ജി.എച്.എസ്.എസ് ചാലിശ്ശേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ പ്രവ‍ർത്തനങ്ങൾ 2018-2019

ഗണിതശില്പശാല

സ്കൂളിലെ കുട്ടികളിൽ ഗണിതത്തിനോട് അഭിരുചി ഉണ്ടാക്കുന്നതിനായി മാത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ശ്രീ രാമകൃഷ്ണൻ മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു.

ഗണിത ക്ലബ്ബിന്റെ പ്രവ‍ർത്തനങ്ങൾ 2021-2022

June 19 പാസ്ക‍ൽ ദിനം

പാസ്ക്കൽ ദിനത്തിനോടനുബന്ധിച്ചു പാസ്ക്കലിന്റെ ഗണിത സംഭാവനകൾ എന്ന വിഷയവുമായി ചാർട്ട് എഴുത്ത് മത്സരം നടത്തി.

ഗണിതപൂക്കളം

ഓണത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഗണിതരൂപങ്ങൾ ആയ വൃത്തം ചതുരം തുടങ്ങിയ ഭംഗിയായി വരച്ച് അതിൽ പൂക്കളും ഇലകളും ഉപയോഗിച്ചാണ് കുട്ടികൾ തയ്യാറാക്കിയത്

ഏക ദേശ പൈദിനം, ഓണത്തിനോടനുബന്ധിച്ച് ഗണിത പൂക്കളം എന്നിവ അതിൽ പെടുന്നു. സബ്ജില്ലകളിലും ജില്ലകളിലും നടത്തുന്ന എല്ലാ ഗണിതമത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്തമാക്കുകയും ചെയ്യാറുണ്ട്.2021 ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ മത്സരത്തിൽ സബ്ജില്ലതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. U.P വിഭാഗത്തിൽ ശ്രീനിവാസരാമാനുജന്റെ ജീവ ചരിത്ര കുറിപ്പ് രചനക്ക് ഒന്നാം സ്ഥാനം ലഭിച്ചു.