ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന 3000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന
പട്ടിത്തറ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാലയം.
| ജി.വി.എച്ച്.എസ്.എസ് വട്ടേനാട് | |
|---|---|
| വിലാസം | |
കൂറ്റനാട് 676519 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 04662370084 |
| ഇമെയിൽ | gvhssvattenad@gmail.com |
| വെബ്‍സൈറ്റ് | www.harisreepalakkad.org/gvhssvattenad |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20002 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒററപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രസന്ന (എച്ച്.എസ്.എസ്), കെ ഷാജീവ് (വി.എച്ച്.എസ്.എസ്) |
| പ്രധാന അദ്ധ്യാപകൻ | റാണി അരവിന്ദൻ |
| അവസാനം തിരുത്തിയത് | |
| 13-08-2018 | 20002 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് വട്ടേനാട് സ്കൂളിന്
പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത വട്ടേനാട് സ്ക്കൂൾ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീലെ ഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതി അവാർഡിന് അർഹമായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയാണ് വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.
അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ വി.ടി. ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.
തുടർന്ന് വായിക്കുക
ഹൈടെക് സ്കൂൾ
നവകേരള മിഷൻ കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി കൈറ്റിന്റെ നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍കൂളിൽ 51 ക്ലാസ് റൂം ഹൈടെക്കായി പ്രവർത്തിക്കുന്നു.
കൊച്ചു കൂട്ടുകാരുടെ വരക്കൂട്ടം
വട്ടേനാടിന്റെ അധ്യാപകനായ എൻ.പ്രദീപ്കുമാർ എന്ന കഥാകൃത്തിനെ കുറിച്ചൽപ്പം.....
1974 നവംബർ ഏഴിന് പട്ടാമ്പിക്കടുത്ത് പള്ളിപ്പുറത്ത് ജനിച്ചു. അഛൻ: എൻ നാരായണൻ നമ്പൂതിരി, അമ്മ: ശ്രീദേവി. ഭാര്യ: പ്രസീദ, മകൻ: കേദാർ മഹേശ്വരൻ. വായനയുടെ ലോകത്ത് സഞ്ചരിക്കാൻ സമയം കണ്ടത്തുന്ന എൻ പ്രദീപ്കുമാർ മാഷ്... പേനതുമ്പിൽ കുറിച്ചിട്ടതെല്ലാം വായനക്കാർക്ക് സമ്മാനിച്ചത്. ഏറെ പ്രിയപ്പെട്ട ലേഖനങ്ങളായിരുന്നു.... 2010 ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ റൈറ്റ് സെമിനാറിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഥാകൃത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
- ഒരു നിരൂപകന്റെ മരണവും അനുബന്ധ സാഹിത്യ സമീപനങ്ങളും, പൂച്ച, കടൽ ഒരു കരയെടുക്കുന്നു, കൊങ്കൺ കന്യ എക്‌സ്പ്രസ്, അത്രയൊന്നും അസ്വഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്, ലോട്ടസ് ലാൻഡ്, തെരഞ്ഞെടുത്ത കഥകൾ(കഥാസമാഹാരങ്ങൾ), അച്യുതം(നോവൽ).
പേന തുമ്പ്
വട്ടേനാടൻ നാടകപെരുമ
കളിക്കൂട്ടം നാടക സംഘം
നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്‌കൂളിനുമുണ്ട്.... വട്ടേനാട് സ്‌കൂളിൽ 15 വർഷങ്ങളായി കളികൂട്ടം തിയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നു... കലോത്സവങ്ങളിൽ ശാസ്ത്രമേളകളിൽ നാടകം അവതരിപ്പിക്കുക എന്നതിനപ്പുറം നാടകോത്സവങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്നു...ഇവിടുത്തെ നാടകങ്ങൾ കലോത്സവത്തോട് കൂടി അവസാനിക്കുന്നില്ല.....
ബ്രെയിൻ ലിപിയിൽ ക്ലാസെടുക്കുന്ന സാമൂഹ്യശാസ്ത്ര അധ്യാപകനെ സംബന്ധിച്ച്.........
വട്ടേനാട് സ്‌കൂളിലെ ബ്രെയിൻ ലിപിയിൽ ക്ലാസെടുക്കുന്ന ഏക അധ്യാപകനാണ് അബ്ദുൽഖയ്യൂം ...സാമൂഹ്യശാസ്ത്ര അധ്യാപകൻ......ബ്രെയിൻ ലിപിയിലുള്ള പുസ്തകത്തിൽ കൈവിരൽ ഉപയോഗിച്ച് വായിച്ചെടുക്കുന്ന ഖയ്യൂം മാഷിന്റെ സാമൂഹ്യശാസ്ത്രക്ലാസിനെ കുട്ടികൾ വളരെ ആദരവോടെയാണ് നിശബ്ദരായി കേട്ടിരുന്ന് മനസ്സിലാക്കുന്നത്...അതോടപ്പം ചർച്ച നടത്തിയും കുട്ടികളുടെ പ്രിയങ്കരനായി മാറുകയാണ് വട്ടേനാട് സ്‌കൂളിലെ കാഴ്ചയില്ലാത്ത അധ്യാപകൻ.....കഠിനധ്വാനത്തിലൂടെ നേടിയെടുത്ത തന്റെ അധ്യാപക ജോലിയെ പകർത്ത് നൽകുവാനും മാതൃകയാക്കാനും ഖയ്യൂം മാഷ‍് കുട്ടികൾക്കിടയിൽ സമയം കണ്ടത്തുന്നു......അതോടപ്പം ബ്രെയിൻ ലിപിയെ കുറിച്ചുള്ള പുതു അറിവുകളും വട്ടേനാട് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പരിചയപ്പെടുത്തുന്നതിനും മാഷിന്റെ സേവനം സ്‌കൂളിന് അഭിമാനമായാണ് മറ്റു അധ്യാപകർക്കിടയിലും രക്ഷിതാക്കൾക്കിടയിലും പി.ടി.എ ക്ക് ഇടയിലും കാണുന്നത്.....
പാഠ്യേതര പ്രവർത്തനങ്ങൾ
അഭിമാനമുഹൂർത്തം
2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്‌മാസ്റ്റർ രാജൻ എംവി.ആർ ന് അഭിനന്ദനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ടി.കെ. ബാലൻ
- എം. രുഗ്മിണി
- ഫാത്തിമ
- ടി.ആർ. രാമചന്ദ്രൻ
- പി. നാരായണൻ
- എം കൃഷ്ണകുമാർ
- സുശീല കെ
- എം.വി. രാജൻ
- കെ. ലീല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫിലിം ഡയറക്ടർ മേജർ രവി
- ഡയറക്ടർ എം.എ വേണു
- പി.പി. രാമചന്ദ്രൻ
- പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടർ എസ്.പി രാജൻ
- നാരായണദാസ്. ടി.കെ
വഴികാട്ടി
| {{#multimaps:10.762395, 76.116924 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|