സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .അതിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. സ്കൂളിന്റെ ചരിത്ര നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് | |
---|---|
വിലാസം | |
നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോം ജി എച്ച് എസ് ,നെല്ലിമൂട് ,നെല്ലിമൂട് ,695524 , നെല്ലിമൂട് പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - 01 - 1952 |
വിവരങ്ങൾ | |
ഫോൺ | 0471 2261060 |
ഇമെയിൽ | scghs44013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44013 (സമേതം) |
യുഡൈസ് കോഡ് | 32140200124 |
വിക്കിഡാറ്റ | Q64036733 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അതിയന്നൂർ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 216 |
പെൺകുട്ടികൾ | 2258 |
ആകെ വിദ്യാർത്ഥികൾ | 2474 |
അദ്ധ്യാപകർ | 82 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിറ്റിൽ എം. പി |
പി.ടി.എ. പ്രസിഡണ്ട് | ജോണി. ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്റ്റെല്ല ഫ്രാൻസിസ്സ് |
അവസാനം തിരുത്തിയത് | |
24-10-2022 | Scghs44013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ .......
ഭൗതികസൗകര്യങ്ങൾ
നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സൗകര്യങ്ങൾ......
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- റെഡ് ക്രോസ്
- യുവജനോത്സവം
- നേർക്കാഴ്ച
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ടൂറിസം ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- ഗൈഡിങ്
- ഫിലിം ക്ലബ്ബ്
- ലൈബ്രറി
- നേട്ടങ്ങൾ
- ഹൈടെക് സ്കൂൾ
- ചിത്രശാല
2019-20 ലെ പ്രവർത്തനങ്ങൾ
2020-21 ലെ പ്രവർത്തനങ്ങൾ
2021-22 ലെ പ്രവർത്തനങ്ങൾ
മാനേജ്‍മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയിൽ പാറശ്ശാല രൂപതയുടെ സ്ഥാപനം.തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്ത മാനേജരായും, വെരി. റവ. ഫാ. സെലിൻ ജോസ് കോണാത്തുവിള കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.സ്കൂളിന്റെ ലോക്കൽ മാനേജർ ആയി സി. സ്മിത ജോസ് ഡി. എം ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു .
മുൻ സാരഥികൾ
2022- 23 ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2022 23 അധ്യയനവർഷത്തെ സെന്റ് ക്രിസോസ്റ്റം സ്കൂളിലെ പ്രവേശനോത്സവം 2022 ജൂൺ ഒന്നാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. മനോഹരമായി അലങ്കരിച്ച വേദിയിലെ സ്വാഗതനൃത്തം വർണാഭമാക്കി. സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി കാര്യ പരിപാടികൾ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു.പി. റ്റി. എ. പ്രസിഡന്റ് ശ്രീ.ജോണി ആർ അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ ജോയി കോണ്ടൂർ (ഡിസ്ട്രിക് കോർഡിനേറ്റർ ചൈൽഡ് ലൈൻ തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തി.ഗായകസംഘം മനോഹരമായി പ്രവേശന ഗാനമാലപിച്ചു. വാർഡ് മെമ്പർ ശ്രീ ഷിജു കെ വി ആശംസ പ്രസംഗം നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരം,പുസ്തക വിതരണം നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി സുനി ആർ എൽ ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനം ആലപിച്ചുകൊണ്ട് മീറ്റിംഗ് അവസാനിപ്പിച്ചു.
അവധിക്കാല പരിശീലന ക്ലാസ് 2022
പ്രവർത്തിപരിചയം
സെന്റ് ക്രിസോസ്റ്റം ജിഎച്ച്എസ് നെല്ലിമൂട് സ്കൂളിൽ അവധിക്കാല പ്രവർത്തന പരിചയം ക്ലാസ് 28, 30 തീയതികളിൽ നടത്തുകയുണ്ടായി. 28 ആം തീയതി രാവിലെ 9 30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസ്സ് സിസ്റ്റർ നിർലീന ഉദ്ഘാടനം ചെയ്തു.ടീച്ചർ ഷീബാ റാണി ക്ലാസിനു നേതൃത്വം നൽകി. പേപ്പർ ക്രാഫ്റ്റ് ആണ് പരിശീലനം നൽകിയത്. Creap paper, A4 size paper എന്നിവയാണ് ഇതിന് ഉപയോഗിച്ചത്.
30 ന് ശനിയാഴ്ച മുപ്പതാം തീയതി ശനിയാഴ്ച രാവിലെ 9 30ന് ക്ലാസ് ആരംഭിച്ചു ഫാബ്രിക് പെയിന്റ്, വെജിറ്റബിൾ പെയിന്റിംഗ് എന്നിവയാണ് പരിശീലനം നൽകിയത്.ഈ പരിശീലന ക്ലാസ്സിൽ 58 കുട്ടികൾ പങ്കെടുത്തു.
