നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം | |
---|---|
വിലാസം | |
പ്രമാടം മല്ലശ്ശേരി പി ഒ, , പത്തനംതിട്ട 689646 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 30 - 05 - 1949 |
വിവരങ്ങൾ | |
ഫോൺ | 04682335681 |
ഇമെയിൽ | netajihspramadom@gmail.com |
വെബ്‍സൈറ്റ് | http://netajihs.webs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38062 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആർ.ദിലീപ് |
പ്രധാന അദ്ധ്യാപകൻ | ജയകുമാർ. കെ |
അവസാനം തിരുത്തിയത് | |
30-11-2020 | 38062 1 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . 1949ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'
ചരിത്രം
വിദ്യാഭ്യാസം ഒരു തുടർപ്രക്രിയയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നാളെയുടെ വാഗ്ദാനങ്ങളെ സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന ഈ കലാലയത്തിന് സംക്ഷിപ്ത ചരിത്രം ഇവിടെ ചുരുളഴിയുന്നു. മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 69 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം *വിദ്യാധനം സർവ്വധനാൽ പ്രധാനം* എന്നതാണ്. 1949 മെയ് 30ന് യശ്ശശരീരനായ ആക്ലേത്ത് എം ചെല്ലപ്പൻ പിളള സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സി ഫിലിപ്പ് ആയിരുന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങളോ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം. പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ അഞ്ചേക്കർ വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ 68 അധ്യാപകരും അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും ഉണ്ട്. പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ 20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള 3 ഐടി ലാബുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ലൈവ് ആയി പരീക്ഷണങ്ങൾ കണ്ടു മനസിലാക്കുവാനും ഉതകുന്ന ഒരു സയൻസ് പാർക്ക്വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളിൽ അന്വേഷണ താല്പര്യം വളർത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ശാസ്ത്രതത്വ ങ്ങൾ പ്രയോഗത്തിലൂടെ മനസ്സിലാക്കുന്നതിനും ശാസ്ത്ര പാർക്ക് അവസരമൊരുക്കും. പ്രൈമറി മുതൽ സെക്കന്ററി വരെയുള്ള ശാസ്ത്രാശയങ്ങൾ പരിഗണിച്ചാണ് ശാസ്ത്ര പാർക്കിലേക്കുള്ള ഉപകരണങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്. ചലനം, കാന്തികത, വൈദ്യുതി, പ്രകാശം, ജ്യോതിശാസ്ത്രം, മർദ്ദം, താപം, ജീവശാസ്ത്രം എന്നിങ്ങനെ എട്ട് മേഖലകളിലെ ശാസ്ത്രാശയങ്ങളാണ് പരിഗണിച്ചിട്ടുള്ളത്. ഇതുൾക്കൊള്ളുന്ന ഉപകരണങ്ങളാണ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കുട്ടികളെ നിയോട്ടിക് ഇന്നവേറ്ററുകളാക്കി വളർത്തുക എന്ന ദർശനത്തോടെ അറ്റൽ ഇന്നവേഷൻ മിഷൻ ഈ സ്കൂളിൽ അറ്റൽ തിങ്കറീസ് ലബോറട്ടറി (എ.ടി.എൽ) സ്ഥാപിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾക്ക് STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, കണക്ക്) ആശയങ്ങൾ മനസിലാക്കാൻ അവസരം ഇവിടെ നിന്നും ലഭിക്കുന്നു. സയൻസ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഓപ്പൺ സോഴ്സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിൻ്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്നു.വിദ്യാർത്ഥികൾക്കിടയിൽ നൂതനാശയം കണ്ടെത്തി വളർത്തിയെടുക്കുന്നതിനും ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഇതിലൂടെ കഴിയുന്നു. കൂടാതെശാസ്ത്ര പരീക്ഷണങ്ങൾ ചെയ്ത് പഠിക്കുവാൻ സഹായകമായ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബോട്ടണി, സുവോളജി ലാബുകൾ പ്രവർത്തനസജ്ജമാണ്.
വിവിധ ഭാഷകളിൽ വ്യത്യസ്ത വിഷയങ്ങൾഉൾപ്പെടുന്ന 5000 ത്തിൽ പരം പുസ്തക ശേഖരം ഉള്ള വായനശാല ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് 2 കിണറും 45 പൈപ്പും നിലവിലുണ്ട്.കൂടാതെ ശുദ്ധജലം കുടിക്കുന്നതിനാവശ്യമായfilter സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്നതിന് അനുയോജ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കു വേണ്ടി 30 ടൊയ് ലെറ്റുകളോടു കൂടിയ വാഷ്റൂമുകൾ ക്യാമ്പസിനുള്ളിൽ തന്നെയുണ്ട്. പെൺകുട്ടികൾക്ക് ഉപയോഗശേഷം സാനിറ്ററി നാപ്കിൻ നശിപ്പിച്ചു കളയുന്നതിനുള്ള incinerator ടൊയ്ലറ്റിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് സഹായിക്കുന്ന 4 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു. കായിക പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനായി സ്കൂളിന് ഒരു ബാസ്കറ്റ് ബോൾ കോർട്ടും, ബാഡ്മിൻ്റൺ കോർട്ടും , വിശാലമായ ഒരു മൈതാനവും ഉണ്ട്. 1000 ത്തിൽ പരം കുട്ടികളെ ഉൾകൊള്ളിക്കാവുന്ന , റോളർ സ്കേറ്റിംഗ് പരിശീലനത്തിന് ഉതകുന്ന രീതിയിൽ ഉള്ള വിശാലമായ ഒരു ഓഡിറ്റോറിയം വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു.
