രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി | |
---|---|
വിലാസം | |
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസ് മൊകേരി,മൊകേരി , മൊകേരീ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 26 - 06 - 1995 |
വിവരങ്ങൾ | |
ഫോൺ | 0490 2313011 |
ഇമെയിൽ | ragamhsmokeri@gmail.com |
വെബ്‍സൈറ്റ് | rgmhssfirstlap.net |
കോഡുകൾ | |
സ്കൂൾ കോഡ് | 14028 (സമേതം) |
യുഡൈസ് കോഡ് | 32020600413 |
വിക്കിഡാറ്റ | Q64457755 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൊകേരി,, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1748 |
പെൺകുട്ടികൾ | 1366 |
ആകെ വിദ്യാർത്ഥികൾ | 3114 |
അദ്ധ്യാപകർ | 97 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 3114 |
അദ്ധ്യാപകർ | 97 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രേമദാസൻ എ.കെ |
പ്രധാന അദ്ധ്യാപകൻ | സുധീന്ദ്രൻ സി.പി |
പി.ടി.എ. പ്രസിഡണ്ട് | സജീവ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയത |
അവസാനം തിരുത്തിയത് | |
26-01-2022 | 14028 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. കണ്ണൂർ ജില്ലയിൽ, മൊകേരി പഞ്ചായത്തിൽ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂൾ പ്രവർത്തിക്കുന്നു.രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് വിജനമായ പാറക്കൂട്ടങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം.ഒരു വിദ്യാലയം ഈ നാട്ടുകാർക്ക് വിദൂര സ്വപ്നമായിരുന്നു എന്നാൽ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറമ്പോക്ക് ഭൂമിയുടെ ഊഷരതയിൽ നിന്നും വളർന്ന് ഒരു വലിയ പടുവൃക്ഷമായി ഒരു നാടിന്റെ സമഗ്ര വികസനത്തിന് താങ്ങായ ചോലമരമായി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂൾ മാറി കഴിഞ്ഞു. മെകേരിയുടെ തിലകക്കുറിയായി തിളങ്ങുന്ന സദാമന്ദമാരുതന്റെ തലോടലേറ്റ് കുളിരണിഞ്ഞ് കോരിത്തരിക്കുന്ന പ്രശാന്തസുന്ദരമായ കൊച്ചു കുന്നിൻനെറുകയിൽ ചന്തമാർന്ന വരിയൊത്ത് പണിതുയർത്തിയ കെട്ടിടങ്ങളിലിരുന്ന് പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ തെളിഞ്ഞ മനസ്സ്.കർമ്മകുശലതയും ലക്ഷ്യബോധവുമുള്ള സുമനസ്സുകളായ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും ആത്മാർപണം .സ്കൂളിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഭതികസാഹചര്യങ്ങളും മെച്ചമായരീതിയിൽ ഒരുക്കിയെടുക്കുന്ന മാനേജ്‌മെന്റിന്റ ഇച്ഛാശക്തി.പ്രധാനാധ്യാപകന്റെ തികഞ്ഞ കർമ്മശേഷിയും ആസുത്രണപാടവവും,നിസ്വാർത്ഥതയും സേവനസന്നദ്ധതയും കൈമുതലുള്ള പി.ടി.എയുടെയും മദർ പി.ടി.എയുടെയും പ്രവർത്തനം ഇവയുടെയൊക്കെ ആകെ തുകയെന്തോ അതാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ.
ചരിത്രം
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത് 9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ
യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.
1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ ,പ്രിൻസിപ്പാൾ എ.കെ.പ്രേമദാസൻ , സ്റ്റാഫ് സെക്രട്ടറി അനന്തൻ ഒ പി,പി.ടി.ഏ. പ്രസിഡണ്ട് സജീവൻ മാസ്റ്റർ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.
നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 66 ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.ഈ കാലത്ത് അതി നൂതനമായ ദൃശ്യ,വർണ്ണ,സംഗീത പ്രപഞ്ചം കണ്ടും കേട്ടും അനുഭവിച്ചും പരിചയിച്ച കുട്ടികൾക്ക് മുന്നിൽ അഥവാ ഹൈ ടെക്ക് സെൻസറി സ്റ്റിമുലേഷൻ ലഭിച്ച കുട്ടികൾക്ക് മുന്നിൽ ബ്ലാക്ക്ബോഡും,ചോക്കും മാത്രം ആയുധമാക്കി വരുന്ന അദ്ധ്യാപകർ തീർത്തും നിരായുധരാണ്.പഴയ കാലങ്ങളിൽ ഒരു മരച്ചുവട്ടിൽ മികച്ച വിദ്യാലയങ്ങളുണ്ടാക്കാനായിട്ടുണ്ടാകാം.
പുതിയ കാലത്ത് മികച്ച കെട്ടിടത്തിൽ സാധാരണ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ടാകാം. എന്നാൽ നമുക്ക് വേണ്ടത് മികച്ച സൗകര്യങ്ങളോടെയുള്ള മികച്ച വിദ്യാലയങ്ങളാണ്.ഇത്തരം കാഴ്ച്ചപ്പാടുകളോടെ എല്ലാ ക്ലാസമുറികളും സ്മാർട്ടാക്കാനുള്ള പരിശ്രമത്തിലാണ് ഇവിടുത്തെ മാനേജ് മെന്റും അദ്ധ്യാപകരും പി.ടി.എ യും.മാനേജ് മെന്റും,അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നുള്ളൊരു മികച്ച ടീമിനു മാത്രമേ ഒരു മികച്ച വിദ്യാലയം പടുത്തുയർത്താനാകൂവെന്നത് ഇവിടെ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്.
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സ്കൂളിന്റെ blog address saharsham(◄ഇവിടെ ക്ലിക്ക് ചെയ്യുക)
മികവ് നിലനിർത്തുന്ന ഘടകങ്ങൾ
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു.രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ ശനിയാഴ്ച്ചകളിലും പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ് . പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഞായറാഴ്ച ക്ലാസ്സുകളും നൈറ്റ് ക്ലാസ്സുകളും .പഠനത്തിൽ മുന്നാക്കം നിൽക്കുന്നവർക്ക് പാഠപുസ്തക നിർമ്മാണ സമിതിയിൽ ഉൾപ്പെട്ട അധ്യാപകർ ഉൾപെടയുള്ളവരുടെ Expert ക്ലാസ്സുകൾ. പരീക്ഷഭയം അകറ്റാൻ കൗൺസിലിംഗ് ക്ലാസ്സുകൾ .
