ഒലീവ് ഇ.എം.എച്ച്.എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒലീവ് ഇ.എം.എച്ച്.എസ്. | |
---|---|
വിലാസം | |
കിണാശ്ശേരി പൊക്കുന്ന് പി.ഒ. , 673007 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 6 - 1996 |
വിവരങ്ങൾ | |
ഫോൺ | 0495 3550845 |
ഇമെയിൽ | olivehighschool@gmail.com |
വെബ്‍സൈറ്റ് | www.oliveenglishschool.in |
കോഡുകൾ | |
സ്കൂൾ കോഡ് | 17117 (സമേതം) |
യുഡൈസ് കോഡ് | 32041401019 |
വിക്കിഡാറ്റ | Q64550443 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 319 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 574 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത അഖിൽ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ മജീദ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സാബിറ |
അവസാനം തിരുത്തിയത് | |
05-03-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൽ കിണാശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗികൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഒലിവ് ഇംഗ്ളീഷ് മീഡിയം ഹൈസ്കുൂൾ. കിണാശ്ശേരി യതീംഖാന കമമിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
ചരിത്രം
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഒലീവ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. 1986 ൽ ഒരു നഴ്സറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ശ്രീ കുഞ്ഞിമൂപ്പൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് 1996 ൽ 16 കുട്ടികളുമായി സ്കൂളിലെ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. യതീംഖാന ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. തുടർന്ന് 1999 ൽ സർക്കാർ അംഗീകാരത്തോടെ യു പി ക്ലാസുകൾ തുടങ്ങി. 2002 ൽ സ്കൂളിന്റെ പേര് ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു ഉത്തരവായി . പിന്നീട് 2015 ൽ സ്കൂളിൽ ഹൈ സ്കൂൾ ക്ലാസുകൾ സർക്കാർ അംഗീകാരത്തോടെ ആരംഭിച്ചു. ഇന്ന് ഒരുപറ്റം മികച്ച വിദ്യാർത്ഥികളുമായി സ്കൂളിലും പുറത്തും പാഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി സ്ഥിചെയ്യുന്ന ഈ സ്‌കൂളിന് 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്‌കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഇംഗ്ലീഷ് ഹിന്ദി ഭാഷകളെ പോഷിപ്പിക്കിന്നതിനായി ഒരു ലാങ്ക്വേജ് ലാബും ഇവിടെ പ്രവർത്തന സജ്ജമാണ്.വിഷയാധിഷ്ഠിതമായ ഓഡിയോ ,വീഡിയോ സി.ഡി.കൾ വിദ്യാർത്തികൾക്ക് ഉപയോഗപ്രദമാക്കുവാൻ വേണ്ടി ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഹൈ സ്‌കൂൾ തലത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് . സ്‌കൂളിൽ കുട്ടികളുടെ വായനശേഷി വർധിപ്പിക്കുന്നതിനായി വൈവിധ്യമായ പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സച്ഛികരിച്ചിട്ടുണ്ട് . ശാസ്ത്ര പഠനപ്രവർത്തനങ്ങൾക്കായി സയൻസ് ലാബ് സ്‌കൂളിലുണ്ട്. കുട്ടികൾ മേൽനോട്ടം വഹിക്കുന്ന സ്‌കൂൾ റേഡിയോ കുട്ടികളുടെ ആശയവിനിമയപാടവം ഉയർത്തുന്നതിന് ഏറെ സഹായകമാണ്.
മാനേജ്‌മെന്റ്
കിണാശ്ശേരി യതീംഖാന കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ .എം പി അഹമ്മദ്ഹാജി മാനേജറായും ശ്രീ . കെ ടി ബീരാൻ കോയ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി . അനിത അഖിൽ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .
പാഠ്യേതര പ്രവർത്തനങ്ങൾ
- നല്ലപാഠം
- എൻ ജി സി
- സ്‌കൂൾ റേഡിയോ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം | പേര് |
1986-1994 | കുഞ്ഞിമൊയിദീൻ |
1994-2007 | സുഹറ |
2007-2017 | ആലിസ് ജോർജ് |
2017-2018 | ഷെറീജ ബിയാട്രിസ് |
2018-2019 | എം മോഹനൻ |
2019- | അനിത അഖിൽ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കിണാശ്ശേരി ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് ബസ് സറ്റാന്റിൽ നിന്നു 6 കി.മി, റെയിൽ വേ സ്റ്റേഷനിൽ നിന്ന് 7 കി.മി
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 24 കി.മി. അകലം
{{#multimaps:11.22964, 75.81695|zoom=18}}
- അടിസ്ഥാനവിവരം ആവശ്യമുള്ള ലേഖനങ്ങൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17117
- 1996ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