ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവ്വീസ് സ്കീം ( ടീം എസ് എസ് 1038 )
മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ ആശയങ്ങളെ മുൻ നിർത്തി ഇന്ത്യാ ഗവൺമെന്റ് ആവിഷ്കരിച്ച ഒര് വിദ്യാഭ്യാസ പദ്ധതിയാണ് നാഷണൽ സർവ്വീസ് സ്കീം അഥവാ എൻ എസ് എസ് . സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 1969-ൽ ഗാന്ധിജിയുടെ ജന്മശതാബ്ദി വർഷത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഇത് ആരംഭിച്ചത്. തുടർന്ന് ഹയർ സെക്കന്ററി വിദ്യാഭ്യാസമേഖലയിലേക്കും ഇത് വ്യാപിപ്പിച്ചു.

അൻപത് വോളന്റിയർമാർ അടങ്ങുന്ന ഒര് യൂണിറ്റാണ് ഇതിന്റെ അടിസ്ഥാനഘടകം.
പഠനത്തോടൊപ്പം ഓരോ വർഷവും ഓരോ വോളന്റിയർമാരും 120 മണിക്കൂർ എൻ എസ് എസിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം. ഇതിൽ 20 മണിക്കൂർ ബോധനത്തിനും ( ഓറിയന്റേഷനും ) 30 മണിക്കൂർ ക്യാമ്പസ് വർക്കിനും 70 മണിക്കൂർ കമ്മ്യൂണിറ്റി വർക്കിനുമായി ( ദത്ത് ഗ്രാമത്തിലെ പ്രവർത്തനങ്ങൾ) യൂണിറ്റ് പ്രവർത്തനങ്ങൾ നിജപ്പെടുത്തിയിട്ടുണ്ട് . ഇത് കൂടാതെ 7 ദിവസം നീണ്ടുനിൽക്കുന്ന സപ്തദിന സഹവാസ ക്യാമ്പിലും ഓരോ വോളന്റിയറും പങ്കെടുക്കണം . ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത, ഉത്തരവാദിത്തബോധം, നേതൃപാടവം, പ്രതികരണ ശേഷി, സംഘാടക മികവ് , സമഭാവന, ജനാധിപത്യ ബോധം തുടങ്ങിയ വ്യക്തിത്വ നൈപുണികളും മാനവിക മൂല്യങ്ങളും ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന വിധത്തിലാണ് എൻ എസ് എസിന്റെ കർമ്മരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
VHSE വിഭാഗത്തിൽ NSS യൂണിറ്റ് ഉണ്ട്
