Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസ് 2012 മുതൽ രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ആർ ഗിരിജ ദേവി ആയിരുന്നു ആദ്യ പ്രസിഡന്റ്. ടി എച്ച് സുപ്രിയ, നോബി കുഞ്ഞപ്പൻ എന്നിവർ കൗൺസിലർമാരായ പ്രവർത്തനം അനുഷ്ടിക്കുന്നു. 2018 പ്രളയത്തിൽ തകർന്ന 2 വിദ്യാർത്ഥികളുടെ വീടുകൾ പൂർണ്ണമായും മൂന്നു വീടുകൾ അറ്റകുറ്റപ്പണികൾ തീർത്ത വാസയോഗ്യം ആക്കാനും ജെ ആർ സി ക്ക് സാധിച്ചു. 2019 ൽ എറണാകുളം ജില്ലയിലെ മികച്ച ജെ ർ സി യൂണിറ്റിനുള്ള അവാർഡ് രാമവർമ്മ ജെ ആർ സി കരസ്ഥമാക്കി. പഠനോപകരണ വിതരണം, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്രിസ്മസ് ആഘോഷങ്ങൾ, കൊച്ചി മെട്രോ യാത്ര തുടങ്ങി പല പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കോവിഡ് കാലഘട്ടത്തിൽ സാനിറ്റൈസർ വിതരണം, മാസ്ക്ക് നിർമ്മാണം, ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.