നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പട്ടണത്തിൽ വലിയകുന്നു ദേശത്ത് " 1979 ൽ സ്ഥാപിച്ച ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ. പ്രശസ്തമായ ഈ വിദ്യാലയം കലാ-കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തി വരുന്നു. പട്ടണത്തിൻറെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ് " .
നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആറ്റിങ്ങൽ നവഭാരത് എച്ച് എസ് എസ് , ആറ്റിങ്ങൽ , കിഴുവിലം പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | navabharathemhssattingal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42010 (സമേതം) |
എച്ച് എസ് എസ് കോഡ് | 01099 |
യുഡൈസ് കോഡ് | 32140100110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 198 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 362 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 118 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ എസ് |
അവസാനം തിരുത്തിയത് | |
27-06-2022 | NavabharathEMHSS |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
പ്രമാണം:Imagepallickal.png
ചരിത്രം
1979 ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകർത്യ കൂട്ടായ്മയിൽ രൂപം കൊണ്ട ആശയത്തിൻറെ പ്രവാർത്തിക രൂപമാണ് നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിൻറെ ഉദ്ദേശ്യം..കൂടതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു ബ്ലോക്കുകളിലായി ഹൈസ്കൂൾ, എൽ.പി , യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു ഓഡിറ്റോറിയവും നാല് കളിസ്ഥലങ്ങളുമുണ്ട്. ഒരു ടെന്നിസ് കോർട്ടും വോളിബോൾ കോർട്ടും ബാഡ്മിന്റൺ കോർട്ടും സ്പോർട്സ് പ്രേമികളായ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനായി യോഗ, കരാട്ടെ , അബാക്കസ്, ഹർഡിൽസ്, പൂന്തോട്ടങ്ങൾ ,ചിൽഡ്രൻസ് പാർക്ക് , കൗൺസലിംഗ് ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്ലാസ്സ്മുറികളിൽ ടാറ്റാ ക്ലാസ്സ് എഡ്ജ് സ്മാർട്ട്റൂം സജ്ജീകരിച്ചിരിക്കുന്നു. വിദ്യാലയത്തിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബ്, മാത്സ് ലാബ്, കമ്പ്യൂട്ടർ ലാബ്, പ്രാർത്ഥനാ മുറി, സ്റ്റാഫ്റൂം , ലൈബ്രറി , സോഷ്യൽസയൻസ് ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു. പഠനഭാരം ലഘൂകരിക്കാനായി ടൂട്ടോറിയൽ സിസ്റ്റം, ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെൻറ്
എം.ബഷീർ,നവഭാരത് വിജ്ഞാൻ ട്രസ്റ്റ്
പ്രിൻസിപ്പൽ
വൈസ് പ്രിൻസിപ്പൽ
അദ്ധ്യാപകർ,അനദ്ധ്യാപകർ
SITC
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിന്റെ പൂർവവിദ്യാർത്ഥികൾ
Arunima C. V | Asst Manager,SBT |
Sabeeja | HSST |
Dr. Anoop | Valiyakkunnu Hospital |
Lekshmi .M | |
Dr. Jayesh | 12th Rank SSLC |
Viji Chandran | |
Dr. Diya Sadasivan | TVM Medical College |
Dr. Mili Rajappan | TVM Medical College |
Dr. Aswathy | Chirayinkil Hospital |
Dr. Prinu Paul | |
Dr. Sampath | |
Dr. Adhineeth.K.P | AIMS,Delhi |
Dr. Ajeesh.K.P | SathyaSaibaba Medical College |
മികവ്
1 .പൊതു പരീക്ഷയിൽ തുടർച്ചയായ 100% വിജയം.
2 .എൽ.കെ.ജി മുതൽ പന്ത്രണ്ടാം തരാം വരെ മികവുറ്റ ക്ലാസുകൾ.
3 .ശാസ്ത്രീയവും ശിശു കേന്ദ്രീകൃതവുമായ പഠന ബോധന രീതി.
4 .തികഞ്ഞ അച്ചടക്കവും ശിശു സൗഹൃദവുമായ അന്തരീക്ഷം.
5 .തനതും സമഗ്രവുമായ ആസൂത്രണം.
6 .കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാനവും.
7 .കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ മികവുറ്റ രീതിയിൽ സമുന്യയിപിചിട്ടുള്ള ഡിജിറ്റൽ ക്ലാസ് മുറികളും ഭരണ വിഭാഗവും.
8 .പരിഷ്കരിച്ച പാഠ്യ വസതിക്കനുസൃതമായി പണി തീർത്തിരിക്കുന്നു ലാബുകളും ലൈബ്രറിയും.
9 .എയർ കണ്ടിഷൻ ചെയ്ത ഐ .ടി ലാബ്.
10 .ശരിയായ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം.
11 .പഠന പരവും വ്യക്തി പരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന ട്യൂട്ടോറിയൽ സിസ്റ്റം.
12 .മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.
13 .കലാ കായിക രംഗത്തെ മികച്ച പ്രകടനം.
14 .മികവോടെ പ്രവർത്തിക്കുന്ന എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.
15 .നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹൗസ്സ് സിസ്റ്റം.
16 .ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്മന്റ്.
17 .വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കുന്ന മേളകളും കലോത്സവങ്ങളും.
18 .ഗ്രാമങ്ങളുടെ ഉള്ളിലേക്കും കടന്നു ചെല്ലുന്ന സ്കൂൾ ബസ്സുകൾ.
19 .പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്ന കാമ്പസ്.
20 .ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയ വിദ്യാലയം.
21 .ശുചിത്വത്തിനു മുന്തിയ പരിഗണന.
22 .മാലിന്യ മുക്തമായ സ്കൂൾ ക്യാമ്പസ്.
വിവിധ ക്ലബ്ബുകൾ
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- സയൻസ് ക്ലബ്
- സാമൂഹ്യശാസ്ത്രം ക്ലബ്
- ഗണിതക്ലബ്
- ഐ,റ്റി. ക്ലബ്
- ഹരിതക്ലബ്
കുട്ടികളുടെ രചന
റിപ്പബ്ലിക് ദിനം (2017)
സന്നദ്ധ പ്രവർത്തനങ്ങൾ
സ്കൂൾ ലോഗോ
വഴികാട്ടി(വികിമാപ്പും ഗൂഗിൾമാപ്പു സഹിതം)
- ( ലിങ്ക് ഉപയോഗിക്കുക)
Latitude, longitude:8. 6839623, 76.8274462
Degree, minutes, seconds:8°41'3"N 76°49'41"E
Link to this page:http://wikimapia.org/9228442/navabharath-higher-secondary-school
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും 1.6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 26 കി.മി.അകലം.
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8.6 കി.മി.അകലം
{{#multimaps: 8. 6839623, 76.8274462 | zoom=12 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 42010
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