- ഷോർട്ട് ഫിലിം -"സ്കോളർഷിപ്പ് ജാക്കറ്റ് "
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ് സ്കോളർഷിപ്പ് ജാക്കറ്റ് എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. ഷോർട്ട് ഫിലിമിന്റെ സ്വിച്ച ഓൺ കർമ്മം പാനൂർ സി,ഐ . ശ്രീജിത്ത് നിർവഹിച്ചു. പതിനേഴ് മിനുട്ട് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിംസജീവ് മറ്റത്തിനാനിക്കൽ ആണ് സംവിധാനം ചെയ്തത്,ഏഴ് പേരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും സ്കൂളിലെ ഭൂരിഭാഗം കുട്ടികളെയും ഈ ഷോർട്ട് ഫിലിമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്താതരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ സ്കോളർഷിപ്പ്ജാക്കറ്റ് എന്ന പാഠമാണ് ഷോർട്ട് ഫിലിം ആയി ഒരുങ്ങിയത്.കഷ്ടപ്പാടുകളും എതിർപ്പുകളും എത്രയുണ്ടായാലും കാത്തിരുന്നാൽ നീതി കൂടെ വരുമെന്നുള്ള സന്ദേശമാണ് ഈഷോർട്ട് ഫിലിം നല്കുന്നത്. august/september 2019 ഷോർട്ട് ഫിലിം കൂടുതൽ ചിത്രങ്ങൾ കാണാം
ഷോർട്ട് ഫിലിം കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- കബഡി ടൂർണമെന്റ്
പാനൂർ സബ് ജില്ലാ കബഡി ടൂർണമെന്റിൽ ബോയ്സ് ജൂനിയർ ,സീനിയർ വിഭാഗങ്ങളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.കണ്ണൂർ റവന്യൂ ജില്ല സീനിയർ ബോയ്സ് കബഡിയിൽ പാനൂർ ഉപജില്ലയെ പ്രതിനിധീകരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി ടീം രണ്ടാം സ്ഥാനം നേടി.കണ്ണൂർ റവന്യൂ ജില്ല ജൂനിയർ വിഭാഗം കബഡി മൽസരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺ കട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും പാനൂർ ഉപജില്ലയെ പ്രതിനിധികരിച്ച മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം നേടി.കബഡി ടൂർണമെന്റ് കൂടുതൽ ചിത്രങ്ങൾ
- കേരള സ്കൂൽ കലോത്സവം
പാനൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം കടവത്തൂർ പി കെ എം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.
ഒക്‌ടോബർ29,30,31,1 തിയ്യതികളിലാണ് കലോത്സവം നടന്നത്.പൊതു വിഭാഗ മത്സരങ്ങളിലും സംസ്കൃതോത്സവത്തിലും ,അറബികലോത്സവത്തിലും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻമാരായി.കഴിഞ്ഞ 24 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം ,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി മികച്ച വിദ്യാലയമായി മാറി.ഇക്കഴിഞ്ഞ കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ റണ്ണേഴ്‌സ് അപ്പ്,സംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥികൾക്ക്എ ഗ്രേഡ്.സംസ്ഥാനതലത്തിൽ മാർഗ്ഗംകളി,ദഫ്‌മുട്ട്,യക്ഷഗാനം ,അറബനമുട്ട് എന്നീ നാല് ഗ്രൂപ്പിനങ്ങളിൽഎ ഗ്രേഡ് .
സ്കൂൾ കലോത്സവം കൂടുതൽ ചിത്രങ്ങൾ
- സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19
- Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് മൂന്ന് ദിവസങ്ങളിലായി നടന്നു.കേമ്പിന്റെ ഉദ്ഘാടനം തലശ്ശേരി ഗവ: ആശുപത്രിയുടെ സുപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച 500 രക്തദാന സമ്മതപത്രം അദ്ധേഹത്തിന് കൈമാറി. പ്രമുഖ ഫാക്കൽറ്റീസിന്റെ ക്ലാസുകളും, രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സും, ദൃശ്യപാഠം, Zumba ഡാൻസ്, കേമ്പ് ഫയർ, X mas കേക്ക് മുറിച്ചും ആഘോഷിച്ചു. മൂന്നാം ദിവസം രാവിലെ 6 മണിക്ക് പേരാവൂരിൽ വച്ച് നടന്ന "ഗ്രീൻ പേരാവൂർ" മാരത്തോണിൽ 80 കേഡറ്റുക ൾ പങ്കെടുത്തു മെഡലുകൾ കരസ്ഥമാക്കി. തുടർന്ന് കണിച്ചാറുള്ള ശിശു ഭവൻ സന്ദർശിക്കുകയും, കേഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ അവർക്ക് നൽകുകയും, അവരോടൊപ്പം കേക്ക് മുറിക്കുകയും, പരിപാടികൾ നടത്തിയും, ഭക്ഷണം കഴിക്കുകയും ചെയ്തു.4 മണിക്ക് പതാക താഴ്ത്തി കേമ്പ് അവസാനിപ്പിച്ചു.
- സംസ്ഥാന തല ജൈവവൈവിദ്ധ്യ പ്രോജക്ട് ഒന്നാം സ്ഥാനം
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജൈവവൈവിധ്യ കോൺഗ്രസ്സിൽ പ്രോജക്ട് അവതരണത്തിൽ സംസ്ഥാനതലത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ വി അമീഷ,ടി പി.അഞ്ജന എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മന്ത്രി സി രവീന്ദ്രനാഥിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി. പാനൂർ പ്രദേശത്ത് നടന്ന കരിങ്കൽ ഭിത്തികെട്ടിയുള്ള തോട്സംരക്ഷണവും കൈതക്കാട് ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും അത്ല കൃഷിക്കും കാലാവസ്ഥക്കും ഉണ്ടാക്കിയ ആഘാതവും എന്നതാണ് പഠനവിഷയം . ഫെബ്രുവരി 2 2020
- മാലാഖ
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും പാനൂർ ജനമൈത്രി പോലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമത്തിനെതിരെ ഒപ്പ് ശേഖരണം " മാലാഖ " എന്ന പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിമല .ടി .നിർവ്വഹിച്ചു. സ്കൂളിലെ എസ്.പി.സി കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്‌സും കാൻവാസിൽ ഒപ്പിട്ടു കൊണ്ട് കുട്ടികൾക്കെതിരെയുള്ള അക്രമത്തിനെതിരെ പ്രതിഷേധിച്ചു. പാനൂർ എസ്.ഐ .മനോഹരൻ, ഹെഡ്മാസ്റ്റർ സി .പി .സുധീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി കനകം, പി.ടി.എ വൈസ് പ്രസിഡണ്ട് ജി.വി.രാഗേഷ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി വിജയത, പാനൂർ ജനമൈത്രി പോലീസ് പി.ആർ.ഒ ദേവദാസ് ASI, ബീറ്റ് ഓഫീസർ സുജോയ് കെ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 18 2020
- ഡിജിറ്റൽ ലൈബ്രറി
