ജി.എച്.എസ്.എസ് ചാലിശ്ശേരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജെന്റ‍ർക്ലബ്ബ്

ജെന്റർ ക്ലബ്ബ് പ്രിൻസിപാൾ ശ്രീ മ‍ുര‍ുകദോസ് ഉദ്ഘാടനം ചെയ്യ‍ുന്നു


ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപെടുത്തേണ്ടതും അത്യധികം പ്രശംസ അർഹിക്കുന്നതും ആയ ഒരു പദ്ധതിക്കു കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭം കുറിച്ചിരിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും നിലനിൽക്കുന്ന ലിംഗ അസമത്വത്തിന്റെ തീവ്രതയിൽ എരിഞ്ഞടങ്ങുന്ന മനുഷ്യജീവിതങ്ങൾക്ക് മുന്നിൽ പകച്ചു നിന്ന വിദ്യാസമ്പന്ന രാഷ്ട്രങ്ങൾക്കും വിദ്യാഭ്യാസ വിചക്ഷണർക്കും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിന്നുകൊണ്ട് ലിംഗവിവേചനത്തിന്റെ മുളനാമ്പുകൾ കുഞ്ഞുമനസ്സിൽ നിന്നും തന്നെ നുള്ളി മാറ്റുക എന്ന സദുദേശ്യത്തോടെ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് 'ജന്റർ ക്ലബ്‌ '. ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കാം എന്നതാണ് ക്ലബ്ബിന്റെ പരമപ്രധാനമായ ലക്ഷ്യം.ഈ ലക്ഷ്യത്തോടെ പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജെന്റർ ക്ലബ്‌ ചാലിശ്ശേരി ജി.എച്ച്. എസ്.എസ്.ൽ 2022 ഫെബ്രുവരി 17 നു ആരംഭം കുറിച്ചു.

വിവിധ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുത്ത 50 ആൺ -പെൺ അംഗങ്ങൾ ഉൾപ്പെട്ടിരുന്നു. പഠനം, വിനോദം,കായികം, കല, സാഹിത്യം തുടങ്ങിയ എല്ലാമേഖല കളിലും ലിംഗവ്യത്യാസം ഇല്ലാതെ തുല്യ അവസരം ലഭ്യമാക്കുക, അക്രമ രഹിത സമൂഹം വാർത്തെടുക്കുക, സാമൂഹ്യ നീതി ഉറപ്പ് വരുത്തുക തുടങ്ങിയ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ഒരു തീ നാളത്തിൽ നിന്നും അനേകം തിരികൾ തെളിയുന്നത് പോലെ ഈ അൻപതു അംഗങ്ങളിൽ നിന്നും നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികളിലേക്കും അങ്ങനെ യുവ തലമുറയിലേക്കും എത്തിച്ചേരുകതന്നെ ചെയ്യും

ഉറ‍ുദ‍ു ക്ലബ്ബ്

           ഉർദു കവി മീർ തഖീ മീറിന്റെ ഓർമദിനത്തിൽ സെപ്റ്റംബർ 20 ന് 2016-17, 2017-18 വർഷങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു.

2016-17 ൽ സ്കൂൾ അസംബ്ലിയിൽ പ്രശസ്ത ഗസൽ ഗായകൻ ശ്രീ. ബക്കർ മാറഞ്ചേരി സംബന്ധിക്കുകയും തുടർന്ന് ഗസൽ വിരുന്നൊരുക്കുകയുമുണ്ടായി.

ഉർദു സാഹിത്യത്തിൽ കാവ്യദൈവം എന്നറിയപ്പെടുന്ന മീർ തഖി മീറിനെയും ഗസൽ കാവ്യ ശാഖയെയും പരിചയപ്പെടുത്തുന്ന ഇൻലന്റ് മാഗസിൽ "ദിയ" പ്രസിദ്ധീകരിച്ചു.

2016 മുതൽ എല്ലാ വർഷവും ഡോ. അല്ലാമ ഇക്ബാലിന്റെ ജന്മദിനമായ നവംബർ 9 ന് ലോക ഉർദു ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ഉർദു ടാലന്റ് ടെസ്റ്റ് നടത്തിവരുന്നുണ്ട്. ജില്ല, സംസ്ഥാന തലങ്ങളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും A ഗ്രേഡുകൾ നേടാനാകുകയും ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കാനായി ഇംഗ്ലീഷ് ക്ലബ്‌ പല പരിപാടികളും വർഷം തോറും നടത്താറുണ്ട്. വായനയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ, രചനാമത്സരങ്ങൾ, മാഗസിൻ നിർമ്മാണം, ഡിക്ഷണറി നിർമ്മാണം, ഇൻഫോർമേറ്റീവ് പ്രോഗ്രാംസ്, റേഡിയോ ഷോ, ഇംഗ്ലീഷ് ഫെസ്റ്റ്, ശില്പശാല, റോൾ പ്ലേ... തുടങ്ങിയ പരിപാടികൾ കൂടാതെ തൃത്താല സബ്ഡിസ്ട്രിക്ട് കലോത്സവത്തിൽ കവിതാലാപനത്തിന് മൂന്നാം സ്ഥാനവും, നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ എസ്. സി. ആർ. ടി കേരളയും, പാലക്കാട്‌ ഡയറ്റും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ റോൾ പ്ലേ (2021) മത്സരത്തിൽ നമുക്ക് തൃത്താല സബ്ജില്ലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു...