-
ഹയർ സെക്കൻഡറി ബ്ളോക് ഉത്ഘാടനം
-
പുതിയ ബ്ലോക്ക്
-
കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
*എൻ. എസ്. എസ് (നാഷ്ണൽ സർവീസ് സ്കീം)
വിദ്യാർത്ഥികളിൽ സാമൂഹ്യ ക്ഷേമം എന്ന ആശയം വളർത്തുവാനും അത് വഴി വ്യക്തിത്വ വികസനം സാധ്യമാക്കാനും നാഷണൽ സർവീസ് സ്കീമിലൂടെ സാധിക്കുന്നു. കുട്ടികളിൽ നേതൃത്വപാടവം വളർത്താൻ സാധിക്കുന്നു. സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും മികച്ച പ്രവർത്തനങ്ങൾ എൻ എസ് എസ് യൂണിറ്റ് നടത്തി വരുന്നു. ലഹരി വിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം, സെമിനാർ എന്നിവയും രക്ത ദാന ബോധവൽക്കരണം, പൊതിച്ചോർ വിതരണം, ക്യാമ്പസ്സിലും പുറത്തും ഉള്ള ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷ തൈ നടീൽ, പച്ചക്കറിത്തോട്ട നിർമാണം വിത്ത് വിതരണം, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് നിർമാണം, നെൽകൃഷി വിത്ത് പാകലും കൊയ്ത്തും, സാന്ത്വന പരിചരണം എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. വാഴമുട്ടം ദത്തു ഗ്രാമമായി ഏറ്റെടുത്തിട്ടുണ്ട്. അവിടെ വർഷം തോറും ക്യാമ്പ് നടത്തുകയും വിവിധ പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്യുന്നു. 2015 മുതൽ nss യൂണിറ്റ് നേതാജി സ്കൂളിന്റെ ഭാഗം ആണ്. ഹയർ സെക്കന്ററി വിഭാഗം എക്കണോമിക്സ് അധ്യാപകൻ ശ്രീ അരുൺ മോഹൻ ആണ് പ്രോഗ്രാം കോർഡിനേറ്റർ.
* ഭൂമിത്ര സേന ക്ലബ്
സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ കീഴിലുള്ള ഭൂമിത്ര സേന ക്ലബ് 2018 മുതൽ സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുക,പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നിവ യാണ് ഭൂമിത്രസേന ക്ലബ് ലക്ഷ്യം വക്കുന്നത്. സ്കൂളിൽ ശലഭയോദ്യാന നിർമാണം, ഔഷധസസ്യതോട്ടനിർമാണം, പ്രകൃതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, സെമിനാറുകൾ, പക്ഷി നിരീക്ഷണം, പ്രകൃതി പഠന യാത്രകൾ എന്നിവ ക്ലബ്ബിന്റെ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ ആണ്. ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപിക ശ്രീമതി. ഗീതു. ടി. ആർ ആണ് ക്ലബ്ബ് കോർഡിനേറ്റർ.
* മാതൃഭൂമി സീഡ് ക്ലബ്
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്. ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.
* നല്ല പാഠം യൂണിറ്റ്
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപ്പര്യവും വർദ്ധിപ്പിക്കുന്ന മലയാള മനോരമയുടെ "നല്ല പാഠം" പരിപാടി നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ 2018 ൽ ആരംഭിച്ചു. സ്കൂളിനു സമീപത്തുള്ള ഏലായിൽ കൊയ്ത്തുത്സവത്തിൽ നല്ല പാഠം അംഗങ്ങൾ പങ്കാളികളായി. നേതാജി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയിൽ വിദ്യാർത്ഥികൾ വിത്ത് വിതച്ചു, ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തിയ വിദ്യാർത്ഥികൾ മികച്ച രീതിയിൽ വിളവെടുത്തത് നല്ല പാഠത്തിൻ്റെ വിജയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ തോരൻ ഫെസ്റ്റും, തെൻമല വനത്തിലേക്ക് നടത്തിയ പഠന യാത്രയും പ്ലാസ്റ്റിക് ശേഖരിച്ചതും നല്ല പാഠത്തിൻ്റെ പ്രവർത്തന നേട്ടങ്ങളാണ്. ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അദ്ധ്യാപിക വിദ്യ.പി. പ്രോഗ്രാം കോർഡിനേറ്റർ ആണ്.
* സൗഹൃദ ക്ലബ്
വിദ്യാർഥീ കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കന്ററി വകുപ്പ് നേതാജി ഹയർ സെക്കന്ററി വിഭാഗത്തിന് 2019 ൽ സൗഹൃദ യൂണിറ്റ് അനുവദിച്ചു. കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹിക, കായിക നിപുണതകൾ മെച്ചപ്പെടുത്തുക, അതിലൂടെ അവരുടെ കൗമാര കാലഘട്ടം പക്വതയാർന്നതാക്കുക, കുട്ടികളുടെ പ്രശ്നങ്ങൾ ഒളിക്കാതെ ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുക തുടങ്ങിയവ ആണ് ഇതിന്റെ ലക്ഷ്യങ്ങൾ. ഇതോടൊപ്പം എന്നും കുട്ടികൾക്ക് താങ്ങും തണലുമായ് നിൽക്കാൻ രക്ഷിതാക്കളെ സജ്ജരാക്കാനും സാധിക്കുന്നു. ശ്രീമതി റ്റാലിൻ എലിസബത്ത് ജോർജ് ക്ലബ് കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.
* കരിയർ ഗൈഡൻസ് ആൻഡ് ഫോക്കസ് പോയിന്റ്
പ്ലസ് ടു പഠനത്തിന് ശേഷം തൊഴിൽപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് പ്രോഗ്രാം. 2018 ൽ നേതാജി ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ യൂണിറ്റ് ആരംഭിച്ചു. ഓരോ സ്ട്രീമിനും പ്രത്യേകം സെമിനാറുകൾ, മാർഗനിർദേശങ്ങൾ, കൗൺസിലിങ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു. കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക ശ്രീമതി നീതു എസ് പ്രോഗ്രാം കോർഡിനേറ്റർ ആണ്.