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യപകർക്കുമായി ഡിജിറ്റൽ ലൈബ്രറി സൗകര്യം ഒരുങ്ങി.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദിന്റെ സഹകരണത്തോടെയാണ് ലൈബ്രറി സംവിധാനം ഒരുങ്ങിയത്.പി.ടി.എ കമ്മിറ്റിയുടെയും മാനേജ്‍മെന്റിന്റയും നേതൃത്വത്തിൽ ആകെ ആറ്് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയത്.പുത്തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങള്ഡ ഉപയോഗപ്പെടുത്തി ഡിജിറ്റൽ ലൈബ്രറി സംവിധാനം ഒരുക്കിയത്.2020 ഫിബ്രുവരി മാസം 20ന് ലൈബ്രറി യുടെ ഉദ്ഘാടനം സൈനുൽ ആബിദീൻ നിർവ്വഹിച്ചു.5000ത്തോളം പുസ്തകങ്ങൾ ഇതിനകം ലൈബ്രറിയിൽ ശേഖരിച്ചിട്ടുണ്ട്
- ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല
പ്രകൃതിയെ മനുഷ്യനുമായി അടുപ്പിക്കുന്നതിനും വിദ്യർത്ഥികളെ പാരിസ്ഥിതിക വിഷയങ്ങളിൽ തൽപരരാക്കുന്നതിനും മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2019-20 ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.തലശ്ശേരി വിദ്യാഭ്യാസ ജില്ല
ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി.വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ ഹരിത വിദ്യാലയമാക്കിയത് .ഒരു ദേശത്തെ മുഴുവൻ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിൽ ഇവർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്.പാറക്കെട്ട് നിറഞ്ഞ കുന്നിൻ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും പൂക്കൾ വിരിയിച്ചും സീഡംഗങ്ങൾ അവർക്കൊപ്പം ചേർത്തു. സ്‌കൂൾ ക്യാമ്പസ്സിൽ പ്ലാസ്റ്റികിനെ ഒഴിവാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ. .വായുമലിനീകരണത്തെ കുറിച്ച് നടത്തിയ പഠനങ്ങൾ , കണ്ടൽകാടുകളെ കുറിച്ചുള്ള പഠനം , മൊകേരി തങ്ങൾ പീടികയ്ക്കു സമീപത്തുള്ള കനാൽ ശുചീകരണം , പാനൂർ ഗവ ആയുർവേദ ആശുപത്രിയിലെ ഔഷധത്തോട്ട നവീകരണം , ക്വാറിയുടെ വനവത്ക്കരണം തുടങ്ങി വ്യത്യസ്തമാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ഇവിടുത്തെ സീഡ് അംഗങ്ങൾ .6 march 2020
കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) <<--ഇവിടെ ക്ലിക്ക് ചെയ്യുക
ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും സീഡ്പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകിയത്.ഒരുലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിദ്യാർത്ഥികൾ മാതൃഭൂമി പത്രമാഫീസിൽ എത്തിച്ചത്. 25 കിലോയുടെ 10 ചാക്ക് അരി ,100 കിലോ വീതം ചെറുപയർ ,കടല.വൻപയർ,മുത്താറി,500 കിലോ ആട്ട 1000 പേക്കറ്റ് ബിസ്ക്കറ്റ് എന്നിവയാണ് സഹായത്തിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. സാമൂഹികബോധത്തോടൊപ്പം കുറേ നൻമയും വിദ്യാർത്ഥികൾ ചേർത്തുവെച്ചപ്പോൾ അത് മികച്ച ഒരു സന്ദേശമായി മാറിയിരിക്കുകയാണ്
- കേരളത്തിനൊരു കൈത്താങ്ങ്
പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു കൈത്താങ്ങായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. ഒരു ദിവസം കൊണ്ട് സമാഹരിച്ച അധ്യാപകരുംടെയും വിദ്യാർത്ഥികളുടെയും വിഹിതമായ രണ്ട് ലക്ഷം രൂപയ്ക്ക് വസ്ത്രങ്ങൾ,,പയർവർഗങ്ങൾ,ധാന്യങ്ങൾ,കമ്പളിപുതപ്പ്,പഞ്ചസാര,പാത്രങ്ങൾ ,ബിസ്ക്കറ്റുകൾ,ശുചീകരണവസ്തുക്കൾ തുടങ്ങി അവശ്യ സാധനങ്ങൾ കണ്ണൂർ ജില്ലാകലക്ടറെ ഏൽപ്പിച്ചു.കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ പി.കെ ശ്രീമതി എം പി ഏറ്റുവാങ്ങി
- ആറളത്തിനൊരു കൈത്താങ്ങ്
ആറളത്തിനൊരു കൈത്താങ്ങുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും .വെള്ള പൊക്ക കെടുതി അനുഭവിക്കുന്ന ആറളം കോളനിയിലെ നൂറ് കുടുംബങ്ങൾക്ക് ഒരാഴ്ചത്തെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമാണ് നല്കിയത് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഭരിച്ച ഒരുലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ പാനൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നേരിട്ട് ആറളത്തെ കോളനികളിലെത്തിച്ചത്. പാനൂർ സി.ഐ വി.വി.ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു.
- പ്രളയബാധിത മേഖലകളിൽ സേവനവുമായെത്തി
സ്കീളിലെ ഒരു കൂട്ടം അധ്യാപകരും എഴുപതോളം എൻ.എസ്.എസ്.വിദ്യാർത്ഥികളും പ്രളയബാധിത മേഖലകളിൽ സേവനവുമായെത്തി.വയനാട്ടിലെ പനമരം ഭാഗത്താണ് അംഗങ്ങൾ ദൗത്യത്തിനിറങ്ങിയത്. പോലീസ്സ്റ്റേഷൻ പരിസരം ,ആശുപത്രി പരിസരം,വീടും പരിസരവും ഒക്കെ ശുചിയാക്കിയതിന് ശേഷമാണ് ഇവർ മടങ്ങിയത്.എല്ലാം തകർത്തെറിഞ്ഞ പ്രളയക്കെടുതിക്കിരയായ സ്ഥലത്ത് സേവനപ്രവർത്തനത്തിലേർപ്പെട്ടത് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു.
- 'അധ്യാപകദിനം
സെപ്റ്റംബർ 5ഭാരതത്തിന്റെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം.ഭാരതീയരായ നാം അധായപകദിനമായി കൊണ്ടാടുകയാണ്.നമ്മുടെ പ്രിയപ്പെട്ട അധ്യാപക ശ്രേഷ്ഠർക്ക് നമ്മുടെ സ്നേഹാദരവുകൾ അർപ്പിക്കാനുള്ള അവസരമായി ഈ ദിനം മാറ്റിവെച്ചിരിക്കുന്നു. കേവലം പാഠ പുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകിയ പ്രിയ അധ്യാപകരെ ഹൃദയപൂർവ്വം സ്മരിക്കുന്ന ദിവസം. ആശംസാകാർഡുകളും പൂക്കളും സമ്മാനങ്ങളും അധ്യായപകർക്ക് നൽകികൊണ്ട് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകദിനാഘോഷം കൊണ്ടാടി.കുട്ടികൾ തങ്ങളുടെ ഗുരുനാഥൻമാർക്കുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കുന്ന വിവിധ ദൃശ്യങ്ങൾ
- മഹാത്മ ഗാന്ധി അനുസ്മരണവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ചിത്രകലാ ക്ലബിന്റെ നേതൃത്വത്തിലാണ് മഹാത്മജി അനുസ്മരണം നടത്തിയത്. ഒക്ടോബർ രണ്ട് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനമാണ്.മഹാത്മജിയുടെ നൂറ്റി അമ്പത് രേഖാചിത്രങ്ങൾ വരച്ചാണ് വിദ്യാർത്ഥികൾ മഹാത്മ സ്മരണ പുതുക്കിയത്. മഹാത്മജിയുടെ കുട്ടിക്കാലം, വിദ്യാഭ്യാസം, സ്വാതന്ത്ര്യ പോരാട്ടങ്ങൾ, ഒടുവിൽ വെടിയേറ്റ് മരിച്ചു വീഴുന്നത് തുടങ്ങിയ സന്ദർഭങ്ങളെല്ലാം ഉപയോഗിച്ചായിരുന്നു ചിത്രരചന ചിത്രരചനാ ക്ലബിന്റെ നേതൃത്വത്തിൽ ചിത്രകലയിൽ താല്പര്യമുള്ള നൂറ്റി അമ്പത് വിദ്യാർത്ഥികൾ ചേർന്നാണ് രചന നടത്തിയത്.