തയ്യൽ ക്ലബ്ബ്

ചാലിശേരി സഹകരണ ബാങ്കിന്റെ ധനസഹായത്താൽ 2019 -20 അദ്ധ്യതവർഷം school -യിൽ നല്ലനളോയ്ക്ക്യായി എന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്ധ്യാത്ഥികൾക്ക്യായി ഒരു ടൈലറിംഗ് യൂണിറ്റ് ആരംഭിക്കുകയും. ഒഴിവ് സമയങ്ങളിലും സ്കൂൾ സമയത്തിന് മുൻമ്പും, ശേഷവും വിദ്യാത്ഥികൾക്ക് തയ്യൽ പരിശീലനം നൽക്കുകയും .16 വ്യത്യസ്തതരം ബാഗ്കൾ പെൻസിൽ പൗച്ച്, ബിഗ് ഷോപ്പർ തുടങ്ങിയവ നിർമ്മിച്ച് വിൽപ്പന നടത്തുന്നു. കൂടാതെ കൈത്തെഴുലുകളിൽ പരിശീലനവും നൽകുന്നു.

അറബിക് ക്ലബ്ബ്

വിവിധ ദിനാചരണ ങ്ങളോട നുബന്ധിച്ച് പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവ സംഘടിപ്പിക്കാറുണ്ട്.


അന്താരാഷ്ട്ര അറബിക് ദിനമായ ഡിംബർ 18 നോട് അനുബന്ധിച്ച് വ്യത്യസ്തമായ പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്.

Exhibition, ക്വിസ്, തീം പോസ്റ്റർ പ്രദർശനം എന്നിവ ചിലതാണ്.

കരിയർ ഗൈഡൻസ് ക്ലബ്ബ്


സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. വിവിധ തരം കോഴ്സുകളെ കുറിച്ചും തൊഴിൽ അവസരങ്ങളെ കുറിച്ചും ഉന്നത പഠനത്തെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചു മെല്ലാം വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു. ഇതിനായി വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ കരിയർ എക്സപോ പ്രദർശനങ്ങൾ എന്നിവ നടന്നു വരുന്നു


ഹരിതസേന ക്ലബ്ബ്

2009 മുതൽ പ്രവർത്തിച്ചു വരുന്നു ക്യാമ്പസ്സിനെ ഹരിതാഭമായി നിലനിറുത്തുന്നതിൽ ഹരിത സേന വഹിക്കുന്ന പങ്ക് വളരെ വലുതാണ് 'ക്ലീൻ ക്യാമ്പസ് . ഗ്രീൻ ക്യാമ്പസ് എന്ന മുദ്രാവാക്യവുമായി ഹരിത സേനയിലെ അംഗങ്ങൾ സ്കൂളിലെ പച്ചപ്പ് പരിപാലിക്കുന്നു

അസാപ്

ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന അഡിഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം കേരള ഗവൺമെന്റിന്റെ കീഴിൽ കേരളത്തിലെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും വൈദഗ്ധ്യം നേടാനുള്ള പരിശീലനം നൽക്കുന്നു സമൂഹത്തിലെ യുവ തലമുറയെ ശാക്തികരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവജനതക്ക് തൊഴിലവസരങ്ങൾ ഒരുക്കി കൊടുക്കുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

സൗഹൃദ ക്ലബ്ബ്


ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൂൺസിലിങ്ങ് സെൽ കൗമാരക്കാരായ വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യം മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത് സ്വയം അറിയുക എന്നതാണ് സൗഹൃദ ക്ലബ് മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം . റിപ്രൊഡക്ടീവ് ഹെൽത്ത് മെന്റൽ ഹെൽത്ത് വിഷയങ്ങളിൽ എല്ലാ വർഷവും വിദഗ്ദർ നയിക്കുന്ന ക്ലാസ്സുകൾ നടത്തിവരുന്നു . ഫയർ ആന്റ് സേഫ്റ്റി ക്ലാസ്സുകൾ രക്ഷകർത്താക്കൾക്കായി മക്കളെ അറിയാൻ എന്ന പേരിൽ ബോധവത്കരണ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചു വരുന്നു. എല്ലാ വർഷവും നവംബർ 20 ന് സൗഹൃദ ദിനം ആയി ആചരിച്ചു വരുന്നു. WHO അംഗീകരിച്ച പ്രധാനപ്പെട്ട 10 ലൈഫ് സ്കില്ലുകൾ അവതരിപ്പിക്കുന്ന സ്കിറ്റുകൾ ഓരോ ക്ലാസ്സ്കാരും തയ്യാറാക്കി മത്സരത്തിൽ പങ്കെടുക്കുന്നു വിദ്യാർത്ഥികളും അധ്യാപകരും പി.ടി. എ ഭാരവാഹി കളും ഉൾപ്പെട്ട സൗഹൃദവേദി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികൾക്കു വേണ്ട കൗൺസിലിംഗ് നൽകാൻ സൗഹൃദ കോർഡിനേറ്റർ നേതൃത്വം നൽകുന്ന അധ്യാപകരുടെ സംഘം തന്നെ പ്രവർത്തിച്ചു വരുന്നു