* സ്കൗട്ട് & ഗൈഡ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ജൂണിയർ റെഡ്ക്രോസ്
* ക്ലാസ് മാഗസിൻ
-
ബാഗ് ലെസ് ക്യാമ്പസ്
-
-
-
-
-
നേർക്കാഴ്ച്ച - വർണ്ണ വിസ്മയങ്ങൾ (Hima P Das)
-
നേർക്കാഴ്ച്ച - എൻ്റെ സ്വപ്നങ്ങൾ (Hima P Das)
-
നേർക്കാഴ്ച്ച - Covid Warriors (Hima P Das)
-
നേർക്കാഴ്ച്ച - പ്രകൃതിയുടെ വർണ്ണങ്ങൾ (Hima P Das)
-
നേർക്കാഴ്ച്ച - The coloured wings of Angel (Hima P Das)
-
നേർക്കാഴ്ച്ച - കോവിഡ് കാലത്തെ ജാഗ്രതാ (Hima P Das)
-
നേർക്കാഴ്ച്ച - കോവിഡ് കാലത്തെ മാലാഖമാർ (Hima P Das)
-
നേർക്കാഴ്ച്ച - ആരോഗ്യവും ശുചിത്വവും (Hima P Das)
-
നേർക്കാഴ്ച്ച - ആരോഗ്യം സമ്പത്ത് (Hima P Das)
-
നേർക്കാഴ്ച്ച - കോവിഡ് കാലത്തെ വിജനവീഥി (Hima P Das)
മാനേജ്മെന്റ്
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാ ദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ, സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ, പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു . റിട്ട. അധ്യാപകൻ കൂടിയായ ശ്രീ. ബി. രവീന്ദ്രൻ പിള്ളയാണ് ഇപ്പോഴത്തെ മാനേജർ.
-
വിദ്യാഭ്യാസ വകുപ്പിൽ നിന്നും ആദരം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1950-1963 | ശ്രീ.സി ഫിലിപ്പ് |
963-1988 | ശ്രീ.കെ .കെ സോമശോഖരൻ |
1988-1988 | ശ്രീ.സി കെ മാത്തുണ്ണി |
1988-1992 | ശ്രീ..ത്രിവിക്രമൻ നായർ |
1992-1995 | ശ്രീമതി.മേരിജോൺ |
1995-1996 | ശ്രീമതി.ആനന്ദവല്ലിയമ്മ |
1996-1996 | ശ്രീമതി.പാറുക്കൂട്ടിയമ്മാൾ |
1996-1999 | ശ്രീ വി ശശികുമാർ |
1999-2000 | ശ്രീ ആർ മൂരളീധരൻ ഭട്ടതിരി |
2000-2001 | ശ്രീ എ. ഇ. ഗീവർഗീസ് |
2001-2002 | ശ്രീ ജെ പ്രസന്ന കുമാർ |
2002-2007 | ശ്രീ എൻ കെ മുരളീധരൻ |
2007-2014 | ശ്രീമതി. പി. എ. മോളിക്കുട്ടി |
2014-2016 | ശ്രീ.മോഹൻ കെ ജോർജ് |
2016-2018 | ശ്രീ.എൻ. രവികുമാർ |
2018- | ശ്രീ.ജയകുമാർ. കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റോബി൯പീറ്റ൪ (ഗ്രാമപഞ്ചായത്ത് പ്രസിഡ൯ഡ്)
- വർഗ്ഗീസ് പി തോമസ് (ഡി. വൈ.എസ്. പി)
- ഡോ. എൽദോ ഈശോ ഉമ്മൻ (മെഡിസിൻ)
- ഹാപ്പി ജീ നായർ (പൈലറ്റ്)
- ഡോ. അനുജ തങ്കപ്പൻ (മെഡിസിൻ)
- ഡോ. ലക്ഷ്മി പണിക്കർ (മെഡിക്കൽ ഓഫീസർ)
|} |}
മികവുകൾ
2019 -20 നേതാജി ഹയർ സെക്കൻ്ററി സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവിൻ്റെ വർഷമായിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാകത്തക്കവിധത്തിലുള്ള പ്രവർത്തനമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂൾ കാഴ്ചവെച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിൽ 240 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയവും 53 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനം നേടിക്കൊടുത്തു. ശാസ്ത്രമേളകളിലും വിവിധ മത്സര പരീക്ഷകളിലും യുവജനോത്സവങ്ങളിലും കായിക രംഗത്തും അഭിമാനകരമായ വിജയം നേടാൻ കഴിഞ്ഞു.
ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ സബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗം 4 ഇനങ്ങളിലായി 8 കുട്ടികൾ പങ്കെടുത്തു. ഇതിൽ 3 ഇനങ്ങൾ (പ്രോജക്ട്, സ്റ്റിൽ, ഇംപ്രൊ വൈസ്ഡ്) ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല മത്സരങ്ങളിൽ നിന്നും 2 ഇനങ്ങൾ (പ്രോജക്ട്, സ്റ്റിൽ) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ ജില്ലാതലത്തിൽ മത്സരിച്ച സയൻസ് ഡ്രാമ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . സംസ്ഥാന തലത്തിൽ ഡ്രാമ എ ഗ്രേഡ് കരസ്ഥമാക്കി. നേതാജിയിലെ അധ്യാപകനായ ശ്രീ മനോജ് സുനി സാറിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച നാടകത്തിൽ 8 കുട്ടികളാണ് പങ്കെടുത്തത്.
സംസ്ഥാന തല മത്സരത്തിൽ പ്രോജക്ട്, സ്റ്റിൽ ഇവയ്ക്ക് എ ഗ്രേഡ് ലഭിച്ചു. ശാസ്ത്ര മേളയുമായി ബന്ധപ്പെട്ട് നടത്തിയ സി വി രാമൻ പേപ്പർ പ്രെസൻ്റേഷനിൽ അനുഷ വി ദാസിന് എ ഗ്രേഡ് ലഭിച്ചു. ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത കുട്ടികൾക്ക് ബി ഗ്രേഡ് ലഭിച്ചു. കൂടാതെ ഇൻവെസ്റ്റ് ഗേറ്ററി പ്രോജക്ട് വിഭാഗത്തിൽ നോയ്മി ബെന്നി എ ഗ്രേഡ് കരസ്ഥമാക്കി. ഊർജോത്സവുമായി ബന്ധപ്പെട്ട് നടന്ന ജില്ലാതല മത്സരങ്ങളിൽ സാനിയ ,ലക്ഷ്മി ദിലീപ് എന്നിവർ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപന്യാസ മത്സരത്തിൽ സ്വാതി സുനിലും കാർട്ടൂൺ മത്സരത്തിൽ അജേഷ് കൃഷ്ണയും പങ്കെടുത്ത് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നാഷണൽ സയൻസ് ഡേയോടനുബന്ധിച്ച് ബി.ആർ.സിയിൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ അഭിജിത്ത് .പി.പ്രദീപ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.സബ് ജില്ലാതല ശാസ്ത്ര രംഗം കോന്നിയിൽ വച്ച് നടത്തപ്പെട്ടു. കുട്ടികൾ പങ്കെടുക്കുകയും ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജില്ലയിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്ത് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു. മലേറിയ - ഡെങ്കു വാരാചരണത്തിൻ്റെ ഭാഗമായുള്ള ക്വിസ് മത്സരത്തിൽ ലക്ഷ്മി ദിലീപ് പങ്കെടുക്കുകയും താലൂക്ക്തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയാവുകയും ചെയ്തു.
