എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ

22:59, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeyadevan (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
പ്രമാണം:SNV SKT HSS.jpg
വിലാസം
എൻ.പറവൂർ

എൻ.പറവൂർ.പി.ഒ,
എറണാകുളം
,
683513
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0484-2447844, 2449744
ഇമെയിൽsnvshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി പി ജയശ്രീ
പ്രധാന അദ്ധ്യാപകൻസി കെ ബിജു
അവസാനം തിരുത്തിയത്
05-01-2022Jeyadevan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാ​ണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തിൽ പറവൂർ ടൗണിൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്കൃത സ്കൂൾ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവിൽ ഇന്നത്തെ നിലയിൽ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. സ്കൂളിൽ സംസ്കൃതം ആണ് ഒന്നാം ഭാഷ. ഒന്നാം ഭാഷയുടെ രണ്ടാം പേപ്പർ മലയാളമാണ്. ഇത്തരത്തിൽ സംസ്കൃതത്തിനോടൊപ്പം മലയാളത്തിനും പ്രാധാന്യം നൽകുന്ന എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.


സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാർത്ഥികൾക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി, കാഥിക ചക്രവർത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു. സുപ്രസിദ്ധ കാർഡിയോളജിസ്ടും കോഴിക്കോട് മെഡിക്കൽ കോളേജ് സീനിയർ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രൻ, ഫിഷറീസ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. എസ്. ശർമ്മ, ആകാശവാണി-ദൂരദർശൻ അസി. ഡയറക്ടർ ശ്രീ. സി. പി. രാജശേഖരൻ, മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ശ്രീ. വിൽസൺ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.


1964 ലാണ് ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. 1998-ൽ ഹയർ സെക്കൻററി കോഴ്സ് അനുവദിക്കപ്പെട്ടു. ഡോ. പി. ആർ. ശാസ്ത്രികൾ തന്റെ അവസാന നാളുകളിൽ വിദ്യാലയം എസ്. എൻ. ഡി. പി. യൂണിയൻ കൈമാറുകയും, യൂണിയൻ അത് പൂർവ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.


ഹൈസ്ക്കൂൾ വിഭാഗത്തിൽ 1626 കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 800 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ 61 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 32 പേരും അദ്ധ്യാപകരാണ്. ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.


പഠന - പാഠ്യേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോൾ ഇതാണ്. എസ്.എസ്. എൽ.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂർ താലൂക്കിൽ മുൻപന്തിയിൽ നിൽക്കുന്നത് എസ്. എൻ. വി. സംസ്കൃത ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.

എൻ.സി.സി.(എയർഫോഴ്സ്), എൻ. സി. സി.(ആർമി), എസ്. എൻ. വി.സയൻസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, എസ്. എൻ. വി. വോളി ക്ലബ്ബ്, എസ്. എൻ. വി. മ്യൂസിക്, കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, എൻ. എസ്, എസ് യൂണിറ്റ്, സർഗ്ഗ വേദി, ഹെൽത്ത് ക്ലബ്ബ്, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആന്റ് ഗൈഡ്, പ്രവൃത്തിപരിചയയൂണിറ്റ്, നാഷണൽ ഗ്രീൻ കോർപ്സ്, എൻകോൺ ക്ലബ്ബ്, ഊർജ ക്ലബ്ബ്, ഡയറി ക്ലബ്ബ്, ആയുർവേദ ക്ലബ്ബ് , മീഡിയ ക്ലബ്ബ്, സംസ്കൃതസമാജം, എന്നീ സംഘടനകൾ, പുതുമയുള്ള തനതു പ്രവർത്തനങ്ങൾ നടത്തി വരുന്നു

Manager -Sri. Hari Vijayan

Principal -Smt. V P Jayasree

Head Master- Sri. C K Biju

Deputy HM - P B Sindhu

PTA President - Sri. C P Jayan

staff secretary- Sri. K V sahi

SITC - P K Sooraj

JSITC - CN Resmi

സൗകര്യങ്ങൾ

നേട്ടങ്ങൾ

തുടർച്ചയായി രണ്ടുവർഷം (2018 ലും 2019 ലും )50ലധികം ഫുൾ എ പ്ലസ് നേടിയ വിദ്യാലയം 2018 SSLC , എറണാകുളം ജില്ലയിൽ ഏറ്റവും ‌കൂ‌‌‌‌‌ടുതൽ ഫുൾ എപ്ലസ് ( 56 ഫുൾ എപ്ലസ്) 56 ഫുൾ എപ്ലസ്, 28പേർക്ക് 9 എപ്ലസ് , 17 പേർക്ക് 8 എപ്ലസ്

___________________________________________________________________________


2017 SSLC , പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവൂം കൂ‌‌‌ടിയ എപ്ലസ് (30 ഫുൾ എ പ്ലസ്) ....

2016 SSLC , Plus 2 മികച്ചവിജയം....

SSLC യ്ക്കും plus two വിനും2012 ൽ വീണ്ടും ചരിത്ര വിജയം sslc 100% plus two 98% 2011 SSLC പരീക്ഷയിൽ 100 % വിജയം . 290 ൽ 290 പേരും വിജയിച്ചു. പറവൂരിന്റെ ചരിത്രത്തിൽ ആദ്യം

sslc. plus two എന്നീ പൊതുപരീക്ഷകളിൽ വടക്കൻ പറവൂരിലെ മികച്ച വിജയം.

ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും കലോത്സവത്തിൽ കിരീടം

2009 ലെ ശാസ്ത്രമേളയിലും, ഐ. ടി മേളയിലും ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്......

പ്രവൃത്തി പരിചയമേളയിൽ റണ്ണറപ്പ്.......

2009-2010എറണാകുളം റവന്യൂ ജില്ല കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ സ്ക്കൂൾ.......

‌‌‌‍‍സ്ക്കൂൾ ബ്ലോഗ്

ചിത്രശാല

മറ്റു പ്രവർത്തനങ്ങൾ

എസ്. എൻ. വി.സയൻസ് ക്ലബ്ബ്, (affiliated to VIPNET , DST Govt of India , Reg No VP KL0010)

എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, (affiiliated to Motor Vehicled Department Govt of Kerala)

ഡയറി ക്ലബ്ബ് ( Affiliated to Dairy Development Department, Kerala)

ആയുർവേദ ക്ലബ്ബ് (with the support ofGovt ayurveda hospital, Nanthiattukunnam)

എയർ വിംഗ് NCC for HS students

NCC for HSS students

ജൂനിയർ റെഡ്ക്രോസ്

എസ്. എൻ. വി. മ്യൂസിക്,

എസ്. എൻ. വി. വോളി ക്ലബ്ബ്,

കരിയർ ഗൈഡൻസ് & കൗൺസിലിംഗ്,

എൻ. എസ്, എസ് യൂണിറ്റ്,

സ്കൗട്ട് & ഗൈഡ്

സർഗ്ഗ വേദി,

ഹെൽത്ത് ക്ലബ്ബ്,

സ്ക്കൂൾ വഴികാ‌ട്ടി

മേൽവിലാസം

എസ്. എൻ. വി. സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ,

നന്ത്യാട്ടുകുന്നം,

എൻ. പറവൂർ, എറണാകുളം ജില്ല.-683513 വർഗ്ഗം: സ്കൂൾ b