- മുടി ദാനം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥിനികൾ
കീമോതെറാപ്പിയെ തുടർന്ന് മുടി നഷ്ടമാകുന്ന നിർധനരായ കേൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി ദാനം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥിനികൾ.കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥിനികളായ 34 പേരാണ് കേശദാനം നടത്തി മാത്യകയായത്.കേരളഫൗഡേഷൻെറ സഹായത്തോടെയാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ കേശദാനചടങ്ങ് ഒരുക്കിയത്.കോടിയേരി കേൻസർ സെന്ററിലെ നിർദ്ദന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനാണ് വിദ്യാർർത്ഥിനികൾ മുടി ദാനം ചെയ്തത്.
- വിദ്യാർത്ഥികളുടെ സത്യസന്ധതക്ക് പത്തരമാറ്റിന്റെ തിളക്കം 23 november 2018
യാത്രയ്ക്കിടയിൽ ബസിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളെ പിടിഎ അനുമോദിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പിടിഎയുടെ ഉപഹാരം പ്രസിഡന്റ് കെ.കെ. സജീവ് കുമാർ വിതരണം ചെയ്തു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ അധ്യക്ഷത വഹിച്ചു. മാല തിരിച്ചു കിട്ടിയ ഉടമ വിദ്യാർഥിനികൾക്കു നൽകിയ സ്നോപഹാരം ചടങ്ങിൽ കൈമാറി.ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ പുക്കോം കൊയപ്പാളിൽ അഞ്ജന ,നിടുമ്പ്രം ചുങ്കക്കാരന്റവിട താരാട്ടിൽ അമീഷ എന്നിവർക്കാണ് സ്കുളിൽ നിന്ന് വീട്ടിലേക്കു പോകുന്ന വഴിയിൽ സ്വകാര്യ ബസിൽ നിന്ന് താലി മാല കിട്ടിയത്.അവർ മാല കണ്ടക്ടറെ ഏൽപിച്ചു. കണ്ടക്ടർ മാല പൊലീസിൽ കൈമാറി. ഇതിനിടയിൽ മാലയുടെ ഉടമ സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. മാല തിരികെ നൽകി.
- ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് 6 december 2018
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പാനൂരിൽ ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് സംഘടിപ്പിച്ചു.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സുരേഷ് ആണ് പരിപാടി ഉദഘാടനം ചെയ്തത്.സ്കൂളിലെഎൻ എസ്.എസ്,എസ്.പി,സി,ജെ.ആർ.സി എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് പാനൂർ ബസ്സ്സ്റ്റാന്റിൽ ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് സംഘടിപ്പിച്ചത്.കൂത്തുപറമ്പ് എക്സൈസ് ഡിവിഷന്റയും പാനൂർ ജനമൈത്രി പോലീസിന്റയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാനൂർ എസ് എെ പി .സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് തെരുവോര ചിത്രരചന,ലഹരിവിരുദ്ധ കവിതാലാപനം എന്നിവ നടത്തി.
- മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് വിശിഷ്ട ഹരിത വിദ്യാലയം
കണ്ണൂർ : പ്രകൃതിയെ മനുഷ്യനുമായി അടുപ്പിക്കുന്നതിനും വിദ്യർത്ഥികളെ പാരിസ്ഥിതിക വിഷയങ്ങളിൽ തൽപരരാക്കുന്നതിനും മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2018-19 ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തു .ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമാക്കിയത്.ഒരു ദേശത്തെ മുഴുവൻ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിൽ ഇവർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്.പാറക്കെട്ട് നിറഞ്ഞ കുന്നിൻ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും പൂക്കൾ വിരിയിച്ചും സീഡംഗങ്ങൾ അവർക്കൊപ്പം ചേർത്തു. ഹയർസെക്കൻഡറി വിഭാഗത്തിലെ 110 വിദ്യാർത്ഥികളുടെ രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനമാണ് ഒരു ദേശത്തിന്റെ വിശിഷ്ട വിദ്യാലയമാക്കി മൊകേരി സ്‌കൂളിനെ മാറ്റിയത്. പഠന തിരക്കിനടിയിലും ഇവർ നടത്തിയ നൻമ നിറഞ്ഞ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം തേടിയെത്തിയത്.
പുസ്തകങ്ങൾക്കും ചോറ്റു പാത്രത്തിനും പുറമെസീഡംഗങ്ങൾ കൈയ്യിൽ എപ്പോഴും ഒരു ടോർച്ചു കൂടി കരുതാറുണ്ട്.ഹയർസെക്കൻഡറിയിലെ പഠനഭാരം വൈകുന്നേരം അഴിച്ചു വെച്ചാണ് അവർ പരിസ്ഥിതി പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നത്.മൊകേരി സ്‌കൂളിൽ നിന്ന് ഏഴു കിലോ മീററർ അകലെയാണ് കനകമല.ഇവിടെ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനും കനകമലയുടെ പഴയപ്രതാപം വീണ്ടെടുക്കുന്നതിനും കൂട്ടായ ശ്രമമായിരുന്നു ഇത്. കനകമലയിലെ ജോലികൾ പൂർത്തിയാവുമ്പോൾ നേരം ഇരുട്ടും . തെരുവുവിളക്കുകളില്ലാത്ത വഴിയോരത്തുകൂടെ ടോർച്ച് തെളിച്ചാണ് അവർ വീട്ടിലെത്തുക. വീട്ടുകാരുടെ പൂർണ്ണ സമ്മതവും ഇക്കാര്യത്തിൽ കുട്ടികൾക്കുണ്ട്. പ്രകൃതിയോടും സമൂഹത്തോടും നമുക്ക് വലിയ ബാധ്യതയുണ്ടെന്നും അവ ചെയ്തു തീർക്കേണ്ടത് അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞതാണ് രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനത്തിനുളള പിൻബലം. പിന്നെ സീഡ് കോർഡിനേറ്ററായ ബോട്ടണി വിഭാഗത്തിലെ ഡോ. പി.ദിലീപിന്റെ മേൽനോട്ടത്തിന്റെ നൈരന്തര്യവും.