ശാസ്ത്ര മേളയിൽ സബ് ജില്ലാ തലത്തിൽ യു പി വിഭാഗം പ്രോജക്ട് , സ്റ്റിൽ മോഡൽ എന്നിവയ്ക്ക് ഒന്നാം സ്ഥാനവും ഇപ്രൊവൈസ്ഡ് രണ്ടാം സ്ഥാനവും വർക്കിംഗ് മോഡലിനു മൂന്നാം സ്ഥാനവും കരസ്ഥമാക്കി ഓവറോൾ നേടി.
യു.പി വിഭാഗംഊർജ്ജോത്സവുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ തല മത്സരത്തിൽ അഭിനവ് കൃഷ്ണ കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും അ ർജ്ജുൻ , ആൻ മേരി മാത്യൂസ് എന്നിവർ ക്വിസ് മത്സരങ്ങളിൽ വിജയികളാകുകയും ചെയ്തു. ജില്ലാ ഉപന്യാസമത്സരത്തിൽ അഞ്ജിത ഒന്നാംസ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തിലും പങ്കെടുത്ത് സമ്മാനാർഹയായി. സബ് ജില്ലാതല ശാസ്ത്രരംഗം പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുകയും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മേഖലാതല യുറീക്കാ വിജ്ഞാന പരീക്ഷയിൽ മാളവികയും അഞ്ജിതയും വിജയികളായി
2019-20 U.S.S വിജയികൾ 1) മാളവിക അജിത് 2) ശ്രീപ്രിയാ രാജേഷ് ശ്രീ പ്രിയ രാജേഷ് - ഗിഫ്റ്റഡ് അവാർഡ്
ഗണിത ശാസ്ത്രമേളയിൽ സബ് ജില്ലാതലത്തിൽ HS വിഭാഗം 13 ഇനങ്ങളിൽ പങ്കെടുത്തു. അതിൽ 8 കുട്ടികൾ ജില്ലാതല മൽസരത്തിന് അർഹരായി. ഗണിത ശാസ്ത്ര ക്വിസ് മൽസരത്തിൽ ജില്ലാതലത്തിൽ ഏണസ് റ്റോ എസ് ടോം രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹത നേടി.സംസ്ഥാന തലത്തിൽ എട്ടാംസ്ഥാനം നേടുകയും ചെയ്തു. രാമാനുജൻ പേപ്പർ പ്രെസൻ്റേഷനിൽ അഞ്ജലി എ , സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ A grade നേടുകയും ചെയ്തു. സാമൂഹ്യശാസ്ത്ര മേളയിൽസബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗം 6 ഇനങ്ങളിലായി 8 കുട്ടികൾ പങ്കെടുത്തു.സബ്ജില്ലാ ശാസ്ത്രമേള യിൽ സാമൂഹ്യശാസ്ത്രമേളക്ക് ഓവറോൾ ലഭിക്കുകയും ചെയ്തു. ഇതിൽ 3 ഇനങ്ങൾ (സ്റ്റിൽ മോഡൽ, ക്വിസ്, പ്രസംഗം ) ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ശാസ്ത്രരംഗം സോഷ്യൽ സയൻസ് വിഭാഗത്തിൽ അഞ്ജന സന്തോഷ് പങ്കെടുത്തു. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനായി സെലക്ഷൻ ലഭിച്ചെങ്കിലും കൊറോണ വിതച്ച ഈ പ്രതിസന്ധിഘട്ടത്തിൽ മത്സരത്തിൽ പങ്കെടുക്കാനായില്ല.
കോന്നി ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നേതാജിയുടെ ലക്ഷ്മി ദിലീപ് Std 9, അർജുൻ ജി നായർ std 7
മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനത്തോട് അനുബന്ധിച്ച് കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് നടത്തിയ പ്രജ്ഞ 2019 സ്റ്റേറ്റ് ലെവൽ ക്വിസ് കോമ്പറ്റീഷനിൽ നേതാജി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും അഭിജിത്ത് പി പ്രദീപും ഗോവിന്ദ് കൃഷ്ണൻ ജെ യും പങ്കെടുത്തു. ഹൈസ്കൂൾ വിദ്യാർഥികൾക്കായി കേരള നടപ്പിലാക്കിയ അമൃതകിരണം മെഡിക്കൽ ഐക്യൂ മത്സരത്തിൽ ഒന്നാം സ്ഥാനം നേതാജിയുടെ ഗൗരി കൃഷ്ണയ്ക്കും ലക്ഷ്മി ദിലീപിനും ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം വളരെ ഭംഗിയായി നടന്നു പോകുന്നു. ലിറ്റിൽ കൈറ്റ്സ് ലേക്ക് വരുന്നതിനു കുട്ടികളിൽ വളരെയധികം താല്പര്യമുണ്ട് . കഴി കഴിഞ്ഞ വർഷം സ്റ്റേറ്റ് ലെവലിൽ വരെ നമുക്ക് കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019 ൽ നമ്മുടെ സ്കൂളിന് ജില്ലാതലം രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിലും കുട്ടികളുടെ സജീവസാന്നിധ്യം ഉണ്ട്. ജില്ലയിൽ നിന്നും സ്റ്റേറ്റ് ലെവലിലേക്ക് നമുക്ക് കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു. ഏണസ്റ്റോ എസ് ടോം എന്ന വിദ്യാർത്ഥി സ്റ്റേറ്റ് ലെവലിൽ പങ്കെടുത്തത് അഭിമാനകരമായ നേട്ടമാണ്.
