ജി.എച്.എസ്.എസ് ചാലിശ്ശേരി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്


ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരുക്കിയ ലഹരി വിരുദ്ധ പ്രചരണം നോ ഡ്രഗ്സ്    ശ്രദ്ധേയമായി.

സമൂഹത്തെ വഴി തെറ്റിക്കുന്ന ലഹരിയുടെ ദൂഷ്യ വശങ്ങൾ ഉയർത്തിക്കാട്ടുവാനാണ് കുട്ടികൾ ഒത്ത് കൂടിയത്.

സ്കൂൾ മൈതാനത്ത് നോ ഡ്രഗ്സ് എന്ന  ഏഴ് അക്ഷരങ്ങളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് , ജൂനിയർ റെഡ്ക്രോസ് , ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറിൽപരം വിദ്യാർത്ഥികൾ  ലഹരി ബോധവൽക്കരണത്തിൽ അണിനിരന്നു ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രധാനദ്ധ്യാപിക ടി.എസ്. ദേവിക ഉദ്ഘാടനം ചെയ്തു.

എസ്.പി.സി ജെ.ആർ.സി , എൽ.കെ അദ്ധ്യാപകരായ അനുജ് കൃഷ്ണ എ.സ് , രാധാകൃഷ്ണൻ എൻ , സന്തോഷ് ബാലകൃഷ്ണൻ , സ്മിത എം എന്നിവർ നേതൃത്വം നൽകി.