‌മെന്റ്
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ആണ് നാവായിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
യോഗാദിനം
ഹിരോഷിമ നാഗസാക്കി ദിനം
അധ്യാപകദിനം
എയിഡ്സ് ബോധവത്കരണ ദിനം
ഭരണഘടനാ ദിനം
വായനാ ദിനം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ. ലക്ഷ്മിനാരായണഅയ്യർ | 1910- |
2 | ശ്രീ. ഡോ.സ്വർണ്ണമ്മ | |
3 | ശ്രീ. ശങ്കരനാരായണഅയ്യർ | |
4 | ശ്രീ. എം.പി.അപ്പൻ | |
5 | ശ്രീ. കെ.സുഭാഷിണിഅമ്മ | |
6 | ശ്രീ. ഹരിഹരസസുബ്രഹ്മണ്യ അയ്യർ | |
7 | ശ്രീ. ജമാൽ മുഹമ്മദ് | |
8 | ശ്രീ. എൻ കുമാരപിള്ള | |
9 | ശ്രീ. കെ.സി.ഫിലിപ്പ് | |
10 | ശ്രീ. സി.കെ.ശ്രീവത്സൻ | |
11 | ശ്രീ. കൊച്ചുനാരായണപിളള | |
12 | ശ്രീ. ഇന്ദിരാഭായിഅമ്മ | |
മറ്റ് പ്രഥമാധ്യാപകർ |
എച്ച് എസ് എസ് പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ഡോ. ജീജ ജെ ആർ | 2003-2004 |
2 | ശ്രീ. കെ രാജു | 2004-2006 |
3 | ശ്രീ. കെ ഗിരിജ | 12006-2009 |
4 | ശ്രീ. കെ എസ് തങ്കച്ചി | 2009-2014 |
5 | ശ്രീ. കെ എൽ ലേഖ | 12014-2017 |
6 | ശ്രീ. സതീഷ് ചന്ദ്രൻ | 2017-2019 |
7 | ശ്രീ. ബാബു എസ് | 2019-2021 |
8 | ശ്രീ. ദീപ ആർ | 05.11.2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീ എൻ.കെ. പ്രേമചന്ദ്ര൯, എം.പി
ശ്രീ എൻ. കൃഷ്ണപിളള (നാടകകൃത്ത് )
ശ്രീ. സിനി എം ഹല്ലാജ് (എച്ച് എം ഗവണ്മെന്റ് എച്ച് എസ് എസ് നാവായിക്കുളം 2021 മുതൽ )
സാമൂഹ്യ പ്രവർത്തനം
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ, മുതലായവ നൽകി
- ഓൺലൈൻ ക്ലാസ്സുകൾക്കായി ടി വി ,മൊബൈൽ ഫോൺ എന്നിവ സ്‌പോൺസർമാർ മുഖേന നൽകി .
- കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിന് ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ക്ലാസ് മുറികളിൽ നൽകൽ.
- വിവിധ ബോധവൽക്കരണ ക്ലാസുകൾ കൂടുതൽ അറിയുക
വിദ്യാകിരണം
പൊതുവിദ്യാലയങ്ങൾ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിനായി ഹൈടെക് പദ്ധതി പ്രകാരം കൈറ്റ് വിതരണം ചെയ്ത എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ സ്കൂളിലെ തന്നെ മൂന്ന് എസ് സി വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. കാണുക
സത്യമേവ ജയതേ
സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തോടെ ഇന്റർനെറ്റ് നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. കൂടുതൽ അറിയുക
സ്കൂൾ ഇലക്ഷൻ
2019 ൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടന്നു . കുട്ടികളെല്ലാം വളരെ കൗതുകത്തോട് കൂടി വോട്ട് ചെയ്യാൻ എത്തി. തിരഞ്ഞെടുപ്പ് വരണാധികാരിയായി ചന്ദ്രൻ കുറുപ്പ് സാർ ചുമതല വഹിച്ചു.
സ്കൂൾ ഇലക്ഷൻ സോഫ്റ്റ്‌വെയർ
https://drive.google.com/file/d/1r5IQsvEoJ4qm0Hr9EGcFqHSrqx_iSe6V/view
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.facebook.com/hitteamnews/videos/660780675174522/?extid=NS-UNK-UNK-UNK-AN_GK0T-GK1C
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
2. ദേശീയ പാതയിൽ കല്ലമ്പലത്തുനിന്നും പാരിപ്പള്ളി റൂട്ടിൽ അൽപം വലത്തോട്ട് (കല്ലമ്പലത്ത് നിന്നും 2 .6 കിലോമീറ്റർ) സഞ്ചരിച്ചാൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം
3. പള്ളിക്കൽ നിന്നും പാരിപ്പള്ളി റൂട്ടിൽ കാട്ടുപുതുശ്ശേരിയിൽനിന്നും ഇടത്തോട്ടു തിരിഞ്ഞു യാത്ര ചെയ്താൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം
4. കല്ലമ്പലം ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
5. നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ സഞ്ചരിച്ച് ഏതുക്കാട് ക്ഷേത്ര പ്രവേശന വിളംബരം സ്മാരകത്തിന്റെ സമീപത്ത് എത്തുക -അവിടെ നിന്നും ഓട്ടോ മാർഗ്ഗം എത്താം
വഴികാട്ടി
{{#multimaps: 8.793774248155882, 76.797984525632027| zoom=12 }}
പുറംകണ്ണികൾ
യൂട്യൂബ് ചാനൽ https://www.youtube.com/watch?v=1fUgQ5qxuhk
https://www.youtube.com/watch?v=bnRTXCwLO9s
https://m.facebook.com/story.php?story_fbid=2670924799670447&id=100002588600835&sfnsn=wiwspwa
Iപ്രമാണം:42034 flag.23.thirang.jpg
അവലംബം
https://www.madhyamam.com/local-news/trivandrum/2018/may/21/488319
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42034
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