എന്റെ അമ്മ - അഞ്ജനാ സുനി (ക്ലാസ്സ് : 10എ)

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ അമ്മ

എന്റെ അമ്മ

സ്നേഹം തുളുമ്പുന്ന മിഴികളാലെ

വാൽസല്യമൂറുന്ന തലോടലോടെ

എന്റെ വരവിനായി കാത്തു നില്ക്കും

എൻ അമ്മയെ ഞാനിമിന്നോർത്തുപോയി .

എൻ അയൽ വീട്ടിലെ തോട്ടങ്ങളിൽ

പുല്ലരുക്കാൻ അമ്മ പോയ കാലം

ഉച്ചക്ക് കിട്ടുന്നോരാ കഞ്ഞിയും

എനിക്കായി അമാ കാത്തു വച്ച കാലം.

സ്കൂൾ വിട്ടെത്തുന്ന എന്നെ അമ്മ

സ്നേഹമോടയതൂട്ടിയതും

ഒരു വേള വെറുതെ ഞാനിന്നോര്തുപോയി

നിൻ കൈവിരൽ തുമ്പിൽ തൂങ്ങി നിത്യം

പല തൊടികളിൽ ചുറ്റി നടന്ന കാലം.

കപ്പ ചെടി തന്റെ കാടെടുക്കാൻ

നിൻ കൂടെ ഞാനും വന്ന കാലം

കുസുർതിയാൽ കപ്പ തൻ കൈയ്യോടിച്ചും

നിന്നെ ചൊടിപ്പിച്ചു തല്ലു വാങ്ങി

ഏങ്ങിക്കറഞ്ഞതും ഓര്ത്തുപോയി ഞാൻ.

കുസുര്തി നിരഞ്ഞൊരെൻ ബാല്യത്തിനെ

ഏറെ കഷ്ടതയാൽ നീ നടത്തി

തൊട്ടാവാടി തന്റെ കുഞ്ഞു മുള്ള്

എൻ കുഞ്ഞിളം കൈകളിൽ കുത്തി നോവിച്ചപ്പോൾ

അന്ന് നിൻ കണ്കൾ ത്ഹോകി നിറഞ്ഞതും

വെറുതേ ഞാൻ ചിന്തിച്ചിരുന്നുപോയി.


മനസ്സിന്റെ മാറാപ്പിൽ കാത്തുവക്കാൻ

കുഞ്ഞിലെ നീ തന്ന സ്നേഹ വായ്പ്പും

തുല്യമായ് സ്നേഹമീ ഭൂവിൽ ഇല്ല

നീ തന്ന സ്നേഹത്തിനു പകരാമേകാൻ

എൻ കൈകളിൽ ഇന്നൊന്നും ബാക്കിയില്ല .........