സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു പഴയകാല കൊട്ടാരമാണ് കവടിയാർ കൊട്ടാരം. (Kowdiar Palace ) . ഇത് 1931-ൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ആണ് പണികഴിപ്പിച്ചത്. 1934-ൽ, തന്റെ അനുജത്തി മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായിയുടെയും ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജയുടെയും വിവാഹത്തോട് അനുബന്ധിച്ചാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള കൊട്ടാരം അദ്ദേഹം പണികഴിപ്പിച്ചത്. 1971-ൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ സ്വത്തുവകകൾ തിരുവിതാംകൂർ റാണിമാരായിരുന്ന സേതുലക്ഷ്മിബായിയുടെയും സേതുപാർവതിബായിയുടേയും സന്തതിപരമ്പരകൾക്കായി സമമായി വീതം വച്ചു. കവടിയാർ കൊട്ടാരം പണിതത് സേതുപാർവതിബായിയുടെ മകനായ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് ഈ കൊട്ടാരം സേതുപാർവതിബായിയുടെയും ശ്രീ ചിത്തിര തിരുനാളിന്റെയും പിൻഗാമികൾക്ക് അവകാശപെട്ടെതാണ്.