ജി.എച്ച്.എസ്.എസ് നാവായിക്കുളം/സൗകര്യങ്ങൾ
ആമുഖം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . മുപ്പതോളം കമ്പ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം എന്നിവയോടുകൂടി ഐ .ടി ലാബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നതിന് അനുയോജ്യമായ രീതിയിൽ ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു . എച്ച് എസ് വിഭാഗത്തിലെ 16 ക്ലാസ് മുറികളും ഹൈടെക്കാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. കുട്ടികൾക്ക് കൗൺസിലിങ് നൽകുന്നതിനുള്ള അദ്ധ്യാപിക, ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു സ്റ്റോറും എന്നിവ സ്കൂളിന്റെ പ്രത്യേകതകൾ ആണ്.
വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം
ഗുണമേന്മയേറിയ ഉച്ച ഭക്ഷണം
ഐ ടി ലാബ് 2
മൾട്ടി മീഡിയ റൂം 2
സയൻസ് ലാബ് 1
ലൈബ്രറി 1
വിദ്യാർത്ഥികളുടെ എണ്ണം - 1402
പെൺകുട്ടികൾ - 747
ആൺകുട്ടികൾ - 655