SAHSS ക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം ക്ലബ്

മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിനായി സ്‌കൂളിൽ രൂപം കൊടുത്ത ഭാഷാ സ്നേഹികളായ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് മലയാളം ക്ലബ് . കേരളസംബന്ധിയായ ദിനാചരണങ്ങൾ ,സാഹിത്യകാരന്മാരുടെ ജന്മ-ചരമ ദിനങ്ങളുടെ ആചരണം ,വിവിധ മത്സരങ്ങൾ , സംവാദങ്ങൾ , കാവ്യസപര്യ ,കഥയരങ് , നാടകകളരി , സാഹിത്യകാരന്മാരുമൊത്ത് സദസ് പങ്കിടൽ, ചലച്ചിത്ര പ്രദര്ശനം ,ചലച്ചിത്ര ആസ്വാദനം  തുടങ്ങി നിരവധി പ്രവർത്തനങ്ങൾ മലയാളം ക്ലബിന്റെ ഭാഗമായി നടക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അഭിരുചി വളർത്തുന്നതിന് രൂപം കൊടുത്ത ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്ബ് . പുസ്തക പാരായണം , കവിതാപാരായണം , ഇംഗ്ലീഷുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ , തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു

ഹിന്ദി ക്ലബ്ബ്

ഹിന്ദി ഭാഷയിലും സാഹിത്യത്തിലും അഭിരുചി വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹിഡി ക്ലബ്ബ് . ദിനാചരണങ്ങൾ, കഥാ,കവിതാ പാരായണം , നാടക കളരി , ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായി ക്ലബ്ബ് മുന്നോട്ട് പോകുന്നു

സംസ്കൃത  ക്ലബ്ബ്

സംസ്കൃത ഭാഷയിൽ അഭിരുചി വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സംസ്‌കൃതം ക്ലബ്ബ്. സംസ്‌കൃതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ , പരിപാടികൾ സംകൃത ശ്ലോക സദസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നടത്തപെടുന്നു

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. ശാസ്ത്ര സംബന്ധിയായ ദിനാചരണങ്ങൾ, എക്സിബിഷൻ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ  തുടങ്ങി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു

സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്. ദിനാചരണങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, സ്‌കൂൾ പാർലമെന്റ്  ഇലക്ഷൻ, സ്വാതന്ത്ര്യദിന പരിപാടികൾ, സാമൂഹിക ബോധവൽക്കരണ ക്‌ളാസ്സുകൾ,പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ക്ലബ്ബ് നേതൃത്വം നൽകുന്നു.

മാത്‍സ് ക്ലബ്ബ്

കണക്ക് വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി രൂപപ്പെടുത്തിയ ക്ലബ്ബാണ് മാത്‍സ് ക്ലബ്ബ്. മാത്‍സ് എക്സിബിഷൻ , മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

നേച്ചർ ക്ലബ്ബ്

സാമൂഹിക- പാരിസ്ഥിതിക വിഷയങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ് നേച്ചർ ക്ലബ്ബ്. ദിനാചരണങ്ങൾ, മത്സരങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, സേവനങ്ങൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു.

സൈക്കിൾ ക്ലബ്ബ്

തിരുവനതപുരം സൈക്കിൾ ക്ലബ്ബിന്റെ പിന്തുണയോടെ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന ക്ലബ്ബാണ് ഇത്. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസമാണ് ക്ലബ്ബ് ലക്‌ഷ്യം വക്കുന്നത്. സൈക്കിൾ റൈഡിങ് അറിയാത്ത കുട്ടികൾക്കു പഠിപ്പിച്ചു നൽകുക, സൈക്കിൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവാന്മാരാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു 2019 ൽ ബഹു. വട്ടിയൂർക്കാവ് എം എൽ എ വി.കെ. പ്രശാന്ത്  ആണ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തത്.

ഗ്രീൻ ആർമി

സസ്യങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രീൻ ആർമി. പച്ചക്കറി കൃഷി , ഔഷധത്തോട്ട നിർമാണം. ചെടികളുടെയും വൃക്ഷങ്ങളുടെയും പരിപാലനവും ഈ ക്ലബ്ബ് നടത്തിവരുന്നു.

"https://schoolwiki.in/index.php?title=SAHSS_ക്ലബ്ബ്_പ്രവർത്തനങ്ങൾ.&oldid=1489725" എന്ന താളിൽനിന്ന് ശേഖരിച്ചത്