ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്കൗട്ട്&ഗൈഡ്സ്


സ് കൗട്ട് / ഗൈഡ് പ്രസ്ഥാനം                                  

  1907 - ൽ ബേഡൺ പവ്വൽ സ്ഥാപിച്ച ഒരു പ്രസ്ഥാനമാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനം. കുട്ടി കളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ പരിപൂർണ്ണ വികാസമാണ് ഇതിന്റെ ലക്ഷ്യം. 'ഈശ്വരനോടുള്ള കടമ' , 'മറ്റുള്ളവരോടുള്ള കടമ ', 'തന്നോട് തന്നെയുള്ള കടമ'. എന്നീ തത്ത്വങ്ങളിൽ  ഊന്നിയതാണ് ഇതിന്റെ പ്രവർത്തനം .   സ്കൗട്ട് / ഗൈഡിന് നിയമവും പ്രതിജ്ഞയും ഉണ്ട് . ചെറു സoഘങ്ങളായുള്ള പ്രവർത്തനം , പ്രവൃത്തിയിലൂടെയുള്ള പഠനം, പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ള ജീവിതം, ഇതെല്ലാമാണ് സ്കൗട്ടിങ്ങിന്റെ രീതികൾ .1909-ൽ ഇന്ത്യയിലും 1913- ൽ കേരളത്തിലും സ്കൗട്ടിങ് ആരംഭിച്ചു.1950 നവംബർ 7 ന് ആണ് ഭാരത സ്കൗട്ട്  ഗൈഡ് (BSG) രൂപം കൊണ്ടത്. ഇന്ത്യൻ രാഷ്ട്രപതിയാണ് ഇതിന്റെ  മുഖ്യ രക്ഷാധികാരി.BSG കേരള ഘടകത്തിന്റെ രക്ഷാധികാരി ഗവർണ്ണറും , പ്രസിഡന്റ് വിദ്യാഭ്യാസ മന്ത്രി യുമാണ് . 'Kerala  State BSG ' യുടെ ചീഫ് കമ്മീഷൻ DPI ആണ് .

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്‌സ് നെയ്യാറ്റിൻകര ജില്ലക്ക് കീഴിലാണ് നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തിക്കുന്നത്.സ്കൗട്ട്സ് ആൻഡ് ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ ഉണ്ട് .ശ്രീമതി സീന ടീച്ചറിനാണ് ഇതിന്റെ ചുമതല