ഇലഞ്ഞി, പാരിജാതം,ബിലിംപിക്ക, അത്തി, ചതുരനെല്ലി,ലക്ഷിതരു,രാജമല്ലി തുടങ്ങി മുപ്പത്തിയേഴ് ഇനംസസ്യങ്ങളാണ് കനകമലയിൽ വെച്ചു പിടിപ്പിച്ചത്. വൃക്ഷങ്ങളെ പരാദ സസ്യങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മരം ചുറ്റുന്ന ഇത്തിൾകണ്ണിയെയും മൂടില്ലാത്താളിയെയും എല്ലാം അവർ പിഴുതുമാറ്റി.സീഡ് ക്ലബ്ബിലെ ബയോ ഡൈവേഴ്‌സിറ്റി വിങ്ങിന്റെ കീഴിൽ റോക്ക് ഗാർഡൻ നിർമ്മിച്ചാണ് അവർ പാറക്കൂട്ടത്തെ ജൈവിക രീതിയിലേക്ക് മാറ്റിയത്.പിക്കാസും കൈക്കോട്ടും കൊണ്ട് അവർ പാറയെ ജൈവീകമാക്കി. പപ്പീലിയോ -ദി ബട്ടർഫ്‌ളൈ ഗാർഡൻ എന്ന പേരിൽ .ഭൂമിയിൽ നിന്ന് വേരറ്റു പോയേക്കാവുന്ന ചിത്രശലഭങ്ങളുടെ സംരക്ഷണമാണ് വിദ്യാലയത്തിലെ സീഡംഗങ്ങൾ ഏറ്റെടുത്തത്.സ്‌കൂളിലേക്കുള്ള വഴിയിൽ നിറയെ പപ്പായത്തോട്ടവുമുണ്ട്. ഹൈസ്‌കൂളിലെയും ഹയർസെൻഡറിയിലെയും 47 ഓളം മരങ്ങളും 26 ഓളം കുറ്റിച്ചെടികളും ഉൾപ്പെടുത്തി 73 സസ്യങ്ങളുടെ ശാസ്ത്രീയ നാമം പ്രദർശിപ്പിച്ചത് വിദ്യാർത്ഥികളുടെ അറിവ് കൂട്ടാൻ ഏറെ സഹായകമായി
ഊർജ്ജ സംരക്ഷത്തിനായി മെയിൻ സ്വിച്ച് ഓഫ് ചെയ്തുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ ഇടപെടൽ .സീറോ അവർ എന്ന പേരിൽ ഉച്ചക്ക് 12.15 മുതൽ 1.15 വരെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക വഴി ദിനം പ്രതി മൂന്ന് യൂണിറ്റ് വൈദ്യുതിയാണ് ഇവർ ലാഭിക്കുന്നത്. ഓസിമം ഫോർ ഓസോൺ എന്ന പേരിൽ സ്‌കൂളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും തുളസി വെച്ചു പിടിപ്പിച്ചു.അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതിൽ തുളസിക്ക് പ്രധാന പങ്കുവഹിക്കനാവുമെന്ന കണ്ടെത്തലാണ് സീഡംഗങ്ങളെ ഇതിനായി പ്രേരിപ്പിച്ചത്.മൊകേരി, കുന്നോത്തുപറമ്പ്, ചെണ്ടയാട്, പാട്യം, വള്ള്യായി, കൂരാറ,കതിരൂർ എന്നീ ബസ് കാത്തിരപ്പു കേന്ദ്രങ്ങളിലാണ് തുളസി വെച്ചു പിടിപ്പിച്ചത്. കണ്ടലും ഞണ്ടും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിക്കുന്നവരോട് മൊകേരി സ്‌കൂളിലെ സീഡംഗങ്ങൾക്ക് കുറെ പറയാനുണ്ട്. കണ്ടൽ ചെടിയിൽ നിന്ന് മുളപൊട്ടി വീഴുന്ന തൈകളെ വലിച്ച് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിലും ഞണ്ടുകൾക്ക് പങ്കുണ്ട്. കണ്ടലുകൾ സംരക്ഷിക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു. ഈ തിരിച്ചറിവാണ് കുട്ടികളെ കണ്ടലിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ഞണ്ടിനെയും സംരക്ഷിക്കാൻ പ്രേരിപ്പിച്ചത്. കുയ്യാലി പുഴയോരത്തെ കണ്ടൽ കാടുകളിൽ ഞണ്ടുകളെ നിക്ഷേപിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. നിയോ സർമേഷ്യം, മലബാറി കം പാരാസൈസർമാ, പ്ലിക്കേഷ്യം എന്നീ ഇനം ഞണ്ടുകളാണ് കണ്ടലുകൾക്ക് തുണയാവുന്നത് ദേശാടന കിളികളുടെയും വിവിധ മത്സ്യങ്ങളുടെയും ആവാസ കേന്ദ്രമായ കുന്നോത്തുമുക്ക് തോടിനെ മാലിന്യമുക്തമാക്കികഠിന ശ്രമത്തിലൂടെ തെളിനീരൊഴുക്കിയതും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറിയിലെ സീഡംഗങ്ങൾ തന്നെ
പാഠ്യേതര പ്രവർത്തനങ്ങൾ
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2010 ഓഗസ്‌റ്റ് 27ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.
അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
വിവിധ ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്ബിന്റെ ചുമതലയുള്ള സ്കൂൾ അധ്യാപകൻ ശ്രീ. ഉണ്ണി കെ എം.
പാറക്കെട്ടുകൾ നിറഞ്ഞ തരിശ് നിലമായിരുന്നു സ്കൂൾ നിൽക്കുന്ന പ്രദേശം.പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവർത്തനം ഇവിടം ഹരിതാഭമാക്കി. മഹാഗണി, വേങ്ങ ഞാവൽ, മണിമരുത്,ഉങ്ങ്, കൂവളം,കറപ്പ, കണിക്കൊന്ന..... എന്നിങ്ങനെ മഹാവൃക്ഷങ്ങൾ സ്കൂളിന് തണലും തണുപ്പുമേകുന്നു. 'എന്റെ മരം' പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികളും അംഗമാവുകയും തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വിദ്യാലയത്തിലെ പൂന്തോട്ടവും പുൽപരപ്പുകളും വിദ്യാർത്ഥികളുടെ വിയർപ്പിൽ കുതിർന്നതാണ്.വനം വകുപ്പുമായി സഹകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
-
-
കൂടിയാട്ടം -
നളചരിതം ആട്ടക്കഥ -
ബഷീർ അനുസ്മരണം -
നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല -
നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല
വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല കൺവീനർ ശ്രീ,ശ്രീവൽസൻ.കെ.ടി
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ നടന്നു.വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.
- ഇംഗ്ലീഷ് ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്ബിന്റെ സ്കൂൾതല കൺവീനർ നമിത ടീച്ചർ
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം പ്രശംസനീയമാണ് ,ഐ.സി.ആർ ഡബ്ലു-ഇൻടെൻസിവ് കേർ ഫോർ റീഡിംഗ് ആന്റ് റൈറ്റിംഗ്( ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സഹായം),ക്യൂൻസ് ഇംഗ്ലീഷ് (ഭാഷയിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള വിവിധ പരിപാടികൾ),വാൾ മാഗസിൻ-(മാസം തോറും ക്ലസ് തല മത്സരം), ക്സാസ് മാഗസിൻ, ബുള്ളറ്റിൻ ബോർഡ് ഡക്കറേഷൻ(ക്ലസ് തല മത്സരം ആഴ്ചതോറും),പീയർ ടീച്ചിംഗ്(കുട്ടികൾ തന്നെ പഠിക്കുന്ന പരിപാടി),സ്കീൾതല പ്രസംഗ മത്സരം ഇവ സംഘടിപ്പിച്ചു.