പ്രസംഗ പരിശീലനം
22 23 തീയതികളിൽ സ്കൂളിൽ പ്രസംഗ പരിശീലന ക്ലാസ് നടത്തി പെടുകയുണ്ടായി സാന്ത്വന സിസ്റ്റർ, ഗ്രീഷ്മ ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഇരുപത്തിരണ്ടാം തീയതി വിഴിഞ്ഞത്ത് നിന്നും clinton സാർ കലയുടെ പുതിയ തലങ്ങൾ പറഞ്ഞുകൊടുത്തു പരിശീലനം നൽകി. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് നൽകിയ വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി കുട്ടികൾ പ്രസംഗിച്ചു.
ഇരുപത്തിമൂന്നാം തീയതി കുമാരി മനുജ യുടെ നേതൃത്വത്തിൽ പരിശീലനം നടത്തപ്പെടുക ഉണ്ടായി കുട്ടികളോടൊപ്പം ഇടപഴകി അവരിൽ ഉറങ്ങിക്കിടന്ന കഴിവുകൾ വളർത്താൻ കഴിഞ്ഞു പ്രസംഗ മത്സരം നടത്തി സമ്മാനങ്ങൾ നൽകി.
യോഗ പരിശീലനം
2022 ഏപ്രിൽ 20, 26 തീയതികളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകി. ഇരുപതാം തീയതി രാവിലെ 9 30 ന് യോഗ ക്ലാസ് നടത്തുകയുണ്ടായി 113 കുട്ടികൾ പങ്കെടുത്തു. കായിക അധ്യാപകരായ നിഖിൽ ദേവ് സാർ, സഹദേവൻ സാർ എന്നിവരാണ് ക്ലാസ് നയിച്ചത്.
ഇരുപത്തിയാറാം തീയതി രാവിലെ 86 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. Streching exercise, aerobrics ക്ലാസ്സ് എന്നിവ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.
ലോക പരിസ്ഥിതിദിനം റിപ്പോർട്ട് (5/6/2022)
ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ ജോണി അവർകൾ, ശ്രീലക്ഷ്മി,പ്രജിത, ലിയ എസ് ലാൽ എന്നിവർ സന്ദേശം നൽകി യു പി ക്ലാസ്സിലെ കുട്ടികൾക്കായിഅസംബ്ലി നടത്തുകയും കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും പിടിച്ചുകൊണ്ട് നെല്ലിമൂട്ജംഗ്ഷൻ വരെ റാലി നടത്തുകയും ചെയ്തു. വീടുകളിലും സ്കൂൾ പരിസരത്തും വൃക്ഷ തൈ നടുക എന്നതിന്റെ പ്രതീകമായി എച്ച് എം ശ്രീമതി ലിറ്റിൽ ടീച്ചർ 7I ലെ ശ്രീഹരി,6 A യിലെ കാവ്യ എന്നിവർക്ക് വൃക്ഷത്തൈ നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളുന്ന ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് പിടിഎ പ്രസിഡന്റ് വൃക്ഷത്തൈ നട്ടു.കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | വർഷം |
---|---|
സി. സ്കൊളാസ്റ്റിക്ക ഡി. എം | 1952-1970 |
ശ്രീമതി സൂസമ്മ ജോർജ്ജ് | 1970-1971 |
ശ്രീമതി റ്റി. സി. സാറാമ്മ | 1971-1984 |
സി. ഫ്രാൻസിസ് ഷാന്താൾ ഡി. എം | 1984-85 |
സി. വെറോണിക്ക ഡി. എം. | 1985-1989 |
സി. ഫ്ലാവിയ ഡി. എം. | 1989-1995 |
സി. ജോർജ്ജിയ ഡി. എം. | 1995-1997 |
സി. സുശീല ഡി. എം. | 1997-2002 |
സി. ആൻസി ഡി. എം. | 2002-2007 |
ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ് | 2007-2008 |
സി. ആനി ജോസഫ് ഡി. എം. | 2008-2011 |
ശ്രീമതി. ഷീല എൻ. കെ | 2011-2012 |
ശ്രീമതി. സാലി ജേക്കബ് | 2012-2015 |
സി. ലിസ്സമ്മ റ്റി. ജെ ഡി. എം | 2015-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി
2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ
3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി
4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത് വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ 10 km അകലത്തിൽ സ്ഥിതി ചെയ്യുന്നു.
- പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km അകലത്തിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.3757202,77.0454426 | zoom=18 }}