ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ് കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്‌. അറിവു നേടുന്നതിനൊപ്പം നേടിയ അറിവുകൾ താൻ ഉൾപ്പെടുന്ന സാമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രയോഗികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷണിയമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.

പ്രാദേശിക ചരിത്ര രചന[തിരുത്തുക | മൂലരൂപം തിരുത്തുക]

കുട്ടികൾ താമസിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രതേകതകൾ, കാലാവസ്ഥ, പ്രദേശത്തിന്റെ അതിർത്തികൾ, സ്‌ഥലനാമ ചരിത്രം, ചരിത്രശേഷിപ്പുകൾ, ചരിത്ര നായകന്മാർ, ചരിത്ര സ്മാരകങ്ങൾ, പ്രദേശത്തിൽ നിലനിന്നിരുന്ന സാമൂഹിക സാംസ്‌കാരിക വ്യവസ്‌ഥി തികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, പ്രദേശത്തെ സാഹിത്യകാരന്മാർ, മറ്റ് പ്രശസ്ത വ്യക്തികൾ, കൃഷികളും, കൃഷിരീതികളും, പ്രാദേശിക ഭക്ഷണ രീതികൾ, ആചാരങ്ങൾ, കലകൾ, ജനജീവിതം, ആരാധനാലയങ്ങൾ അവയുടെ ചരിത്രം ഇത്തരം കാര്യങ്ങൾ വിശദമായി അന്വേഷിച്ചുകണ്ടെത്തി, വിവരങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് പ്രാദേശിക ചരിത്ര രചന പുർത്തിയാക്കി.

August 6 - 9 ഹിരോഷിമ-നാഗസാക്കി ദിനാചരണം.[തിരുത്തുക | മൂലരൂപം തിരുത്തുക]

ഈ വർഷത്തെ ഹിരോഷിമ-നാഗസാക്കി ദിനാചരണം ... പ്രസംഗം - (വിഷയം ' യുദ്ധങ്ങളില്ലാത്ത ലോകം) 'കവിത രചന - (വിഷയം - യുദ്ധങ്ങളില്ലാത്ത ലോകം എന്റെ സ്വപ്നം' ) Poster രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7 A-ലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 B-ലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന Poster രചന മത്സരത്തിൽ മികച്ച 7 Posters തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷം.=[തിരുത്തുക | മൂലരൂപം തിരുത്തുക]

' അമൃത മഹോത്സവം ' സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ.

അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. 1. പ്രസംഗം ( മലയാളം, English, ഹിന്ദി ) (വിഷയം : കാത്തുസൂക്ഷിക്കേണ്ട ഭാരത സ്വാതന്ത്ര്യം) 2. Mono Act - സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ അവതരണം. 3. സ്വാതന്ത്ര്യവുമായി ബന്‌ധപ്പെട്ട ആശയങ്ങളുള്ള കവിത ചൊല്ലൽ. 4. ചിത്രരചന - സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ ആവിഷ്കാരം. 5. ദേശഭക്തി ഗാനാലാപനം. 6. സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് 7. പ്രാദേശിക ചരിത്ര രചന. - പ്രോജക്റ്റ് ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തല സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു. നാടിന്റെ ചരിത്രം അറിയുന്നതിന്റെ ഭാഗമായി വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം  അന്വേഷിച്ചു കണ്ടെത്തുന്ന Project ചെയ്തു.7 E -ലെ ശ്രീലക്ഷ്മി. S.V മികച്ച രീതിയിൽ പ്രാദേശിക ചരിത്രം രചിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും മഹത്വവും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ലോക ജനസംഖ്യ ദിനം⭐[തിരുത്തുക | മൂലരൂപം തിരുത്തുക]

ജൂലൈ 11, ലോക ജനസംഖ്യ ദിനത്തിൽ കോവിഡാനന്തര ലോകം എന്ന വിഷയത്തിൽ ചിത്രരചനയും ജനസംഖ്യ ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. Online ആയി നടത്തിയ ക്വിസ് മത്സരത്തിൽ 60-ൽ പരം കുട്ടികൾ പങ്കെടുത്തു. 40 ചോദ്യങ്ങളടങ്ങിയ Google Form -ലൂടെ നടത്തി യ Ouiz-ൽ 30 -ൽ അധികം മാർക്കു നേടി മികച്ച നിലവാരത്തിലെത്തി. ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തു.

ഹിരോഷിമ നാഗസാക്കി ദിനാചാരണം[തിരുത്തുക | മൂലരൂപം തിരുത്തുക]

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം നടത്തി.'യുദ്ധം എത്ര ഭീകരം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, 'ലോക സമാധാനം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് യുദ്ധ വിരുദ്ധ കവിതാ രചന, 'ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം, യുദ്ധ വിരുദ്ധ ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.