ജില്ലാ ശാസ്ത്ര നാടകമത്സരം ഒന്നാം സ്ഥാനം നേതാജിയ്ക്ക്
സംസ്ഥാന നാടകമത്സരം A ഗ്രേഡ് നേതാജി എച്ച്എസ് ന്
കോന്നി ഉപജില്ല ശാസ്ത്രമേളയിൽ യുപി വിഭാഗത്തിലും ഹെെസ്ക്കൂൾ വിഭാഗത്തിലും ഓവറോൾ നേതാജിയ്ക്ക്
പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്രമേള ഓവറോൾ നേതാജിയ്ക്ക് .
തൃശൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹെെസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത്
കലാരംഗത്തും മികവ് പുലർത്തുവാൻ നേതാജി ഹയർ സെക്കൻ്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്..ലഹരി വിരുദ്ധ ദിനത്തിൽ 21 കുട്ടികൾ പങ്കെടുത്ത പെയിന്റിംഗ് പ്രദർശനം നടത്തി. ലക്ഷ്മി പ്രിയ, സ്നേഹ.എസ്.നായർ എന്നിവരുടെ പെയിന്റിംഗുകൾ എക്സൈസ് ഡിപ്പാര്ട്ട്മെൻറിനു കൈമാറി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നേതാജിയിൽ വെച്ചു നടത്തിയ പോസ്റ്റ് കാർഡ് ചിത്രരചനാ മത്സരത്തിൽ 60-ൽപരം കുട്ടികൾ പങ്കെടുത്തു.ശിശുക്ഷേമ സമിതി കോഴഞ്ചേരിയിൽ വച്ചു നടത്തിയ ജില്ലാ കലോത്സവത്തിൽ ഭരതനാട്യം, നാടോടി നൃത്തം,ക്വിസ്സ്, ചിത്രരചന, എന്നിവയിൽ കുട്ടികൾ ഒന്നാം സ്ഥാനം നേടി.തുടർന്ന് തിരുവനന്തപുരത്തു വച്ച് സംസ്ഥാന തലത്തിൽ നടന്ന ക്വിസ്സ് മത്സരത്തിൽ ലക്ഷ്മി ദിലീപ് പങ്കെടുത്തു.വി കോട്ടയത്തു വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിൽ ചിത്രരചന പെൻസിൽ, ജലച്ചായം എന്നിവയിൽ Up, Hട വിഭാഗങ്ങളിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കവിതാ രചന ഇംഗ്ലീഷ് Hട, കുച്ചുപ്പുടിHട, മോഹിനിയാട്ടം Hട, ഭരതനാട്യംHs, മോണോ ആക്ട് Hട മിമിക്രിHs എന്നിവയിലും ഒന്നാം സ്ഥാനത്തെത്തി. റാന്നി MSHSSൽ വച്ചു നടന്ന ജില്ലാ കലോത്സവത്തിൽ ഇവർ പങ്കെടുത്തു. ചിത്രരചനയിൽ ലക്ഷ്മിപ്രിയ ഒന്നാം സ്ഥാനവും മോണോ ആക്ടിൽ ഹരിശ്രീ രണ്ടാം സ്ഥാനവും നേടി. കാസർഗോഡ് വച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ ലക്ഷ്മിപ്രിയ വി. പങ്കെടുത്തു. വിവിധ ഡിപ്പാർട്ട് മെന്റുകളും സംഘടനകളും നടത്തിയ ചിത്രരചനാ മത്സരങ്ങളിൽ ലക്ഷ്മിപ്രിയ വി, സ്നേഹ എസ് നായർ എന്നിവർ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഉപന്യാസം,ക്വിസ് എന്നിവയിൽ ലക്ഷ്മി ദിലീപ് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തി. ശിശുക്ഷേമ വകുപ്പ് വർണ്ണോത്സവം 2019 നടന്ന ജില്ലാതല പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം, അരുന്ധതി, പ്രമാടം നേതാജി സ്കൂൾ VI th സ്റ്റാൻഡേർഡ്.
കായിക രംഗത്തും മികവുകൾ നേടിയിട്ടുണ്ട്.സബ് ജില്ല അത് ലറ്റിക്ക് മത്സരങ്ങളിൽ ചാമ്പ്യന്മാർ. റവന്യൂ ജില്ല സ്റ്റേറ്റ് അത് ലറ്റിക്ക് മീറ്റുകളിൽ മികച്ച പങ്കാളിത്തം... ഗയിംസ് ഇനങ്ങളായ വോളിബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് , സൈക്കിൾ പോളോ ,ബാഡ്മിൻ്റൺ ,ചെസ്സ് എന്നീ ഇനങ്ങളിൽ വിവിധ വർഷങ്ങളിൽ ജില്ലാ ചാമ്പ്യന്മാർ സംസ്ഥാന തലത്തിൽ സെലക്ഷൻ . 2019 ൽ സ്പയിനിൽ നടന്ന world roller skating championship ൽ അഭിജിത്ത് അമൽ രാജ് എന്ന കുട്ടി ഗോൾഡ് മെഡൽ നേടിലോക ചാമ്പ്യനായി .ബാഴ്സിലോണയിൽ ഭാരതത്തിന്റെ പതാക വാനിൽ ഉയർത്തി അഭിജിത്ത് അമൽ രാജ് +2 വിദ്യാർത്ഥി.ആയോധനകലകളായ കരാട്ടെ, തായ്ക്കൊണ്ടൊ ഇനങ്ങളിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. തിരുവല്ല മർത്തോമ കോളേജിൽ നടന്ന മുൻ എം.എൽ.എ ഉമ്മൻ തലവടി സ്മാരക ഇന്റർ സ്ക്കൂൾ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നേതാജി റണ്ണറപ്പ് കിരീടം' നേടി. മാൻ ഓഫ് ദ മാച്ചായി ഹരിക്യഷ്ണ .ബി യും ബെസ്റ്റ് ബാറ്റ്സ്മാനായി അജിൻ എസ്സും തെരഞ്ഞെടുക്കപ്പെട്ടു.
