ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 18 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ
വിലാസം
പുന്നക്കുളം

ഗവ. വി. എച്ച്. എസ്. എസ്. കോട്ടുകാൽ ,പുന്നക്കുളം ,കോട്ടുകാൽ ,695501
,
കോട്ടുകാൽ പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1867
വിവരങ്ങൾ
ഫോൺ0471 2269056
ഇമെയിൽgvhsskottukal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44033 (സമേതം)
എച്ച് എസ് എസ് കോഡ്01167
വി എച്ച് എസ് എസ് കോഡ്901018
യുഡൈസ് കോഡ്32140200210
വിക്കിഡാറ്റQ64036753
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ277
പെൺകുട്ടികൾ217
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ114
പെൺകുട്ടികൾ102
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ85
പെൺകുട്ടികൾ14
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ ശ്രീധർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുനിൽകുമാർ വി
പി.ടി.എ. പ്രസിഡണ്ട്സജി എസ്
എം.പി.ടി.എ. പ്രസിഡണ്ട്മായ
അവസാനം തിരുത്തിയത്
18-11-2023Remasreekumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജീല്ലയിൽ നെയ്യാറ്റിൻക്കര [[1]]താലൂക്കിൽ കോട്ടുകാൽ[[2]]പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
മലയാള വർഷം 1072 ൽ ഒരു എൽ.പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നൽകിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ ഈശ്വരൻ കൃഷ്ണൻ  [[3]] അവർകളാണ്. 1954 ജൂൺ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിൻ പ്രകാരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.പ്രഭാകരൻ നായരുടെയും മുൻ എം.എൽ.എ ശ്രീ.ഡി.വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ൽ യു.പി.എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കർ സ്ഥലം ശ്രീ. എ പ്രഭാകരൻനായർ സംഭാവനയായി  നൽകി.
1962 ൽ ഹൈസ്കൂളായും 1990 ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 2014-15 അദ്ധ്യനവർഷം മുതൽ ഹയർസെക്കന്ററി വീഭാഗം പ്രവർത്തനം ആരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവർത്തിക്കുന്നു.
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ടെക്സ്റ്റയിൽ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയിൽ വീവിംഗ് എന്നീ രണ്ടു കോഴ്സുകൾ നടന്നു വരുന്നു. 2003-2004 ൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ 5 മുതൽ 10 വരെയുള്ള സ്റ്റാൻഡേഡുകളിൽ വളരെ ഭംഗിയായി നടക്കുന്നു. 

പ്രഥമാധ്യാപകൻ

ശ്രീമതി ലത എൽ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക 2022 ഫെബ്രുവരി 10 നാണ് ടീച്ചർ ഇവിടെ പ്രഥമാധ്യാപികയായി ചുമതല ഏറ്റെടുത്തത്    . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി നിൽക്കുന്നടീച്ചർ  മറ്റു അധ്യാപകർക്ക് പ്രചോദനവും മാതൃകയുമാണ്. എല്ലാ പ്രവർത്തനമേഖലയിലും തന്റേതായ പാടവം പുലർത്തുന്ന അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കം ഒരുപോലെ സ്വീകാര്യനാണ്. 

പി.ടി.എ പ്രസിഡന്റ്

ശ്രീ. സജി കെ എസ് അവർകളാണ് സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ്. സ്കൂളിന്റെ എല്ലാ വികസനോന്മുഖ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ സാനിദ്ധ്യം പ്രകടമാണ്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം അധ്യക്ഷനായി എത്തുന്നു. സ്കൂളിന്റെയും കുട്ടികളുയെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർ സ്കൂളിന് ഒരു അഭിമാനം തന്നെയാണ്.

എന്റെ ഗ്രാമം

   തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കോട്ടുകാൽ, വിഴിഞ്ഞം, കാഞ്ഞിരംകുളം വില്ലേജുകളിലായി ഉൾപ്പെട്ടിട്ടുള്ളതും, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും, തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെയും, ‍ നിയോജകമണ്ഡലത്തിന്റെയും അധികാര പരിധിയിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കോട്ടുകാൽ. 4 കുന്നുകളാൽ ചുറ്റപ്പെട്ടതും താഴ്ന്ന സ്ഥലവും ഉൾപ്പെട്ടതാണ് കോട്ടുകാൽ പഞ്ചായത്ത്. ആകെ വിസ്തീർണ്ണം 1360 ഹെക്ടർ. 1960 കളിൽ സ്ഥാപിതമായ പഞ്ചായത്തിനു നിലവിൽ 19 വാർഡുകളുണ്ട്. എന്റെ ഗ്രാമം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസാഹചര്യങ്ങൾ☢

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളിൽ ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്ക് ഉണ്ട്. സ്കൂളിനായി ഒരു ആഡിറ്റോറിയം നിലവിലുണ്ട്. പൈൺകുട്ടികൾക്കായി ഒരു അമിനിറ്റി സെന്റർ പൂർത്തിയാക്കികൊണ്ടിരിക്കുന്നു. ഹയർസെക്കന്ററി, വി.എച്ച്.എസ്.ഇ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടക് ക്ലാസ് മുറികളായി സജ്ജമായിക്കൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ ക്രമീകരണത്തിനായി ഒരു പാചകപ്പുരയും, പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.

സ്കൂൾ ഒറ്റനോട്ടത്തിൽ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പൂർവ വിദ്യാർത്ഥികൾ

ചിത്രശാല 2019-20

ചിത്രശാല 2020-21

ചിത്രശാല 2021-22

ചിത്രശാല 2023-24

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ).

ചപ്പാത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഗവ.വി & എച്ച്.എസ്.എസ് കോട്ടുകാൽ. പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഗവ.കോട്ടുകാൽ എൽ.പി.എസ് സ്കൂളിനും പഞ്ചായത്ത് കമ്മ്യൂണിറ്റി

ഹാളിനും ഇടയ്ക്കാണ് സ്കൂളിന്റെ സ്ഥാനം {{#multimaps: 8.374453°,77.024775 | zoom=18 }}