കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ

13:19, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun Peter KP (സംവാദം | സംഭാവനകൾ) (ഇൻഫോ ബോക്സ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ
വിലാസം
കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ പി.ഒ.
,
680664
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0480 2802108
ഇമെയിൽgghskodungallur@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23013 (സമേതം)
എച്ച് എസ് എസ് കോഡ്08024
യുഡൈസ് കോഡ്32070601402
വിക്കിഡാറ്റQ64090568
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1085
ആകെ വിദ്യാർത്ഥികൾ1085
അദ്ധ്യാപകർ45
ഹയർസെക്കന്ററി
പെൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ460
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആശ ആനന്ദ്
പ്രധാന അദ്ധ്യാപികലത ടി കെ
പി.ടി.എ. പ്രസിഡണ്ട്പി എച്ച് അബ്ദുൾ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന റഫീക്ക്
അവസാനം തിരുത്തിയത്
01-01-2022Arun Peter KP
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ. ആ കൊടുങ്ങല്ലൂരിന്റെ ഹൃദയസ്ഥാനത്ത് കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു ഇന്ന് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. പുരാതന ബുദ്ധമത കേന്ദ്രമായ, ചേരരാജവംശത്തിന്റെ തലസ്ഥാന നഗരമായ തിരുവഞ്ചിക്കുളം, ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിത്, സെന്റ് തോമാസ് കപ്പലിറങ്ങി എന്ന് വിശ്വസിക്കുന്ന അഴീക്കോട്, പോർട്ടുഗീസ്, ഡച്ച് ഭരണസിരാകേന്ദ്രമായിരുന്ന കോട്ടപ്പുറം കോട്ട... ഇങ്ങനെ ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളെയും വിശ്വാസികളെയും കൊടുങ്ങല്ലൂരിലേക്കാകർഷിക്കുന്ന ചരിത്രപ്രസിദ്ധമായ ഭരണി, താലപ്പൊലി മഹോത്സവങ്ങൾ കൊണ്ടാടുന്നത് ഈ വിദ്യാലയത്തിന് പരിസരത്ത് തന്നെയായതിനാൽ ഇവിടുത്തെ കുട്ടികൾ പുരാതന കൊടുങ്ങല്ലൂരിലെ ചരിത്രപരമായ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് നല്ല അറിവുള്ളവരാണ്

ക്രാങ്കന്നൂർ എലമെന്ററി സ്കൂൾ എന്ന പേരിൽ 1896 ൽ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന്റെ 'സത്രം ഹാൾ ' എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിൽ കൊച്ചി മഹാരാജാവ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ ഹൈന്ദവ വിഭാഗത്തിലെ കുട്ടികൾക്കായി സ്ഥാപിച്ച വിദ്യാലയമാണിത്. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് വിഭാഗങ്ങളാണ് സത്രം ഹാളിലെ ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഉയർന്ന ഫീസ് നൽകേണ്ടിയിരുന്നു. അതിനാൽ തന്നെ ആ വിഭാഗത്തിൽ സവർണ്ണ വിഭാഗത്തിലെ സമ്പന്ന വർഗ്ഗത്തിലെ കുട്ടികളാണ് പഠിച്ചിരുന്നത്. മലയാളം മീഡിയത്തിലെ കുട്ടികൾക്ക് ഫീസ് ഇളവ് അനുവദിച്ചിരുന്നു. പക്ഷേ കുട്ടികൾക്ക് മീഡിയം വ്യത്യാസമില്ലാതെ എല്ലാ വിഷയങ്ങളും പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, കണക്ക്, സംഗീതം, ചിത്രരചന, കരകൗശലം ഇങ്ങനെ വ്യത്യസ്ത മേഖലയിൽ കുട്ടികൾക്ക് പഠനം നടന്നിരുന്നു. അധ്യാപകർ പലരും ഹൈന്ദവ സമൂഹത്തിന് ഉന്നതകുല കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. പിന്നീട് ഉണ്ടായ സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് സത്രം നാളിലെ ഈ വിദ്യാലയത്തിലേക്ക് പ്രവേശനം നൽകി. കൂടുതൽ കുട്ടികൾ വിദ്യാലയത്തിലേക്ക് പ്രവേശനം വന്നപ്പോൾ സത്രം ഹാളിലെ സ്ഥലം മതിയാകാതെ വന്നതിനെ തുടർന്ന് 1925ൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂളിനെ മാറ്റി സ്ഥാപിച്ചു. ആ വർഷം തന്നെ എലമെന്ററി സ്കൂൾ എന്നത് ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1998-99 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ ഹയർ സെക്കന്റ് വിഭാഗം കൂടി അനുവദിച്ചു.ഇന്ന് പഴയ സമ്പ്രദായങ്ങൾ ആകെ മാറ്റം വന്നുവെങ്കിലും സത്രം ഹാളിൽ ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന, പെൺകുട്ടികൾക്ക് മാത്രം എന്ന സ്ഥിതി നിലനിർത്തിപ്പോരുന്നു.

