രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • 'അധ്യാപകദിനം

സെപ്റ്റംബർ 5ഭാരതത്തിന്റെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം.ഭാരതീയരായ നാം അധായപകദിനമായി കൊണ്ടാടുകയാണ്.നമ്മുടെ പ്രിയപ്പെട്ട അധ്യാപക ശ്രേഷ്ഠർക്ക് നമ്മുടെ സ്നേഹാദരവുകൾ അർപ്പിക്കാനുള്ള അവസരമായി ഈ ദിനം മാറ്റിവെച്ചിരിക്കുന്നു. കേവലം പാഠ പുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകിയ പ്രിയ അധ്യാപകരെ ഹൃദയപൂർവ്വം സ്മരിക്കുന്ന ദിവസം. ആശംസാകാർഡുകളും പൂക്കളും സമ്മാനങ്ങളും അധ്യായപകർക്ക് നൽകികൊണ്ട് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകദിനാഘോഷം കൊണ്ടാടി.കുട്ടികൾ തങ്ങളുടെ ഗുരുനാഥൻമാർക്കുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കുന്ന വിവിധ ദൃശ്യങ്ങൾ
I I