english blog
- ഫിലിം ക്ലബ്
സ്കൂളിൽ ഫിലം ക്ലബ്ബ് ഐടി ക്ലബ്ബുമായി യോജിച്ച് പ്രവർത്തിച്ചുവരുന്നു.നല്ലൊരു ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.പാഠഭാഗവുമായി ബന്ധപ്പെട്ടതും,മഹത്തായസന്ദേശംനല്കുന്നതുമായ ധരാളം സിനിമകളും ഡോക്യുമെന്ററികളും ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചുവരുന്നു.ഒരു ചെറുപുഞ്ചിരി,ബ്രിഡ്ജ്,മോഡേൺ ടൈംസ്,ബഷീർ ദ മേൻ എന്നിവ പ്രദർശിപ്പിച്ചു
ഞങ്ങൾ തയ്യാറാക്കിയ കാൽപ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്
* ഡോക്യുമെന്ററി കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- വാല്യു ക്ലബ്
വാല്യു ക്ലബ് സ്കൂൾതല കൺവീനർ ശ്രീ,സനിൽ കുമാർ
മൂല്യ ബോധം വളർത്തുന്നതിനായ് ഒരുപാട് പ്രവർത്തനങ്ങൾ 'വാല്യൂ ക്ലബ്ബ് ' നടത്തിവരുന്നു.പൂർവ്വ വിദ്യാർത്ഥിയും വൃക്ക രോഗിയുമായ ഷിനോജിന് 76,000രൂപ വാല്യൂ ക്ലബ്ബ് അംഗങ്ങൾ ചികിത്സക്കായി നൽകി.നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ആവശ്യമായ സഹായസഹകരണങ്ങളും നല്കി വരുന്നുകുട്ടികളുടെ വ്യക്തിത്വ വികസനത്തിനും കൗൺസിലിങ്ങിനും മാസം തോറും ക്ലാസ്സുകൾ.
പ്രാദേശിക ഭരണകൂടങ്ങളുമായ് സഹകരിച്ച് നിരവധി പ്രവർത്തനങ്ങൾ. അവശത അനുഭവിക്കുന്നവരേയും,പാർശ്വവൽകരിക്കപ്പെടുന്നവരേയും പൊതു സമൂഹത്തിന്റെ ഭാഗമായ് കാണുവാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നതിനായി വാല്യൂക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും ആവർക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
- ഐ.ടി.ക്ലബ്ബ്.
ഐ.ടി.ക്ലബ്ബിന്റെ സ്കൂൾതല കൺവീനർ ശ്രീ,സജിത്ത് കുമാർ
ക്ലാസ്സ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ
ഐ.സി.ടി നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി
വികസിപ്പിക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നു. ഉപജില്ല,ജില്ല,സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ ഐ.ടി മേളയിലൂടെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.ഉബണ്ടു ഇൻസ്റ്റലേഷൻ പരിശീലനം,ഡിജിറ്റൽ പെയിന്റിംങ്ങ് പരിശീലനം എന്നിവ നടത്തുന്നു. ലിറ്റിൽ കൈറ്റ്സിന്റെ സഹകരണത്തോടെ ഓരോ ക്ലാസ്സിലേയും കുട്ടികൾക്ക് ഹൈടെക്ക് ക്ലാസ് മുറികൾ പരിപാലിക്കേണ്ടതിനെ കുറിച്ചുള്ള ക്ലാസ്സുകൾ നൽകി.സ്കൂളിൽ നല്ലൊരു ഡിജിറ്റൽ ലൈബ്രറിയുണ്ട്.ഐ.ടി സ്കൂൾ നൽകിയ റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി
മാനേജ്മെന്റ്
വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ ശ്രീ.മഹീന്ദ്രൻ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ.അരവിന്ദൻ മാസ്റ്റർ
-
സ്ഥാപക പ്രസിഡന്റ് ശ്രീ.മഹീന്ദ്രൻ മാസ്റ്റർ -
ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ.അരവിന്ദൻ മാസ്റ്റർ -
മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ
1995-2008 | കെ .കൃഷ്ണൻ മാസ്റ്റർ |
കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു
മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു
ഇപ്പോഴത്തെ സാരഥികൾ
- ഡപ്യൂട്ടി ഹെഡ്‌മാസ്റ്റർ. ഷാജിൽ ടി കെ
പി ടി എ
പി ടി എ പ്രസിഡന്റ് -സജീവൻ മാസ്റ്റർ
മദർ പി ടി എ പ്രസിഡന്റ് - വിജയത
സ്കൾ മികവ്
- കമ്പ്യൂട്ടർ ലാബ്
മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. അതിവേഗ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതൽക്കൂട്ടായുണ്ട്.
- അടൽ ടിങ്കറിംഗ് ലാബ്
രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിംഗ് ലാബ് സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്സാങ്കേതിക വിദ്യ ഉപയോഗിച്ച് നൂതനാശയങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കാനും കണ്ടെത്താനും പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ് അടൽ ടിങ്കറിംഗ് ലാബ്.രാജ്യത്ത് 10ലക്ഷം ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമാവുകയാണ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂൾ.ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് സ്കൂളിൽ സജ്ജമാക്കുന്നത്.2020 ഓടെ രാജ്യത്ത് ഒരു മില്ല്യൻ ചൈൽഡ് ഇന്നവേറ്റർമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഉന്നത നിലവാരമുള്ള വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ എ.ടി.എൽ ലാബ് സ്ഥാപിക്കാൻ അനുമതി നൽകുന്നത്.രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിംഗ് ലാബ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.പ്രാദേശികാടിസ്ഥാനത്തിൽ കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. കുട്ടികളിലെ നവീന ആശയങ്ങളും പുതിയ ചിന്തകളും ലാബിൽ പ്രാവർത്തികമാക്കാനാവും. ഇലക്‌ട്രിക്കൽസ്, ഇലക്‌ട്രോണിക്‌സ്, കാർപെന്റിംഗ്, തുടങ്ങിയവയിലാണ് ആദ്യ പരിശീലനം നൽകുന്നത്. ഇന്റർനെറ്റ് സൗകര്യം അടിസ്ഥാനപ്പെടുത്തിയാണ് പഠനവും പരിശീലനവും നടക്കുക. ത്രിഡി പ്രിന്റർ, ടാബ്, പ്രൊജക്ടറുകൾ, ഇലക്‌ട്രോണിക്‌സ് ഡിവൈസ്, ഡി.ഐ.വൈ.കിറ്റുകൾ,റോബോട്ടിക്‌സ്, ഇന്റർനെറ്റ് സൗകര്യം, കമ്ബ്യൂട്ടറുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും എ.ടി.എൽ ലാബിൽ ലഭ്യമാവും.നീതി അയോഗിന്റെ സാമ്പത്തിക സഹായത്തോടെ അടൽ ഇന്നവേഷൻ മിഷനാണ് ഇത് നടപ്പിലാക്കുന്നത്.വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾക്കും ശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിനും വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.
- സ്മാർട്ട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം
രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ സ്മാർട്ട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു.
