രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്പോർട്സ് ക്ലബ്ബ്
വിദ്യാർത്ഥിജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമുള്ളത്. അവരിലുള്ള ശാരീരികവും മാനസികവും, ആത്മീയവുമായ ഉത്ത മാശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത്. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'. അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.
കായികവിനോദങ്ങൾ മനസ്സിനും ശരീരത്തിനും ശക്തിപകരുന്നു. വ്യക്തിത്വവികസനത്തിനും, സംസ്കാരസമ്പന്നതയ്ക്കും അത് സഹായകമാകുന്നു. ബുദ്ധിക്ക് ഉണർവേകി കാര്യക്ഷമമായ പഠനത്തിനും കായികവിനോദങ്ങൾ സഹായിക്കുന്നു. വളർന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ ശരീരഘടനകൾ സമ്പുഷ്ടമാക്കുന്നതിന് കായിക വിനോദങ്ങൾ ഒരത്യാവശ്യ ഘടകം തന്നെ. കായികവിനോദങ്ങൾ വിദ്യാർത്ഥികളുടെ ബുദ്ധിയെ ചൈതന്യപൂർണ്ണവും പരിപക്വവുമാക്കുന്നു.
പാനൂർ ഉപജില്ല കായിക മേള 2023
പാനൂർ ഉപജില്ല കായിക മേളയിൽ സബ് ജൂനിയർ ജൂനിയർ സീനിയർവിഭാഗങ്ങളിൽ ഓവർ ഓാൾ ചാമ്പ്യൻഷിപ്പ് നേടിയ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ
![](/images/thumb/b/b5/14028_sp1.jpg/300px-14028_sp1.jpg)
സംസ്ഥാന കായികമേളയിലേക്ക് തെരഞ്ഞെടുക്ക്പ്പെട്ട അഭിമാന താരങ്ങൾ
![](/images/thumb/c/c9/14028_sp2.jpg/300px-14028_sp2.jpg)
അഭിമാന മുഹൂർത്തങ്ങൾ
![](/images/thumb/e/e1/14028_sp3.jpg/300px-14028_sp3.jpg)
![](/images/thumb/7/7a/14028_sp4.jpg/300px-14028_sp4.jpg)
![](/images/thumb/5/52/14028_sp5.jpg/300px-14028_sp5.jpg)
![](/images/thumb/3/30/14028_sp6.jpg/300px-14028_sp6.jpg)
2022_23 വർഷത്തെ നേട്ടങ്ങൾ=
സ്കൂൾ കായികമേള 2022-23 മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ കായികമേള - 2022 , 20-10-2022 വ്യാഴാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ നടന്നു. ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ 2001 മലേഷ്യയിൽ നടന്ന ജൂനിയർ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പ് നേടിയ മുൻ അന്താരാഷ്ട്ര ഹോക്കി താരം നിയാസ്. കെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അനിൽകുമാർ അദ്ധ്യക്ഷത വവഹിച്ചു സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത് ആശംസ അർപ്പിച്ചു. സ്കൂൾ പി ഇ ടി രമിത്ത് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് ചടങ്ങിന് മാറ്റ് കൂട്ടി. <align:justify">
![](/images/thumb/b/b3/14028_sp10.jpg/300px-14028_sp10.jpg)
![](/images/thumb/6/68/14028_sp9.jpg/300px-14028_sp9.jpg)
![](/images/thumb/0/03/14028_sp7.jpg/300px-14028_sp7.jpg)
![](/images/thumb/d/d5/14028_sp11.jpg/300px-14028_sp11.jpg)
![](/images/thumb/d/d1/14028_sp12.jpg/300px-14028_sp12.jpg)
![](/images/thumb/4/42/14028_sp13.jpg/300px-14028_sp13.jpg)
![](/images/thumb/4/4b/14028_sp8.jpg/300px-14028_sp8.jpg)
![](/images/thumb/d/df/Bnhgf543.jpg/210px-Bnhgf543.jpg)
- കബഡി ടൂർണമെന്റ്
പാനൂർ സബ് ജില്ലാ കബഡി ടൂർണമെന്റിൽ ബോയ്സ് ജൂനിയർ ,സീനിയർ വിഭാഗങ്ങളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.കണ്ണൂർ റവന്യൂ ജില്ല സീനിയർ ബോയ്സ് കബഡിയിൽ പാനൂർ ഉപജില്ലയെ പ്രതിനിധീകരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി ടീം രണ്ടാം സ്ഥാനം നേടി.കണ്ണൂർ റവന്യൂ ജില്ല ജൂനിയർ വിഭാഗം കബഡി മൽസരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺ കട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും പാനൂർ ഉപജില്ലയെ പ്രതിനിധികരിച്ച മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം നേടി.കബഡി ടൂർണമെന്റ് കൂടുതൽ ചിത്രങ്ങൾ
-
Caption1
-
-
-
-
-
-
എടയന്നൂർ ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന കണ്ണൂർ ജില്ല അസോസിയേഷൻ under 17 സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിലും വനിതാവിഭാഗത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം......
![]() |
![]() |
![]() |
2023_24 വർഷത്തെ നേട്ടങ്ങൾ'
കണ്ണൂർ ജില്ലാ സബ്‌ജൂനിയർ ബോൾ ബാഡ്മിന്റൺ ജില്ലയിൽ രണ്ടാം സ്ഥാനം