സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്

ജി.എച്.എസ്.എസ് ചാലിശ്ശേരി
വിലാസം
ചാലിശ്ശേരി

ചാലിശ്ശേരി പി.ഒ,
പാലക്കാട്
,
679 536
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺHS 0466 2255750
HSS 0466 2255888
ഇമെയിൽghsschalissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്20001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത ജോസഫ്
പ്രധാന അദ്ധ്യാപകൻദേവിക ടി.എസ്
അവസാനം തിരുത്തിയത്
12-08-201820001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 1749 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 600 കുട്ടികളും പഠിക്കുന്നുണ്ട്. ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേടി ന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.കഴിഞ്ഞവർഷം ഏതാണ്ട് 150 നും 200നും ഇടക്ക് വിദ്യാർത്ഥികൾ വർദ്ധിച്ചത് കൊണ്ട് ഏകദേശം 10 തസ്തികളാണ് വർദ്ധിച്ചത്.

1957-ൽ ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. ജോസഫ് മുണ്ടശ്ശേരി ആണ് സ്ക്കൂളിന് തറക്കല്ലിട്ടത്. 1957 ൽ തന്നെ ഹൈസ്ക്കൂൾ ക്ലാസുകൾ താൽക്കാലികമായി ആരംഭിക്കുകയും ചെയ്തു. സ്ഥിരം കെട്ടിടം 1958 ൽ തന്നെ പണി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ചു.
തൃത്താല സബ്ജില്ലയിലെ താരതമ്യേന ചെറിയ സ്ക്കൂളാണ് ചാലിശ്ശേരി 2000 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
SSLC യിൽ 5% മുതൽ 16% വരെ മാത്രം വിജയം ഉണ്ടായിരുന്ന ഹൈസ്ക്കൂൾ 2001 മുതൽ തൃത്താല സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി എത്തി നിൽക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലൈബ്രറി
  • Sangeetha Class
  • Karate
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NSS പ്രവർത്തനങ്ങൾ.
  • എസ്.പി.സി


പ്രധാന ലിങ്കുകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. നിർമ്മലാംബിക തമ്പുരാട്ടി
  2. രാധ​ ​എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


























വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാലിശ്ശേരി&oldid=462903" എന്ന താളിൽനിന്ന് ശേഖരിച്ചത്