- ഗാന്ധിസ്ക്വയർ
ഏകദേശം 9 ലക്ഷം രൂപ ചെലവിൻ മാനേജ്‌മെന്റിന്റെയും ,.അധ്യാപകരുടെയും ,പിടിഎയുടെയും ,,പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ നിർമ്മിച്ച ഗാന്ധിസ്ക്വയർ സ്കൂളിന് ഒരു മുതൽകൂട്ടായി മാറിയിരിക്കുന്നു.ബഹു. മുൻ കൃഷിമന്ത്രി ശ്രീ കെ,പി,മോഹനന്റെ അധ്യക്ഷതയിൽ ബഹു. കേരള മുൻ മുഖ്യമന്തി.ശ്രീ.ഉമ്മൻചാണ്ടി ഗാന്ധിസ്ക്വയർ ഉദ്ഘാടനവും,ഗാന്ധിപ്രതിമ അനാഛാദനവും ചെയ്തു.വർത്തമാനകാലം നേരിടുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരം ഗന്ധിസമാണെന്ന തിരിച്ചറിവ് ഇന്ന് കൂടുതൽ പ്രസക്തമാവുമ്പോൾ രാഷ്ടപിതാവിന്റെ ഓർമ്മകൾ മുന്നോട്ടുള്ള യാത്രയിൽ നമ്മുക്ക് കൂടുതൽ ശക്തിപകരുന്നതാവട്ടെ
- നവപ്രഭ
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 9-ാം തരത്തിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ പഠനതാത്പര്യം വളർത്തുന്നതിനുമായി ആരംഭിച്ച നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്‌ററർ സുധീന്ദ്രൻ സി പി നിർവഹിച്ചു. പദ്ധതിയുടെ സ്കൂൾതല കോഡിനേറ്റർ വൽസൻ മാസ്‌ററർ രക്ഷിതാക്കൾക്ക് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊടുത്തു. തുടർന്നുവരുന്ന ദിവസങ്ങളിൽ സ്കൂൾ സമയത്തിനുശേഷം അദ്ധ്യാപകർ അതാതു വിഷയങ്ങളിൽ അംഗങ്ങളായ കുട്ടികൾക്ക് ക്ലാസ്സുകൾ നല്കി വരുന്നു
- കാൽപ്പാടുകൾതേടി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽപ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്
- ഡോക്യുമെന്ററി കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- പ്രസിദ്ധ എഴുത്തുകാരി പി വൽസലയുടെ സ്കൂൾ സന്ദർശനം
മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ് പി. വത്സല(ജനനം ഏപ്രിൽ 4 1938)നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു. . ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ് വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി."നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.കോഴിക്കോട്ട് ജനിച്ച വൽസലടീച്ചർ വയനാടിന്റെ ജീവിതം തൊട്ടറിഞ്ഞ കഥാകാരിയായത് വളരെ യദൃശ്ചികമായാണ്.ദശകങ്ങൾക്ക് മുമ്പ് വയനാടിന്റെ ജീവിതത്തെകുറിച്ചറിഞ്ഞ് അവിടെയെത്തി അവർക്കിടയിൽ ജീവിച്ചയാളാണ് വൽസലടീച്ചർ.മലയാളത്തിന്റെ പ്രിയ എഴുത്തുകാരി വത്സലടീച്ചർ സ്കൂളിൽ എത്തിച്ചേരുകയും കുട്ടികളുമായി അഭിമുഖം നടത്തുകയുമുണ്ടായി
വിഡിയോ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- ഞങ്ങൾ പൂമ്പാറ്റകളായെത്തും
വിദ്യാരംഗംകലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇറക്കിയ മാസിക.
വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും,കുട്ടികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും, വ്യക്തിത്വത്തെ വികസിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു
മാസികയുടെ വിവിധ താളുകൾ
- ഹരിതവിദ്യാലയം
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി തിരുവനന്തപുരം ദൂരദർശനിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം..വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കഴ്ചവെക്കാനും പ്രശംസ പിടിച്ചുപറ്റാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്
വിഡിയോ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- ഓണാഘോഷം
ഐശ്യര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും നല്ല നാളുകളുടെ ഓർമ്മ പുതുക്കുന്ന ഓണാഘോഷം സ്കൂളിൽ കൊണ്ടാടാറുണ്ട്. കുട്ടികൾ ക്ലാസുകളിൽ പൂക്കളം ഒരുക്കുന്നു. ഓണസദ്യയും ക്ലാസിൽ ഒരുക്കാറുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ പ്രാധാന്യവും സന്ദേശവും കുട്ടികളിലെത്തിക്കാൻ ഇത്തരം പരിപാടിയിലൂടെ സാധ്യമായി.പ്രളയകെടുതിയിൽ ദുരിതം അനുഭവിക്കുന്നവരോടുള്ള ആദര സൂചകമായി ഈ വർഷം ഓണാഘോഷ പരിപാടികൾ ഉണ്ടായിരുന്നില്ല
- ഇഫ്‌താർ സംഗമം
റംസാൻ നോമ്പ് കാലത്തെ ഓരോ ഇഫ്‌താർ സംഗമങ്ങളും മതസൗഹാർദ്ദത്തിന്റെ ഇളയെടുപ്പ് വെളിവാക്കുന്ന വേദികൾ കൂടിയാണ്. എല്ലാവർഷവും ഇഫ്‌താർ സംഗമം സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്
- കാന്റീൻ
ആരോഗ്യ പ്രധായകവും ,ശുചിത്വപൂർണവുമായ ഭക്ഷണവിതരണം ലക്ഷ്യമാക്കി വിദ്യാലയാരംഭത്തോടൊപ്പം സമാരംഭം കുറിച്ച കാന്റീനിലൂടെ ആ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെടുന്നു.ഇന്ന രണ്ട് കാന്റീൻ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
- സ്കൂൾ സ്റ്റോർ
ആവശ്യമായ പഠനസാമഗ്രികളും മറ്റും പരിമിതമായ നിരക്കിൽ വിതരണം ചെയ്യപ്പെടുന്ന നല്ല ഒരു സ്റ്റേഷനറിയും സഹകരണ സ്റ്റോറും സ്കൂളിൽ പ്രവർത്തിക്കുന്നണ്ട്. സർവ്വം ഒരു മതിൽകെട്ടിനുള്ളിൽ എന്ന ആശയത്തിന്റെ പ്രതിഫലനങ്ങളാണ് ഇവയൊക്കെ.
