ജി.എച്ച്.എസ്.എസ് നാവായിക്കുളം/എന്റെ ഗ്രാമം




1439-ൽ നാവായിക്കുളം ക്ഷേത്രനിർമിതിക്കുശേഷം ചേര ഉദയമാർത്താണ്ഡവർമ ഇവിടെ ക്ഷേത്രത്തിനടുത്ത് ഒട്ടേറെ ബ്രഹ്മണരെ കൊണ്ടുവന്ന് താമസിപ്പിക്കുകയുണ്ടായി. നാവായിക്കുളം എന്ന വാക്കിന്റെ ഉത്പത്തിയെക്കുറി വിവിധങ്ങളായ അഭിപ്രായങ്ങൾ ആണ് ഉള്ളത് . നാഗർ വാഴും കുളമാണ് നാവായിക്കുളം ആയതെന്നും അതല്ല നവരത്നകുളം രൂപാന്തിരപ്പെട്ട് നവായികുളമായി മാറിയതാണെന്നും
നാല് കുളങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതുകൊണ്ടാണ് നാവായിക്കുളം എന്ന പേര് വന്നതെന്നും ഐതീഹമുണ്ട്. കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയനായ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ ഭാര്യാഭവനവും ഇവിടെത്തെന്നെയായിരുന്നു. നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം, നാവായിക്കുളം വലിയ പള്ളി, മരുതിക്കുന്നിലെ ക്രിസ്ത്യൻ പള്ളിഎൽ എന്നിവ കൊണ്ട് മത സൗഹാർദ്ദത്തിന് പേരുകേട്ട പ്രദേശം കൂടിയാണ് നാവായിക്കുളം.
നാവായിക്കുളം ഗ്രാമ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ , പഞ്ചായത്തും കിഴക്കുഭാഗത്ത് പള്ളിക്കൽ മടവൂർ പഞ്ചായത്തുകളും തെക്കുഭാഗത്ത് കരവാരം ഒറ്റൂർ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് ചെമ്മരുതി പഞ്ചായത്തുമാണ് സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു പഞ്ചായത്താണ് നാവായിക്കുളം . തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 45 കി മീ സഞ്ചരിച്ചാൽ നവായിക്കുളത്തെതാം.
പൊതുസ്ഥാപനങ്ങൾ
നാട്ടിലെ പ്രധാന സ്ഥാപനങ്ങൾ
പ്രാഥമിക ആരോഗ്യ കേന്ദ്രം
എൽ. പി .എസ്, നാവായിക്കുളം
3-9 വയസ്സ വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പൊതുവിദ്യാലയം.
സബ് രജിസ്സ്രറ്റാർ ഓഫീസ്
അഗ്നിശമന സേന ഓഫീസ്
-
പ്രാഥമിക ആരേഗ്യ കേന്ദ്രം
-
എൽ.പി.എസ്
-
സബ് രജിസ്സാർ ഓഫീസ്
-
അഗ്നിശമന സേന ഓഫീസ്