മാതൃഭാഷവിദ്യാർത്ഥികൾക്കിടയിൽ മാതൃഭാഷാ സ്നേഹവും സാഹിത്യാഭിരുചിയും വളർത്തുവാൻ ആയി ആരംഭിച്ച പ്രസ്ഥാനമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കൂൾ ഉപജില്ല ജില്ലാ സംസ്ഥാന തല കലോത്സവത്തിൽ രാമവർമ്മ യൂണിയൻ ഹൈസ്കൂളിലെ വിദ്യാർഥികൾ നിരവധി സമ്മാനിതരായിട്ടുണ്ട്. മലയാള സാഹിത്യകാരന്മാരുടെയും കവികളുടെയും ജനന-മരണ ദിനാചരണങ്ങൾ കേരളപ്പിറവി, മലയാള മാസാരംഭം, ഇവയുമായി ബന്ധപ്പെട്ട  നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.