രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം റവന്യൂ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ ചെറായി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
രാമവർമ്മ യൂണിയൻ ഹൈസ്കൂൾ.
രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി | |
---|---|
വിലാസം | |
ചെറായി Pallippuram പി.ഒ. , 683514 , എറണാകുളം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 0484 2488113 |
ഇമെയിൽ | rvuhscherai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26005 (സമേതം) |
യുഡൈസ് കോഡ് | 32081400403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിപ്പുറം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ ബി ഷീബ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ കെ ടി |
അവസാനം തിരുത്തിയത് | |
31-01-2022 | Rvuhscherai |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയുടെ തീരപ്രദേശമായ വൈപ്പിൻകരയിലെ അതിപുരാതന വിദ്യാലയങ്ങളിൽ ഒന്നാണു ചെറായി രാമവർമ്മ യുനിയൻ ഹൈസ്ക്കൂൾ .1905ൽ കൊച്ചി മഹാരാജാവ് ശ്രീ രാമവർമ്മയാണ് സ്ക്കൂളിനു തറക്കല്ലിട്ടത്.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോൾ സ്ക്കൂളിലെ അദ്ധ്യാപകർ തന്നെ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോൾ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്ക്കൂളിന്റെ പ്രവർത്തനം നടക്കുന്നത്.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളുണ്ട്.2008 ഡിസംബറിലാണ് സ്ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ നടന്നത്.
വൈപ്പിൻ ദ്വീപിലെ പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട് വില്ലേജുകളിലെ കുട്ടികൾക്ക് ഇംഗ്ഗ്ൽഷ് വിദ്യാഭ്യാസം നൽകാനായി ഈ സ്ക്കൂൾ സ്ഥാപിച്ചതിൽ പരേതരായ ശ്രീ എം.എ.ചാക്കോ,ശ്രീ എം.ഐ.വർക്കി തുടങ്ങിയവർ പങ്കുവഹിച്ചിട്ടുണ്ട്.
വിവിധ സമുദായ പ്രതിനിധികൾ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്ക്കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അഴീക്കൽ എ.എസ്.വെങ്കിടേശ്വര ഷേണായി,ചെറായി വലിയ പള്ളി യോഗക്കാർ,അയ്യംബിള്ളി സെന്റ് ജോൺസ് പള്ളി യോഗക്കാർ,ഈഴവ സമുദായം,ധിവര സമാജത്തിനുവേണ്ടി കണക്കാട്ടുശ്ശേരി ശ്രീ കണ്ടൻ കുമാരൻ ബാവ തുടങ്ങിയവരെല്ലാം നല്കിയ പണം കൊണ്ട് സ്ക്കൂളിനു സ്ഥലം വാങ്ങി. ശ്രീ വെങ്കിടേശ്വര ഷേണായിയും സ്ക്കൂളിനു സ്ഥലം സംഭാവന ചെയ്തിട്ടുണ്ട്.
എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂൾ "യൂണിയൻ സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവർമ്മ മഹാരാജാവിന്റെ പേരു കൂടി ചേർത്ത് "രാമവർമ്മ യൂണിയൻ ഹൈസ്ക്കൂൾ" എന്നു പേരിട്ടത്.
പരേതനായ ശ്രീ. എൻ.ആർ രാമക്യഷ്ണ അയ്യരായിരുന്നു ദീർഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയർന്നപ്പോൾ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റർ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവർണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന് ഹെഡ്മാസ്റ്ററായിട്ടായിരുന്നു.സാമൂഹിക വിപ്ലവകാരിയും മന്ത്രിയുമായിരുന്ന പരേതനായ ശ്രീ സഹോദരൻ അയ്യപ്പനും കുറേക്കാലം ഇവിടെ അധ്യാപകനായിട്ടുണ്ട്.
സമുദായ പ്രതിനിധികൾ തെരഞ്ഞെടുത്ത പരേതനായ ശ്രീ.എം.എ.കോരത് 1946 വരെ സ്കൂൾ മാനേജരായിരുന്നു.തുടർന്ന് ഭരണചുമതല അധ്യാപകർക്ക് ലഭിച്ചു.ആ നില ഇപ്പോഴും തുടരുകയാണ്.
നേട്ടങ്ങൾ
- പള്ളിപ്പുറം പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി S S L C പരീക്ഷക്ക് 100 ശതമാനം വിജയം നേടിയ വിദ്യാലയം.
- S ശർമ്മ M L A നടപ്പാക്കിയ വെളിച്ചം പദ്ധതിയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം
- മികച്ച പി ടി എ ക്കുള്ള വെളിച്ചം അവാർഡ്.
- കലോത്സവങ്ങൾ, ശാസ്ത്രമേളകൾ എന്നിവയിൽ ഉപജില്ലാ ജില്ലാ സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ, സംസ്കൃതോത്സവത്തിൽ ഉപജില്ലാ ജില്ലാതലങ്ങളിൽ തുടർച്ചയായി ഓവർഓൾ കിരീടം.