സ്വാതന്ത്ര്യദിന പരേഡിൽ നേതാജിയുടെ മൂന്ന് സേനാ വിഭാഗത്തിനും ഒന്നാം സ്ഥാനം നേടി.
പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനപരേഡിൽ സ്ക്കൗട്ട് റെഡ്ക്രോസ് വിഭാഗത്തിന് ഒന്നാം സ്ഥാനവും ഗെെഡ്സ് ട്രൂപ്പിന് രണ്ടാം സ്ഥാനവും ലഭിച്ചു.
2020-21 ലെ മികവ്
മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ISRO യും മലയാള മനോരമയ പഠിപ്പുരയും ചേർന്ന് നടത്തിയ സയൻസ് ഫിഷൻ രചനാ മത്സരത്തിൽ 5000 പേരിൽ നിന്ന് 7 C യിലെ എം.എസ്.അരുന്ധതിയെ തെരഞ്ഞെടുത്തു.
നേതാജി ഹയർ സെക്കൻററി സ്കൂളിൽ 8Dയിൽ പഠിക്കുന്ന ആകാശ്.എസ്സ് എന്ന കുട്ടി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാർഹനായി. മത്സര ഇനങ്ങൾ - സ്ഥാനം
1)MQ quiz conducted by Malayala Manorama : Cash prize
2)ജവഹർ ബാലമഞ്ച് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സപ്താഹ് വാരാഘോഷത്തോട് അനുബന്ധിച്ചു നടന്ന ജില്ലാ തല ക്വിസ് മത്സരം :2nd Prize
3)AKSTU ജനയുഗം സഹപാഠി ക്വിസ് (അറിവുത്സവം ) മത്സരം HS കോന്നി സബ്ജില്ലാതലം :1st prize
4)കോന്നി ലോക്കൽ അസോസിയേഷൻ നടത്തിയ സബ്ജില്ലാതല ക്വിസ് മത്സരം :2 nd prize
5)ശിശുദിനാഘോഷത്തോടനുബന്ധിച്ച് HSSTA സംസ്ഥാന തലത്തിൽ നടത്തിയ ഉപന്യാസ മത്സരം: 3rd Prize
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പ്രമാടം നേതാജി ഹൈസ്കൂളിൽ 2020-21 നടന്ന ദിനാചരണങ്ങൾ
ജൂൺ
ജൂൺ 5 ലോക പരിസ്ഥിതി ദിനം , പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതിക്ക് അനുകൂലമായ നടപടികൾ കൈക്കൊള്ളുന്നതിനുമാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . പരിസ്ഥിതി സൗഹൃദ ബാഗ് നിർമ്മാണം | പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടിരുന്നു. ജൂൺ 12, ലോക ബാലവേലവിരുദ്ധ ദിനമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസ്സപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള അവസരം തുടങ്ങിയ ബാലാവകാശങ്ങൾ പൂർണമായി ലംഘിക്കുന്നതുമായ സാമൂഹികവിപത്താണ് ബാലവേല. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ട ബോധവത്കരണ online ക്ലാസ്സുകൾ നടത്തി. June 19: ഗ്രന്ഥശാലാസംഘത്തിൻറെ സ്ഥാപകനായ പി.എൻ. പണിക്കർ മലയാളികൾക്ക് വായനയുടെ വഴികാട്ടിയാണ്. അദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് ഒരാഴ്ച വായനാ 19 മുതൽ 25 വരെ വായനാവാരമായി ആചരിച്ചു. വായനാ വാരത്തോടനുബന്ധിച്ച് ഓൺലൈൻ മീറ്റിംഗിലൂടെ വി. എൻ പണിക്കരുടെ സന്ദേശമായ വായിച്ചുവളരുക എന്ന പ്രതിജ്ഞ കുട്ടികൾക്ക് ഹെഡ് മാസ്റ്റർ ചൊല്ലി കൊടുക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സ്കൂളുകളിൽ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദന ചടങ്ങും നടന്നിരുന്നു. June 21 , ലോക യോഗ ദിനം : യോഗാ ദിനത്തിൽ കുട്ടികൾക്കായി വിവിധ ബോധവത്കരന്ന ക്ലാസ്സുകൾ നടന്നിരുന്നു. യേഗാദിനത്തിന്റെ പ്രാധാന്യം യോഗ ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനം തുടങ്ങിയ അറിവുകൾ കുട്ടികൾക്ക് നൽകി. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം : വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമായി മാനവരാശിയെ കാർന്നു തിന്നുന്ന ലഹരിക്കെതിരായി ഈ ദിനം ജനത ആചരിക്കുന്നു. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കതിരെ അന്താരാഷ്ട്ര തലത്തിൽഒരു ഓർമ്മപ്പെത്തലായി June 26 ലേക ലഹരിവിരുധ ദിനമായി ആചരിക്കന്നു . കുട്ടികളേയും സമൂഹത്തെയും ബോധവത്കരിക്കാനായി പ്രത്യേക വെബനാർ ക്ലാസ്സുകൾ, പോസ്റ്റർ നിർമാണം ,പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപിച്ചിരുന്നു.
