രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വാർ‍ത്ത

  • ഗ്രന്ഥശാല
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.ലൈബ്രറി

ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന നല്ല ഒരു ലൈബ്രറിയും വായനാമുറിയും വിദ്യാലയത്തിനുണ്ട് പുസ്തകം വായിക്കാതെ അറിവുനേടുക പ്രയാസമാണ്. അറിവിന്റെ വിശാലമണ്ഡലത്തിലേക്ക് നമ്മെ നയിക്കുന്നത് വായനയാണ്. ക്ലശകരമായ ജീവിതത്തിൽ നമ്മെ സന്തോഷിപ്പിക്കുവാനും ആവേശം കൊള്ളി ക്കാനും ,കർമ്മോത്സുകരാക്കനും മഹത്തായ ഗ്രനഥങ്ങളുടെ പാരായണം സാധിക്കുന്നുവായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുകന്ന ലക്ഷ്യവുമായി വായനാവാരാചരണത്തിന്റെ തുടക്കത്തിൽ എന്റെ ജന്മദിനത്തിന് വിദ്യാലയത്തിലേക്ക് ഒരു കൊച്ചു പുസ്തകം എന്ന പദ്ധതി സ്കുളിൽനടപ്പാക്കി. വർഷാന്ത്യത്തിൽ ധാരാളം പുസ്തകങ്ങൾ കുട്ടികൾ സ്കൂളിലേക്ക് കൈമാറി.
വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു.

  • ഡിജിറ്റൽ ലൈബ്രറി

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യപകർക്കുമായി ഡിജിറ്റൽ ലൈബ്രറി സൗകര്യം ഒരുങ്ങി.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദിന്റെ സഹകരണത്തോടെയാണ് ലൈബ്രറി സംവിധാനം ഒരുങ്ങിയത്.പി.ടി.എ കമ്മിറ്റിയുടെയും മാനേജ്‍‍‍‍മെന്റിന്റയും നേതൃത്വത്തിൽ ആകെ ആറ്് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയത്.പുത്തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങള്ഡ ഉപയോഗപ്പെടുത്തി ഡിജിറ്റൽ ലൈബ്രറി സംവിധാനം ഒരുക്കിയത്.2020 ഫിബ്രുവരി മാസം 20ന് ലൈബ്രറി യുടെ ഉദ്ഘാടനം സൈനുൽ ആബിദീൻ നിർവ്വഹിച്ചു.5000ത്തോളം പുസ്തകങ്ങൾ ഇതിനകം ലൈബ്രറിയിൽ ശേഖരിച്ചിട്ടുണ്ട്
I I I I I