- മാതൃഭൂമി സ്വീഡ് പുരസ്‌കാരം.
- തുടർച്ചയായ വർഷങ്ങളിൽ സ്‌കൗട്ടിൽ രാജ്യപുരസ്‌കാർ.
മറ്റു പ്രവർത്തനങ്ങൾ
സിവിൽ സർവീസ് അക്കാദമി
സിവിൽ സർവീസ് ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകൾക്ക് വേണ്ടി വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സിവിൽ സർവീസ് അക്കാദമി. വിദ്യാർഥികളുടെ പൊതുവിജ്ഞാന വികാസത്തിൽ വലിയ പങ്കു വഹിക്കുന്നു. എല്ലാ ആഴ്ചകളിലും അക്കാദമിയുടെ ക്ലാസുകൾ നടന്നുവരുന്നു. കോവിഡ് കാലത്ത് ഓൺലൈൻ ആയിട്ടാണ് ക്ലാസ്സ് എടുക്കുന്നത്.
യാത്രാസൗകര്യം
പറവൂർ ചെറായി വൈപ്പിൻ റൂട്ടിൽ ഗൗരീശ്വരം അമ്പലത്തിനു ശേഷം ചെറായി ബ്രിഡ്ജ് നോട് ചേർന്നു വലതു വശത്തു ആണ് സ്കൂൾ സ്ഥിതി ചെയുന്നത്.
വഴികാട്ടി
- ഹൈക്കോര്ഡ് ജംഗ്ഷനിൽ നിന്നും എറണാകുളം മുനമ്പം സംസ്ഥാന പാതയിൽ ചെറായി രാമവർമ്മ സ്റ്റോപ്പ്.
- പറവൂരിൽ നിന്നും ചെറായി വഴി വൈപ്പിൻ/എറണാകുളം ബസിൽ കയറി ഗൗരീശ്വരം അമ്പലത്തിനു ശേഷം രാമവർമ്മ സ്റ്റോപ്പിൽ ഇറങ്ങുക
{{#multimaps:10.12809,76.19743|zoom=18}}
മുൻ സാരഥികൾ
1932ൽ ഹൈസ്കൂൾ ആകുന്നതിനു മുൻപ് വരെ എൻ ആർ രാമകൃഷ്ണ അയ്യർ ആയിരുന്നു യൂണിയൻ സ്കൂളിന്റെ പ്രധാന അധ്യാപകൻ.
ഹൈസ്കൂളിലെ പ്രധാന അധ്യാപകർ
Sl No | പേര് | വര്ഷം |
---|---|---|
1 | കെ സി എബ്രഹാം മാസ്റ്റർ | 1916-1959 |
2 | ഇ പി ബാലകൃഷ്ണമേനോൻ | 1959-1960 |
3 | കെ എ അച്യുതൻ | 1960-1966 |
4 | പി ജെ കുരിയാക്കോസ് | 1966-1968 |
5 | എം വി മിൽക്ക | 1968-1978 |
6 | സി ആർ വത്സ | 1978-1993 |
7 | പി എ ശോശാമ്മ | 1993-1994 |
8 | എ ശ്യാമളാദേവി | 1994-1996 |
9 | എം ഇ ഏലിയാസ് | 1996-1997 |
10 | എം കെ സുകുമാരിയമ്മ | 1997-2000 |
11 | ഇ പി ജയശ്രീ | 2000-2001 |
12 | സൂസമ്മ വർഗീസ് | 2001-2006 |
13 | പി എ മാർത്ത | 2006-2009 |
14 | ആർ ഗിരിജാദേവി | 2006-2013 |
15 | കെ ബി ഷീബ | 2013- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വ്യക്തി | മേഖല |
---|---|
ശങ്കരാടി | സിനിമാതാരം |
TVR ഷേണായി | പത്രപ്രവർത്തകൻ |
പ്രൊഫസർ എം കെ പ്രസാദ് | പരിസ്ഥിതിപ്രവർത്തകൻ |
സുനിൽ പി ഇളയിടം | പ്രഭാഷകൻ |
ഡാനിയേൽ അച്ചാരുപറമ്പിൽ | പ്രഭാഷകൻ |
ബസേലിയോസ് പൗലോസ് | കാഥോലിക്ക ബാവ |
MK കൃഷ്ണൻ | മുൻ മന്ത്രി |
മേൽവിലാസം
രാമവർമ്മ യൂണിയൻ ഹൈസ്കൂൾ,
ചെറായി ബ്രിഡ്ജ്,
ഗൗരീശ്വര ടെമ്പിൾ(Near)
ചെറായി -682501
phone-0484 248 8113
നവസാമൂഹികമാധ്യമങ്ങളിൽ
- ഇമെയിൽ വിലാസം - rvuhscherai@gmail.com
- യൂട്യൂബ് ചാനൽ ലിങ്ക് - https://www.youtube.com/channel/UCk1Dj62_89-2ZyCzlrPozRA
- ഫേസ്ബുക് പേജ് ലിങ്ക് - https://www.facebook.com/R-V-U-H-S-Cherai-813093802174928