ജൂലൈ
ജൂലൈ 5 ബഷീർ അനുസ്മരണം ( ചരമദിനം). നേതാജി സ്കൂളിലെ വിവിധ ക്ലാസ് കളിലെ വാട്ട്സ് അപ്പ് കൂട്ടായ്മയിൽ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, അദ്ദേഹത്തിൻ്റെ ഭാഷാശൈലിയുടെ പ്രത്യേകതകൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പ്രസംഗം, വായനാ കുറിപ്പ് തയ്യാറാക്കൽ, ചിത്രരചന, ക്വിസ് മത്സരം എന്നിവ നടന്നു.കൂടാതെ 9-ാം ക്ലാസിലെ കുട്ടികൾക്ക് പഠിക്കാനുള്ള ബഷീറിൻ്റെ ഓർമ്മക്കുറിപ്പായ അമ്മ എന്നപാഠത്തെ അടിസ്ഥാനമാക്കി മലയാള അദ്ധ്യാപകനായ മനോജ് സുനിസാർ നാടകീയ ശബ്ദരേഖ തയ്യാറാക്കി ആവിഷ്ക്കരിച്ചു . ജൂലൈ 21-ചാന്ദ്ര ദിനം. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ്, ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം എന്നിവ ഓൺലൈൻ കൂട്ടായ്മയിലൂടെ നടത്തി. ജൂലൈ 26-കാർഗിൽ വിജയ ദിനം. സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ, സന്ദേശം അടങ്ങിയ പോസ്റ്റർ, പ്ലക്കാർഡ് ഇവതയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. ജൂലൈ 27-അബ്ദുൾ കലാം ചരമ ദിനം. 8,9ക്ലാസ്സിലെ കുട്ടികൾ അബ്ദുൾ കലാമിന്റെ ജീവചരിത്രകുറിപ്പ്, അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡ് എന്നിവ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
ഓഗസ്റ്റ്
സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6- ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം ,ഓഗസ്റ്റ് 15-സ്വാതന്ത്യദിനം ഇവ നടത്തപ്പെട്ടു ഓൺലൈൻ ആയി നടത്തിയ ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണ മത്സരങ്ങളിൽ യു.പി, എച്ച്. എസ് വിഭാഗം കുട്ടികൾ പങ്കെടുത്തു. ഹിരോഷിമ ദിനത്തിൽ സ ഡോക്കോസാക്കി കൊക്കുകൾ ഉണ്ടാക്കി ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു." യുദ്ധം മാനവരാശിയെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ ഉപന്യാസം നടത്തി. ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ക്വിറ്റ് ഇന്ത്യാ സമരമെന്നും 1942ൽ നടന്ന ഈ സമരത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. ഓഗസ്റ്റ് 15 സ്വാതന്ത്യദിനത്തിൽ പ്രസംഗം , ദേശഭക്തി ഗാനം, ഉപന്യാസ മത്സരങ്ങൾ നടത്തി.
സെപ്റ്റംബർ
സെപ്റ്റംബർ 5- ദേശീയ അദ്ധ്യാപക ദിനം : ദേശീയ അദ്ധ്യാപക ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പ് വഴി സന്ദേശങ്ങൾ അയക്കുകയും ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിക്കുകയും ഓൺലൈനായി പ്രസംഗങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ അദ്ധ്യാപകരുടെ ഫോട്ടോകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കി ഗ്രൂപ്പിൽ ഇടുകയും ചെയ്തു. സെപ്റ്റംബർ 8- ലോക സാക്ഷരതാ ദിനം: ലോക സാക്ഷരതാ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ഗ്രൂപ്പിൽ കൈമാറി. സെപ്റ്റംബർ 14- ദേശീയ ഹിന്ദി ദിനം: ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഹിന്ദിയിലുള്ള പോസ്റ്ററുകൾ നിർമിച്ചു. ഹിന്ദി പ്രസംഗങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു. സെപ്റ്റംബർ 16- ഓസോൺ ദിനം: ഈ വർഷത്തെ ഓസോൺ ദിന സന്ദേശം: 'ജീവന് ഓസോൺ'. സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, മുദ്രാ ഗീതങ്ങൾ, ക്വിസ് മത്സരം, സെമിനാറുകൾ എന്നിവ നടത്തി. സെപ്റ്റംബർ 29- ലോക ഹൃദയ ദിനം: ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ ഹൃദയ ദിനവുമായി ബന്ധപ്പെട്ട് ഹൃദയത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചുമുള്ള സെമിനാറുകൾ സംഘടിപ്പിച്ചു.
ഒക്ടോബർ
ഒക്ടോബർ 2 - ഗാന്ധിജയന്തി : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ദേശീയ സേവാദിനമായും അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നു. ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം ഇവ ഓൺലൈനായി സംഘടിപ്പിച്ചു.കുട്ടികൾ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു.ഗാന്ധി സൂക്തങ്ങൾ കുട്ടികളുടെ വാട്സ് ആപ്പ് കൂട്ടായ്മകളിൽ അയച്ചു. ഒക്ടോബർ 4 - 10 ബഹിരാകാശ വാരം : ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആചരിക്കുന്നു . അതിൻ്റെ ഭാഗമായി ഐ.എസ്.ആർ.ഒ യുടെ നേതൃത്വത്തിൽ 'റീച്ച് ഔട്ട് റ്റു സ്റ്റുഡൻ്റ്സ് ' എന്ന പേരിൽ നടത്തിയ ഓൺലൈൻ പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. റോക്കറ്റ് നിർമ്മാണം, വിക്ഷേപണം, പ്രവർത്തനം എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുടെ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് വിജ്ഞാനപ്രദവും ചിന്തോദ്വീപകവുമായിരുന്നു. ഐ.എസ്.ആർ.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ 5 - ലോക അദ്ധ്യാപക ദിനം: അദ്ധ്യാപകരോടുള്ള ആദരസൂചകമായി ഒക്ടോബർ 5 ന് ഓൺലൈൻ സന്ദേശങ്ങൾ തയാറാക്കിയും പോസ്റ്ററുകൾ നിർമ്മിച്ചും കുട്ടികൾ ഈ ദിനം ആഘോഷിച്ചു .കൈൻ മാസ്റ്റർ ആപ്ലിക്കേഷൻ ഉപയോഗിച്ച് കുട്ടികൾ വീഡിയോ നിർമ്മിച്ചു. ഒക്ടോബർ - 15 ലോക വിദ്യാർത്ഥി ദിനം: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. ശാസ്ത്ര- സാങ്കേതിക - രാഷ്ട്രീയ മേഖലകളിൽ അദ്ദേഹത്തിൻ്റെ സംഭാവനകളെ ഓർമ്മിക്കുന്ന ഒരു ദിനം കൂടിയാണിത്.അബ്ദുൾ കലാമിൻ്റെ മഹത് വചനങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. കലാമിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ.യും മനോരമ പഠിപ്പുരയും ചേർന്നു നടത്തിയ സയൻസ് ഫിക്ഷൻ രചനാ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. 7-ാം ക്ലാസിൽ പഠിക്കുന്ന എം.എസ് .അരുന്ധതി 3 - )o സ്ഥാനം കരസ്ഥമാക്കി . ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം: ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ രീതി, ഭക്ഷണം പാഴാക്കാതിരിക്കൽ എന്നീ വിഷയങ്ങളിൽ ടീച്ചേഴ്സ് വാട്സ് ആപ്പ് കൂട്ടായ്മ വഴി ബോധവത്ക്കരണം നടത്തി.
