നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/Primary
മികച്ച പഠനാനുഭവങ്ങൾ ഒരുക്കുന്നതിന് പരസ്പരം മത്സരിക്കുന്ന 15 ഡിവിഷനുകളാണ് നിലവിൽ നേതാജി യിലുള്ളത്. സർക്കാരിൻറെ സുരീലി ഹിന്ദി, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം തുടങ്ങിയ പദ്ധതികളുടെ വിജയത്തിനായി ക്ലാസ്സുകൾ വിജയകരമായി പൂർത്തീകരിച്ചു. പങ്കെടുത്ത കുട്ടികളിൽ പിന്നോക്കം നിൽക്കുന്നവരെ പിന്നീട് വീണ്ടും കണ്ടെത്തുകയും രക്ഷിതാക്കളുമായിആലോചിച്ച് അവരുടെ കൂടി സഹായം ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക പഠന പദ്ധതി നടപ്പിലാക്കി. ഇത് വർഷാവസാനം വരെ തുടർന്നു
പ്രവർത്തിപരിചയ പഠന ക്ലാസ്
യുപി ക്ലാസിലെ കുട്ടികൾക്ക് അവരുടെ പ്രവർത്തിപരിചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിപരിചയ വർഷോപ്പ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പ്രവർത്തിപരിചയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് അതോടൊപ്പം അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഒരു പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വരെ സ്കൂളിനെ പ്രതിനിധീകരിച്ച് യു പി ലെവൽ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയുണ്ടായി. ഇതുപോലെതന്നെ സയൻസ് ,ഗണിതം സോഷ്യൽസയൻസ് എന്നീ വിഷയങ്ങളിലെ കുട്ടികൾക്കായി വിവിധ ഇനങ്ങളിലെ മത്സരങ്ങൾ സംഘടിപ്പിക്കുകയും പ്രത്യേകം പരിശീലനം നൽകുകയും ചെയ്തു. ഇതിലൂടെ മികവുകാട്ടിയ വരെ അവരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ഗണിതം, സയൻസ്, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ ഓവറോൾ നേടുന്നതിന് സഹായകമാവുകയും ചെയ്തു.
USS
യു എസ് എസ് പരീക്ഷകളിൽ കുട്ടികൾക്ക് മികച്ച വിജയം നേടുന്നതിലേക്കായി പ്രത്യേക ഈവനിംഗ് ക്ലാസുകൾ സംഘടിപ്പിക്കുക ഉണ്ടായി.
രചന
വിവിധ ഭാഷകളിലെ കുട്ടികളുടെ പ്രാഗല്ഭ്യം കണക്കിലെടുത്ത് അവരിലെ രചനാപരമായ കഴിവുകൾ മികവുറ്റതാക്കുന്നു അതിനായി പ്രത്യേകം പരിശീലനങ്ങൾ നൽകി. ഇതിലൂടെ ഉപജില്ലാ ജില്ലാ മത്സരങ്ങളിൽ മികച്ച വിജയത്തിലേക്ക് എത്തുന്നതിന് കുട്ടികൾക്ക് കഴിഞ്ഞു. കലോൽസവ മത്സരങ്ങളിൽ കുട്ടികളെ ഉൾപ്പെടുന്നതായി അധ്യാപകരുടെ പ്രത്യേകസംഘം പദ്ധതികൾ തയാറാക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് കഴിയുകയും ചെയ്തു. സ്കൂൾ ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി യുപി തലത്തിലുള്ള കുട്ടികൾക്കായി പ്രത്യേക ഡാൻസ് പ്രോഗ്രാമുകളുടെ പരിശീലനം സംഘടിപ്പിക്കുകയുണ്ടായി. ഇതിലൂടെ സ്കൂളിൽ അനേകം ഡാൻസ് കൂട്ടങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.
പഠനപ്രവർത്തനങ്ങൾ
ഓരോ വിഷയത്തിനും പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി നിരന്തരം ചർച്ച ചെയ്തു അവർക്ക് വേണ്ട പരിശീലനങ്ങൾ പ്രത്യേകമായി തയ്യാറാക്കുകയും രക്ഷിതാക്കളുടെ സഹായത്തോടെ നടപ്പിൽ വരുത്തുകയും ചെയ്തു. ഇതിലൂടെ കുട്ടികളുടെ പഠന പുരോഗതിയിൽ വ്യക്തമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ ഇൻറർനെറ്റ് എൽസിഡി പ്രൊജക്ടറുകൾ എന്നിവയുടെ സഹായത്തോടെ ദൃശ്യ വിസ്മയം ഒരുക്കി മികച്ച പഠനാനുഭവം നൽകുന്നതിന് സയൻസ് ലാബ് വളരെയധികം ഉപകാരപ്പെടുന്നു. യുപി വിഭാഗത്തിൻറെ പഠന പുരോഗതിക്കായി സ്കൂളിന് സർക്കാരിൽനിന്നും അനുവദിച്ച സയൻസ് പാർക്ക് മികച്ച നിലയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ രചന വായന ഗവേഷണ മനോഭാവം എന്നിവ മെച്ചപ്പെടുത്തുന്നതിനായി സയൻസ് പാർക്ക് നോട് ചേർന്ന് വിശാലമായ ലൈബ്രറി പൂർണ്ണ സമയവും തുറന്നു പ്രവർത്തിക്കുന്നു.