രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
  • വിദ്യാരംഗം‌
വിദ്യാരംഗം‌

വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ വികസിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു കുട്ടികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും അന്യം നിന്നു പോരുന്ന നാടൻ പാട്ടുകളും, കളികളും,കലാരൂപങ്ങളും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻ പാട്ട് ശില്പശാല ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉദ്ഘാടനം ചെയ്യുകയും,കുട്ടികളുമായ് സംവദിക്കുകയും ചെയ്തു.വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.പതിപ്പ് തയ്യാറാക്കൽ,വായനാ മത്സരംഎന്നിവ നടത്തി.എഴുത്തുകാരുടെയും മറ്റ മഹത് വ്യക്തികളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിനെ കുറിച്ചുള്ള ‍ഡോക്യുമെന്ററിയും ക്ലാസുകളിൽ കാണിച്ചു

വിദ്യാലയാരംഭം മുതൽ സജീവമായി പ്രവർത്തിക്കുന്നു.സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധം.ചുമർമാസികകൾ,കൈയെഴുത്ത് മാസികകൾ, പ്രിന്റഡ് മാഗസിനുകൾ, സാഹിത്യ സമാജങ്ങൾ,ചർച്ചകൾ,സംവാദങ്ങൾ,......വിദ്യാർത്ഥികളുടെ സർഗാത്മകതയ്ക്ക് പുതിയ ഇലകളും പൂക്കളും-വിദ്യാർത്ഥികളുമായി സംവദിച്ച സാഹിത്യപ്രതിഭകൾ ഏറെ.വർഷങ്ങളായി ഉപജില്ലാ ചാമ്പ്യൻ പട്ടംകൈയെഴുത്ത് മാസിക,നാടൻപാട്ട്,പുസ്തകാസ്വാദനം എന്നിവയ്ക്ക് സംസ്ഥാനതല അംഗീകാരം.സാഹിത്യതറവാട്ടുകളിലേക്ക് നടത്തിയ സാംസ്കാരികയാത്ര 'കാൽപ്പാടുകൾ തേടി' ഡോക്യുമെന്ററി ഏറെ ശ്രദ്ധേയം വിദ്യാർത്ഥികൾ നിർമ്മിച്ച 'സഹർഷം' ബ്ലോഗ് വായനക്കാരുടെ സജീവ ശ്രദ്ധയാകർഷിക്കുന്നു
കടമ്മനിട്ട,വിഷ്ണുനാരായണൻ നമ്പൂരിരി,പി.വത്സല,എൻ പ്രഭാകരൻ,ഐ.വി.ദാസ്,എൻ.ശശിധരൻ,,എം.വി.ദേവൻ,അക്‌ബർ കക്കട്ടിൽ,പാരീസ് മോഹൻ കുമാർ,‍ഡോ.വത്സലൻ വാതുശ്ശേരി,മോഹനൻ ചെറുകാട്,ടി.എൻ.പ്രകാശ്,വി.എസ്.അനിൽ കുമാർ, അംബികാ സുതൻ മാങ്ങാട്, വാണീദാസ് ഇളയാവൂർ,സോമൻ കടലൂർ,കെ.തായാട്ട്,കെ.പാനൂർ,,കെ.പി.എ.റഹീം......കുരുന്നു മനസ്സിൽ തിരിതെളിക്കാനിവിടെ എത്തിയവർ ഇനിയും ഒരുപാടുണ്ട്.സാഹിത്യം ഇവിടെ കേവലമായ ഒരാഘോഷമല്ല,ചരിത്രത്തോടും സമൂഹത്തോടുമുള്ള ഒരു ഉത്തരവാദിത്തമാണ്.

'കൂടിയാട്ടം"
കൂടിയാട്ടം"


'നളചരിതം ആട്ടക്കഥ"
ബഷീർ അനുസ്മരണം"


  • നിഴൽക്കൂത്തും പാട്ടും -വിദ്യാരംഗം ജില്ലാക്യാമ്പ്. .

വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.സംഗീത സംവിധായകനും ഗായകനുമായ ഡോ.ജാസിഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു.ഫോക്ക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലാവ് ലിൻ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാരംഗം സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ അധ്യപകർക്കുള്ള ഉപഹാര സമർപ്പണം കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി.നിർമ്മലാദേവി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാനൂർ ഉപജില്ല വിദ്യാരംഗം സമാഹരിച്ച തുക പാനൂർ ഉപജില്ല വിദ്യാരംഗം കോ ഓർഡിലനേറ്റർ കെ എം സുനലനിൽ നിന്ന് എ .ഇ.ഒ. സി കെ സുനിൽ കുമാർ ഏറ്റുവാങ്ങി.വിദ്യാരംഗം ജില്ല കോ ഓർഡിലനേറ്റർ എം കെ വസന്തൻ ശില്പശാല വിശദീകരണം നടത്തി.ഡോ.ജാസിഗിഫ്റ്റും കുട്ടികളും തമ്മിൽ മുഖാമുഖം നടത്തി നിഴൽക്കൂത്തും തോൽപ്പാവക്കൂത്തും അരങ്ങേറി.സപ്തംബർ 21,22 -2019


നിഴൽക്കൂത്തും പാട്ടും കൂടുതൽ ചിത്രങ്ങൾ