രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്&ഗൈഡ്സ്

സ്കൂളിൽ അഞ്ച് സ്കൗട്ട്&ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.സ്കൗട്ട് മാസ്റ്റർമാരായി ശ്രീ.അജേഷ്.വി.വി,ശ്രീ.സുഭാഷ്,ശ്രീ.ബിജു എസ്.എസ്,എന്നിവരും ഗൈഡ് ക്യാപ്റ്റൻമാരായി ശ്രീമതി.ജിൻസി,ശ്രീമതി.വന്ദന,ശ്രീമതി.റീജ എന്നിവരും സേവനമനുഷ്ടിച്ചുവരുന്നു.എല്ലാ വർഷവും ധാരാളം കുട്ടികൾ രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് അർഹത നേടുന്നുണ്ട‍്.കഴിഞ്ഞവർഷം എഴുപതോളം കുട്ടികൾക്ക് രാജ്യപുരസ്കാർ ലഭിച്ചിട്ടുണ്ട്.ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ, പൊതു ജനസമ്പർക്ക പരിപാടികൾ,പ്രകൃതി പഠനയാത്രകൾഎന്നിവ നടത്തിവരുന്നു. യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. സ്കൂളിലെ സ്കൗട്ട് യൂണിറ്റ് വയനാട്ടിലെ തോൽപ്പെട്ടിയിൽ ഫോറസ്റ്റ് ഡപ്പാർട്ട്മെന്റിന്റെ സഹായത്തോടെ രണ്ട് ദിവസത്തെ ഹൈക്കിംങ്ങ് നടത്തി. സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് പാനൂർ മുതൽ കൂത്ത്പറമ്പ് വരെയുള്ള സംസ്ഥാനപാതയിൽ വൃക്ഷതൈകൾ വെച്ച് പിടിപ്പിച്ചു.

""
""
""
""


""