കൊടുങ്ങല്ലൂരിലെ ജനങ്ങൾക്കിടയിൽ അന്ന് നിലനിന്നിരുന്ന അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരായി പോരാടി കേരള സമൂഹത്തിൽ പരക്കെ ത്തന്നെ പ്രശസ്തി നേടിയ മഹത് വ്യക്തിയാണ് കൊടുങ്ങല്ലൂർ ചിറക്കൽ കോവിലകത്തെ കുഞ്ഞിക്കുട്ടി തമ്പുരാട്ടി. കൊടുങ്ങല്ലൂരിന്റെ മക്കൾക്ക് അവർ നൽകിയ വിദ്യാഭ്യാസ സഹായങ്ങൾ വളരെ വലുതാണ്. കൊടുങ്ങല്ലൂരിന്റെ ഹൃദയമായ ഗവ. ഗേൾസ് സ്കൂളിൽ പഠനം പൂർത്തിയാക്കിയ അവർ പിൽക്കാലത്ത് കൊടുങ്ങല്ലൂരിന്റെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകി. ആ മഹത് വ്യക്തിയുടെ പേരിനാൽ ഗവ ഗേൾസ് സ്കൂൾ അറിയപ്പെടുന്നു. കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന പുതിയ നാമത്തിൽ ഈ വിദ്യാലയം അറിയപ്പെടുമ്പോൾ അതൊരു ചരിത്ര നിയോഗമായി. പകരം വക്കാനില്ലാത്ത ഒരനുഭൂതിയുടെ ഭാഗമായി കൊടുങ്ങല്ലൂരിലെ ഓരോ വ്യക്തികളും നമ്മളും.

1896 മുതൽ സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ:

-
2020-ഇപ്പോൾ ലത ടി കെ
2017-2020 സീനത്ത് ടി എ
2015-2017 സുജാത വി ജി
2013-2015 ജാസ്മി കെ എം
2010-2013 വത്സല എം
2009-2010 വത്സല
2007-2009 ഫാത്തിമ പി എം
2006-2007 ലിസ്സി എ
2004-2006 ടി വി ലളിത
1998-2001 വി കെ കുമാരിബായ്
1997-1998 എ എക്സ് വത്സ
1994-1997 സരസ്വതി പി
1993-1994 ടി നളിനി
1986-1991 എ രതി
1983-1986 പി വി ഓമനക്കുട്ടി
1979-1982 കൗമുദിഅമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എഡിറ്റോറിയ ബോർഡ്

  • അരുൺ
  • റസീന
  • മണി
  • ഫെബീന

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് കൊടുങ്ങല്ലുർ നഗരമദ്ധ്യത്തിൽ പൊലീസ് സ്റ്റേഷന് വടക്കുവശത്ത് സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം

{{#multimaps:10.229019,76.197755|zoom=10|width=500}}