- സ്കൂൾ ബസ്സ്
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി മാനേജ്മെന്റിന്റെയും .അധ്യാപകരുടെയും സഹകരണത്തോടെ സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു
വിവിധ ബ്ലോഗുകൾ
- KITE(Kerala Infrastructure and Technology for Education)
- SAMAGRA
- SAMPOORNA
- [1] visualisation based on rafeeque ahammed poem" thoramazha"
- സ്കൂളിന്റെ blog address saharsham
- malayalam srg blog
- malayalaratham blog
- kavyam sugeyam blog
- MATHS BLOG
- SRI SHARADAMBA HS SHENI
- spandanam / സ്പന്ദനം
പത്രങ്ങൾ
മാത്രുഭൂമി ദിനപത്രം
മലയാള മനോരമ ദിനപത്രം
കേരളകൗമുദി
മംഗളം ദിനപത്രം
പത്രതാളുകളിലെ RGMHSS
-
സംസ്ഥാന ശാസ്ത്ര മേള
RGMHSS ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാകാക്കിയപ്പോൾ വന്ന വാർത്ത -
കഥകളി അവതരണം
കലാമണ്ഡലം ഹരിനാരയണൻ &പാർട്ടി-റിപ്പോർട്ട് -
പൈ അറ്റൻഡൻസുമായി ഒമ്പതാം ക്ലാസുകാരൻ -റിപ്പോർട്ട് -
കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിച്ച് കഴിഞ്ഞ പേനകളും -
ജില്ലയിൽ rgmhss അവതരിപ്പിച്ച മികച്ച പ്രോജക്ട് -
സംസ്കൃതം അക്ഷരശ്ലോകത്തിൽ തസ്നിക്ക് സ്വപ്നസാക്ഷാത്ക്കാരം
കൂടുതൽ വാർത്തകൾ
നാടൻ വിഭവമേള
പരമ്പരാഗത ഭക്ഷണശീലം തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി രാജീവ്ഗന്ധി സ്കൂളിൽ നാടൻ വിഭവമേള നടന്നു.വിഷരഹിതമായതും,നാട്ടിൻപുറത്ത് ലഭിക്കുന്നതും,ആരോഗ്യം പ്രധാനം ചെയ്യുന്നതുമായ വിഭവങ്ങൾ ഒരുക്കിയാണ് ഭക്ഷ്യമേള നടന്നത്
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
ഉപതാളുകളിലേക്ക് പോകാനായി താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്യുക
ചരിത്രം | കായികം | നേട്ടങ്ങൾ | സ്കൂൾ:ഓർമ്മകൾ | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-എച്ച്.എസ്.എസ് | അനദ്ധ്യാപകർ |
PHOTO GALLERY
-
യക്ഷഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
കോൽകളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
-
ഒപ്പന-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
സംഘഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
പരിചമുട്ടു കളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
-
അക്ഷരമുറ്റം ക്വിസ് (സംസ്ഥാനതലം)ഒന്നാം സമ്മാനം 2016
-
അക്ഷരമുറ്റം ക്വിസ് (സംസ്ഥാനതലം)ഒന്നാം സമ്മാനം 2017
-
ഗാന്ധിസ്ക്വയർ ഉദ്ഘാടനചടങ്ങ്
-
വിദ്യാരംഗം-തലശ്ശേരി വിദ്യാഭ്യസ ജില്ല-പ്രവർത്തനോദ്ഘാടനം
-
ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായrgmhssന് മാതൃഭൂമിയുടെ ഉപഹാര സമർപ്പണം
-
ജില്ലാ ശാസ്ത്ര നാടകമത്സരം ഒന്നാം സ്ഥാനം,സംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡ്
-
സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര പ്രശ്നോത്തരിയിൽ(ഹൈസ്തകൂൾവിഭാഗം) ഒന്നാം സ്ഥാനം സ്നിഗ്ദ്ധ. കെ നേടി
-
സംസ്ഥാന സ്കുൾ കലോൽസവത്തിൽ അറബിക്തർജമയിൽ ഒന്നാം സ്ഥാനം നേടിയ rgmhssലെ മിടുക്കി നസീഹത്ത്
-
വിവര സങ്കേതിക വിദ്യയിലും ശാസ്ത്രലോകത്തും വിസ്മയ പ്രതിഭ-മാനസ് മനോഹർ rgmhss
-
ബധിര ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി മാൻ ഓഫ് ദ സീരീസ് ആയ പ്രിയപ്പെട്ട പൂർവ്വകാല വിദ്യാർത്ഥി മുജീബിന് നൽകിയ സ്വീകരണം
എസ്.എസ്.എൽ.സി വിജയശതമാനം
അധ്യയന വർഷം | പരീക്ഷ എഴുതിയവർ | വിജയികൾ | വിജയ ശതമാനം | A+ |
---|---|---|---|---|
1997 - 1998 | 58 | 58 | 100% | |
1998 - 1999 | 240 | 237 | 99% | |
1999 - 2000 | 337 | 315 | 93.5% | |
2000 - 2001 | 388 | 367 | 94.5% | |
2001 - 2002 | 477 | 472 | 98.9% | |
2002 - 2003 | 521 | 515 | 99% | |
2003 - 2004 | 538 | 538 | 100% | |
2004 - 2005 | 590 | 574 | 97.2% | |
2005 - 2006 | 772 | 745 | 96.5% | |
2006 - 2007 | 753 | 751 | 99.73% | |
2007 - 2008 | 758 | 758 | 100% | |
2008 - 2009 | 890 | 889 | 99.9% | |
2009 - 2010 | 871 | 870 | 99.9% | |
2010 - 2011 | 831 | 831 | 100% | 46 |
2011 - 2012 | 992 | 990 | 99.8% | 48 |
2012 - 2013 | 971 | 967 | 99.7% | 65 |
2013 - 2014 | 1087 | 1085 | 98.8% | 107 |
2014 - 2015 | 1154 | 1154 | 100% | 90 |
2015 - 2016 | 1191 | 1183 | 98.9% | 107 |
2016 - 2017 | 1109 | 1087 | 98.9% | 105 |
2017 - 2018 | 1124 | 1021 | 99.5% | 141 |
2018 - 2019 | 1085 | 1083 | 99.81% | 179 |
Full A+ 2013-2014 |
Full A+ 2017-2018
ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ(2017-18) മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് 99.5 ശതമാനം വിജയം
1121/1124. Full A+ 141,
9 A+ 74.
Full A+ 2017-2018-Total Full A+ 179
സ്റ്റാഫ് ഫോട്ടൊ -2017-18
സ്റ്റാഫ് കുടുംബ സംഗമം, ഊട്ടി യാത്ര കൂടുതൽ ചിത്രങ്ങൾ
സ്റ്റാഫിന്റെ വിവരങ്ങൾ
സ്റ്റാഫിന്റെ വിവരങ്ങൾ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവവിദ്യാർത്ഥികളിൽ ചിലർ
- സുകല-ഇൻഷൂറന്സ് ഡവലപ്പ്മെന്റ് ഓഫീസർ വടകര
- ഷമ-എഞ്ചിനീയറിംഗ് കോളജ് ടീച്ചർ
- ഡോ.അഹന
- ഡോ.അസ്‌ന
- ഡോ.നിമിഷ
- ഡോ.ശ്രീജി
- ഡോ.ഫാത്തിമ
- ഡോ.ശ്രീലാൽ
- ഡോ.മഷൂദ്
- ഡോ.പ്രജിന
- ഡോ.അശ്വതി ഭരത്.പാനൂർ ഗവ.ഹോസ്പിറ്റൽ
- ഡോ.ടിന്റു.പാനൂർ ഗവ.ഹോസ്പിറ്റൽ
- ഡോ.ജിതിൻ തലശ്ശേരി ഗവ.ഹോസ്പിറ്റൽ
- ഡോ.ആനഘ നായർ-റേഡിയോളജി,ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
- ഡോ.തേജസ്വിനി- ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
- ദീപിന.എസ്.ബി.ഐ സ്റ്റാഫ് പാനൂർ
- മൃദുആനന്ദ്.ബംഗലൂരു എയർപോർട്ട്
- ജിഷ്ണു.പത്രപ്രവര്ത്തനം
- ആതിര.കവയിത്രി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.787352, 75.594681}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14028
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