Schoolwiki സംരംഭത്തിൽ നിന്ന്
ആർട്ടിസ്റ്റ് ക്ലബ്
രാമവർമ്മയുടെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് രൂപം നൽകിയ ക്ലബ്ബാണ് ആർട്ടിസ്റ്റു ക്ലബ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടുവർഷം ബിനാലെ സംഘടിപ്പിച്ചു. സ്കൂളിന്റെ മതിലും പ്രവേശനകവാടവും ചിത്രങ്ങളാൽ വർണാഭമാക്കി. കൊച്ചി ബിനാലെയിൽ രാമവർമ യിലെ 5 വിദ്യാർത്ഥികൾ ചിത്രങ്ങൾ വരയ്ക്കുക യുണ്ടായി. എല്ലാ വെള്ളിയാഴ്ചകളിലും ചിത്രകഥയിൽ താല്പര്യവും അഭിരുചിയും ഉള്ള വിദ്യാർഥികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തുന്നു.
ഹിന്ദി ക്ലബ്
രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ് ഹിന്ദി ക്ലബ്ബ്. യുപി ഹൈസ്കൂൾ വിഭാഗം കുട്ടികളെ സ്കൂൾ തുറക്കുന്ന മുറയ്ക്ക് ഹിന്ദി ക്ലബ്ബിലേക്ക് അംഗമാകുകയും ആ അംഗങ്ങൾക്ക് ഹിന്ദി ഭാഷയിൽ അവർക്ക് ചെയ്യാൻ കഴിയുന്ന രീതിയിൽ പോസ്റ്ററുകൾ പ്ലക്കാർഡുകൾ അതുപോലെതന്നെ പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഏകാഭിനയം നാടക അവതരണം സുരിലി ഹിന്ദി പോലെയുള്ള പ്രോഗ്രാമുകളിൽ കുട്ടികളുടെ പങ്കാളിത്തം അങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ വളരെ സജീവമാണ് ഹിന്ദി ക്ലബ്. കുട്ടികളെ കവിത കഥപറച്ചിൽ ഗദ്യ രചനാ മത്സരങ്ങൾ പ്രസംഗ മത്സരത്തിൽ പങ്കെടുക്കുന്ന വരും മറ്റും ഈ ക്ലബ്ബിന്റെ പ്രവർത്തനം കൊണ്ട് ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഉപജില്ല ജില്ല സംസ്ഥാന തലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവങ്ങളിൽ ഹിന്ദി രചനയുമായി ബന്ധപ്പെട്ട്, കഥാരചന കവിതാ രചന പദ്യംചൊല്ലൽ അങ്ങനെ പല മത്സരങ്ങളിലും പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.