നവംബർ
നവംബർ 1, കേരളപ്പിറവി - കേരള സംസ്ഥാനം രൂപീകരിച്ച നവംബർ 1ആണ് കേരളപ്പിറവി. Covid 19 എന്ന മഹാമാരി പിടിപെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മത്സരങ്ങൾ എല്ലാം online ആയി നടത്താൻ സാധിക്കൂ എന്ന പരിമിതി ഉണ്ട്. "മലയാളഭാഷ യുടെ പ്രാധാന്യം " എന്ന വിഷയത്തെ ക്കുറിച്ച് ഉപന്യാസ മത്സരം നടത്തി. കൂടാതെ കഥരചന, കവിത രചന, പ്രസംഗം എന്നീ മത്സരങ്ങളും സ്കൂൾ തലത്തിൽ നടത്തി വിജയികളെ കണ്ടെത്തി. തുടർന്ന് BRC തലത്തിൽ കവിത രചനയിൽ Swathy Sunil ഒന്നാം സ്ഥാനം കരസ്ഥമാക്കി. നവംബർ 14, ശിശുദിനം - ചാച്ചാജി യുടെ ജന്മദിനം -ശിശു ദിനം ആയി നാം ആചാരിക്കുന്നു. ശിശുദിന ത്തോട് അനുബന്ധിച്ചു സ്കൂൾ തലത്തിൽ കഥ രചന, കവിത രചന, ചിത്രരചന, പ്രസംഗം, stamp design എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.
അദ്ധ്യാപകർ
പ്രഥമ അദ്ധ്യാപകൻ ജയകുമാർ . കെ, (HST മാക്സ്)അദ്ധ്യാപകർ എച്ച് എസ് ടി
1. | കെ. ബി. ലാൽ | ||
2. | ശ്രീലത .സി, | HST സോഷ്യൽ സയൻസ് | |
3. | സിന്ധു. ആർ. നായർ, | HST മാക്സ് | |
4. | ഗീത. പി, | HST മാക്സ് | |
5. | ബിന്ദു. റ്റി.എസ്, | HST മലയാളം | |
6. | ലത. എ, | HST, കെമസ്ട്രി | |
7. | കെ. അനിൽകുമാർ | ||
8. | വി. എം. അമ്പിളി, | HST മാക്സ് | |
9. | ബിനു. റ്റി. എസ്, | HST കെമിസ്ട്രി | |
10. | പ്രവീൺ കുമാർ. സി, | HST മാക്സ് | |
11. | രാജീവ് കുമാർ .ബി,
HST ഹിന്ദി | ||
12. | മനോജ് സുനി. വി, | HST മലയാളം | |
13. | ലീന. വി. വി. നായർ, | HST ഇംഗ്ലീഷ് | |
14. | ഹേമലക്ഷ്മി .ജി , | HST മലയാളം | |
15. | പ്രിയ. കെ. ആർ, | HST മലയാളം | |
16. | ജോളി. കെ. ജോണി, | HST സോഷ്യൽ സയൻസ് | |
17. | പ്രിയ. വി. ആർ, | HST സോഷ്യൽ സയൻസ് | |
18. | യമുന. എസ്. നായർ, | HST ബയോളജി | |
19. | ജേക്കബ് ഡാനിയൽ | HST | |
20. | ധന്യ. എം. ആർ, | HST മലയാളം | |
21. | അജി ഡാനിയൽ, | HST ഹിന്ദി | |
22. | നവ്യ. ജി. നായർ, | HST ഇംഗ്ലീഷ് | |
23. | രശ്മി രാജ്, | HST ഇംഗ്ലീഷ് | |
24. | ദീപ. വി, | HST ബയോളജി | |
25. | അനിതകുമാരി.റ്റി.എം, | HST ബയോളജി | |
26. | സന്ധ്യാ സോമൻ.എൽ, | HST ഫിസിക്സ്
യു പി എസ് ടി | |
27. | അബ്ദുൽ റഷീദ്. എം | ||
28. | ബിന്ദു .എസ് | ||
29. | അജൻ പിള്ള. എൻ.എസ് | ||
30. | പ്രസീദ കുമാരി. പി | ||
31. | ബിന്ദു. എസ്. എെ | ||
32. | ദീപ. കെ. കെ | ||
33. | ബിജു. എസ് | ||
34. | ആരതി. ആർ | ||
35. | രമ്യശ്രീ. ജി | ||
36. | സ്മിത. കെ | ||
37. | ജിഷ. ജി. പിളള | ||
38. | രാഖി .യൂ. കെ | ||
39. | സുവർണ്ണിനി. വി. വി | ||
40. | കാർത്തിക. എസ്സ് | ||
41. | സുധീഷ്. എസ് | ||
42. | ഇന്ദു .എം. പി
| ||
1. | രാജേഷ് ( ക്ലാർക്ക് ) | ||
2. | ഷാജി. പി | ||
3. | ജ്യോതിഷ് കുമാർ | ||
4. | വിവേക്. വി | ||
5. | നെൽസൺ ജോൺ
ക്ലബുകൾ* വിദ്യാരംഗം * ഹെൽത്ത് ക്ലബ് * ഗണിത ക്ലബ് * ഇക്കോ ക്ലബ് * സുരക്ഷാ ക്ലബ് * സ്പോർട്സ് ക്ലബ് * ഇംഗ്ലീഷ് ക്ലബ് സ്കൂൾ ഫോട്ടോകൾവഴികാട്ടി
|