സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ | |
---|---|
വിലാസം | |
സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂൾ, , കവടിയാർ പി.ഒ. , 695003 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2315488 |
ഇമെയിൽ | sahsskowdiar@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43042 (സമേതം) |
എച്ച് എസ് എസ് കോഡ് | 01078 |
യുഡൈസ് കോഡ് | 32141000604 |
വിക്കിഡാറ്റ | Q64037729 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 143 |
ആകെ വിദ്യാർത്ഥികൾ | 317 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മീര. എം. എസ്. |
പ്രധാന അദ്ധ്യാപകൻ | പോൾ. ഡി. ആർ. |
പി.ടി.എ. പ്രസിഡണ്ട് | മുരളീധരൻ ബി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി എം തമ്പി |
അവസാനം തിരുത്തിയത് | |
18-03-2024 | 43042 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയം.1939 നവംബർ മാസം 22 ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്രത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ ഒരു വിദ്യാലയമാണിത്. 1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും വിദ്യാലയങ്ങൾ സാൽവേഷൻ ആർമിക്കുണ്ട്. കേണൽ ഗബ്രിയേൽ ഐ ക്രിസ്ത്യൻ അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്കർ സ്ഥലം സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയത്തിനുണ്ട്. 5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയർ സെക്കണ്ടറി സ്കൂളിനും പ്രത്യേകംപ്രത്യേകം ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ്മുറികൾ എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജുമെന്റ
സ്ഥാപകൻ- ജനറൽ. വില്യം ബൂത്ത്
സ്‌കൂൾ മാനേജർ - കേണൽ. ജോൺ കെ വില്യം പോളിമെറ്റ്ല
എഡ്യൂക്കേഷണൽ സെക്രട്ടറി- മേജർ. വി ബി സൈലസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്)
- എ. സുകുമാരൻ നായർ(റിട്ട.വൈസ് ചാൻസലർ , കോഴിക്കോട് സർവ്വകലാശാല)
- ശ്രീ.കെ. മോഹൻകുമാർ(എക്സ്.എം.എൽ.എ)
- ശ്രീ.ഡോ. എം. ആർ.എസ്സ്.മേനോൻ
- ശ്രീ.ഡോ. എം. ആർ. പി.മേനോൻ
- ശ്രീ.ഡോ. എം.ജി. ശശിഭൂഷൺ
- ഡോ. ബി എസ്സ് ബാലചന്ദ്രന് ( ബി. എസ്. എസ്. അഖിലേന്ത്യാ ചെയർമാൻ)
- ശ്രീ. പി ജി ജോർജ്ജ് (മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ ക്യാപ്റ്റൻ, ദേശീയ താരം)
- ശ്രീ. സി രാമചന്ദ്രൻ നായർ (സ്പോർട്സ് ഓഫിസർ കേരള സ്പോർട്സ് കൗൺസിൽ )
- വിജയകുമാർ നാരായണൻ .ഐ പി എസ്
- ഡോ. കെ വി സുകുമാരൻ നായർ (മുൻ വൈസ് ചാൻസിലർ )
- ഡോ.പ്രമീള സുനിൽ (മെഡിക്കൽ കോളേജ്)
മുൻ സാരഥികൾ
1917-1918 | രാജരത്നം |
1918-1922 | രാജയ്യ ജെ ജെ |
1923 - 29 | ചിദംബരം എം |
1929 - 41 | ഏലിയാമ്മ ജേക്കബ് |
1941 - 42 | പി സി ജോൺ |
1942 - 51 | ഡോ ആർ കൃഷ്ണയ്യർ |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | എസ്ഥർ അൻപായ് |
1958 - 61 | കെ കൃഷ്ണൻനായർ |
1961 - 72 | സത്യഭാമഅമ്മ |
1972 - 83 | ഉമ്മൻ പി ഐ |
1983 - 87 | സാറാമ്മ തോമസ് |
1987 - 88 | ശാമുവേൽ ജോൺസ് |
1989 - 90 | ഭാസികുമാരൻ നായർ എ കെ |
1990 - 92 | മേരിതോമസ് |
1992-01 | എ ജെസ്സിജ്ഞാനമ്മാൾ |
2001 - 02 | എന് എം വിജയലക്ഷ്മി തമ്പുരാട്ടി |
2002- 04 | രത്നം മാനുവേൽ |
2004- 05 | മാത്യു സി സി |
2005 - 08 | എലിസബത്ത് എച്ച് ജോസഫ് |
2008-09 | സൂസമ്മ ദേവദാസൻ |
2009-2010 | ആലീസ് ചെറിയാൻ |
2010-2015 | ജ്യോതികുമാരി ജോർജ്ജ് |
2015-2018 | ജോസഫ് എം സി |
2018- | പോൾ ഡി ആർ |
വഴികാട്ടി
- തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും പാളയം വഴി 4.8 കി.മീ കവടിയാർ ജംഗ്‌ഷനിൽ,
- കിഴക്കേക്കോട്ടയിൽ നിന്നും പാളയം വഴി 5.6 കി.മീ കവടിയാർ,
- പാളയത്ത് നിന്നും 3.8 കി .മീ കവടിയാർ ,
- പട്ടത്തു നിന്നും മരപ്പാലം വഴി 2.6 കി.മീ കവടിയാർ ,
- പേരൂർക്കടയിൽ നിന്നും 2.1 കി.മീ കവടിയാർ
{{#multimaps: 8.521973488784571, 76.95945279396837| zoom=18 }}