നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/HS
മികച്ച പഠനാനുഭവങ്ങൾ ഒരുക്കുന്നതിന് പരസ്പരം മത്സരിക്കുന്ന 18 ഡിവിഷനുകളാണ് H.S വിഭാഗത്തിൽ നിലവിൽ നേതാജിയിലുള്ളത്. മലയാളത്തിളക്കം എന്ന സർക്കാരിൻ്റെ പദ്ധതിയുടെ വിജയത്തിനായി ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ചു. പങ്കെടുത്ത കൂട്ടികളിൽ പിന്നോക്കം നിൽക്കുന്നവരെ പിന്നീട് വീണ്ടും കണ്ടെത്തുകയും രക്ഷിതാക്കളുമായി ആലോചിച്ച് അവരുടെ കൂടി സഹായം ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക പഠനപദ്ധതി നടപ്പിലാക്കി.ഇത് വർഷാവസാനം വരെ തുടർന്നു. വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂൾ നലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി ജില്ലാതലം വരെ എത്താൻ കഴിഞ്ഞിട്ടുണ്ട്. ഗണിതസാമൂഹ്യശാസ്ത്ര മേളകളിൽ സംസ്ഥാനതലത്തിൽ ഓവറോൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. നേതാജിസ്കൂളിലെ മലയാളം അധ്യാപകനായ മനോജ് സുനി സ്വന്തമായി എഴുതി സംവിധാനം ചെയ്യുന്ന ശാസ്ത്രനാടകങ്ങൾ തുടർച്ചയായി 20 വർഷങ്ങൾ കൊണ്ട് സംസ്ഥാനതലം വരെ എത്താൻ കഴിഞ്ഞിട്ടുണ്ട്. 2020 സ്കൂൾ വർഷം കോവിഡ് പശ്ചാത്തലത്തിൽ H.S വിഭാഗത്തിൻ്റെ മലയാളം പാഠഭാഗങ്ങൾ അധ്യാപകനായ മനോജ് സുനി ശബ്ദരേഖാരൂപത്തിൽ അവതരിപ്പിച്ച് കുട്ടികളിൽ എത്തിക്കുന്നു.പൊതു വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ ആദ്യത്തെ വിശകലനശബ്ദ നാടകമായി ഇത് അറിയപ്പെടുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. ഹൈസ്കൂൾ വിഭാഗം ക്ലാസ്മുറികൾ ഹൈടെക് ആക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു പഠിക്കുവാൻ H.S തലത്തിൽ വിവിധലാബുകൾ പ്രവർത്തിക്കുന്നുണ്ട്. യുവമനസ്സുകളിൽ ജിജ്ഞാസ, സർഗ്ഗാത്മകത, ഭാവന എന്നിവ വളർത്താൻ അടൽ തിങ്കറിംഗ് ലബോറട്ടറീസ് സ്ഥാപിച്ചിട്ടുണ്ട്. നാടോടി വിജ്ഞാപനവുമായി ബന്ധപ്പെട്ട് കുട്ടികളെ പങ്കെടുപ്പിക്കാനായി ഒരു ഗ്രൂപ്പുതന്നെ രൂപപ്പെടുത്തിയിട്ടുണ്ട് .ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് വിവിധ കലകളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. കേരളപ്പിറവിയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ H.S തലത്തിൽ നടത്തി വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. വായനശാലയുടെ പ്രവർത്തനമായി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കാൻ ഹൈസ്കൂൾ തലത്തിൽ കഴിയുന്നുണ്ട്.